കേരളത്തിലെ ജിഎസ്ടി കളക്ഷനില്‍ 16 ശതമാനം കുറവ്

കേരളത്തിലെ ജിഎസ്ടി കളക്ഷനില്‍ 16 ശതമാനം കുറവ്

തിരുവനന്തപുരം: ചരക്ക് സേവന നികുതിക്കു കീഴിലുള്ള നികുതി പിരിവില്‍ ജൂലൈ മാസത്തില്‍ മുന്‍ വര്‍ഷം ഇതേ സമയത്തേക്കാള്‍ 15.75 ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകള്‍. പോയ വര്‍ഷം ജൂലൈയില്‍ വാറ്റ് സംവിധാനത്തിനു കീഴില്‍ 1486,55 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നേടിയത്. എന്നാല്‍ ഇത്തവണ എസ്ജിഎസ്ടിക്കു കീഴില്‍ 801.38 കോടിയും രൂപയും ഐജിഎസ്ടിക്കു കീഴില്‍ 451 കോടി രൂപയുമാണ് പൊതുഖജനാവിലേക്ക് ലഭിച്ചത്. ഉപഭോക്ത്യ സംസ്ഥാനമായ കേരളത്തില്‍ ഒരു വര്‍ഷം കൊണ്ട് നികുതി വരുമാനത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വാറ്റ്, ലക്ഷ്വറി ടാക്‌സ് ആക്റ്റ് എന്നിവയ്ക്കു കീഴിലുണ്ടായിരുന്ന 78.39 ശതമാനം ഡീലര്‍മാരും ജിഎസ്ടിയിലേക്കു മാറിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ബി എസ് ത്യാഗരാജബാബു പറഞ്ഞു. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് സംസ്ഥാനത്ത് 2,65,412 രജിസ്റ്റേഡ് ഡീലര്‍മാരാണുണ്ടായിരുന്നത്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 2,08,063 ഡീലര്‍മാര്‍ ജിഎസ്ടി സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു.

Comments

comments

Categories: More