എച്ച് 1 ബി വിസകളിലെ പുതിയ നടപടിക്രമങ്ങള്‍ ഇന്ത്യന്‍ ഐടിക്ക് പ്രയോജനകരം: നാസ്‌കോം

എച്ച് 1 ബി വിസകളിലെ പുതിയ നടപടിക്രമങ്ങള്‍ ഇന്ത്യന്‍ ഐടിക്ക് പ്രയോജനകരം: നാസ്‌കോം

ന്യൂഡെല്‍ഹി: യുഎസ എച്ച് 1 ബി വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ യുഎസ് വീണ്ടും വേഗത്തിലാക്കിയത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് സഹായകരമാകുമെന്ന് ഇന്ത്യന്‍ ഐടി കമ്പനികളുടെ സംഘടനയായ നാസ്‌കോം. നിലവില്‍ തൊഴില്‍ വിസകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രദ്ധ ചെലുത്തുകയാണെന്നും നാസ്‌കോം വിലയിരുത്തുന്നു.

ഇന്ത്യന്‍ ഐടി കമ്പനികള്‍ തൊഴില്‍ വിസയ്ക്കായി അപേക്ഷിക്കുന്നത് ഏതാനും വര്‍ഷങ്ങളായി കുറഞ്ഞെന്നാണ് നാസ്‌കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറയുന്നത്. ഇതിനായി പുതിയ സാങ്കേതികവിദ്യകള്‍ കമ്പനികള്‍ പ്രയോജനപ്പെടുത്തുന്നു. ഇത് തീര്‍ച്ചയായും സ്വാഗതാര്‍ഹമായ ഒരു നീക്കമാണെന്ന് ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഐടി പ്രൊഷണലുകളില്‍ നിന്നുള്‍പ്പെടെ തൊഴില്‍ വിസാ അപേക്ഷകളിലുള്ള വന്‍ തിരക്ക് മൂലം എച്ച് 1 ബി വിസകളുടെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. യുഎസ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച പരിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ എല്ലാ വിഭാഗത്തിലുമുള്ള എച്ച് 1 ബി വിസകളുടെ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ദീര്‍ഘനാളത്തെ കാലതാമസം, വര്‍ധിച്ച സൂക്ഷ്മ പരിശോധന, ബിസിനസ് മാതൃകകളിലെ മാറ്റം, പ്രാദേശിക നിയമനത്തിലെ വര്‍ധനവ് തുടങ്ങിയവ ഉള്‍പ്പെടെ വിസ വിതരണത്തില്‍ നേരിട്ട പ്രശ്‌നങ്ങള്‍ മൂലം അപേക്ഷകള്‍ കുറഞ്ഞു.

Comments

comments

Categories: More