യുഎന്നിന്റെ ആണവായുധ വിമുക്ത കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പുവെച്ചു

യുഎന്നിന്റെ ആണവായുധ വിമുക്ത കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പുവെച്ചു

ന്യൂയോര്‍ക്ക്: യുഎന്‍ മുന്നോട്ടുവച്ച ആണവായുധ വിമുക്ത കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പുവെച്ചു. ഇന്തൊനീഷ്യ, അയര്‍ലന്‍ഡ് എന്നിവയാണ് പുതുതായി കരാര്‍ അംഗീകരിച്ചവര്‍. ഗയാന, തായ്‌ലന്‍ഡ്, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേതന്നെ കരാറില്‍ ഒപ്പിട്ടിരുന്നു. കരാറില്‍ ഒപ്പുവച്ച 50 രാഷ്ട്രങ്ങളില്‍, യാതൊരു കാരണവശാലും ആണവായുധം നിര്‍മിക്കുകയോ പരീക്ഷിക്കുകയോ ശേഖരിക്കുകയോ ചെയ്യാനാവില്ല. അതേസമയം, മുഖ്യ ആണവശക്തികളൊന്നും കരാറിനെ അംഗീകരിക്കുന്നില്ല.

ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങളും പ്രകോപനങ്ങളും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന വേളയില്‍, കരാര്‍ നിര്‍ണായകമാണെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആണവമുക്ത ലോകം എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് ഈ കരാറെന്നും ശീതയുദ്ധ കാലത്തിനുശേഷം ഇപ്പോള്‍ വീണ്ടും ആണവായുധ ഭീഷണിയിലാണ് ലോകമെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂലൈയില്‍ 120 രാജ്യങ്ങള്‍ ആണവായുധ നിരോധന കരാറില്‍ ഒപ്പിട്ടിരുന്നു. ആണവശക്തി രാഷ്ട്രങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് അന്ന് കരാര്‍ ഒപ്പിട്ടത്. നിരോധന കരാര്‍ ഗുണപ്പെടില്ലെന്നയിരുന്നു ആണവ ശക്തികളായ യുഎസിന്റെയും ബ്രിട്ടന്റെയും വാദം.

Comments

comments

Categories: Slider, Top Stories