ഇലക്ട്രിക് ഫാനുകളുടെ നികുതി കുറയ്ക്കണം: ഐഎഫ്എംഎ

ഇലക്ട്രിക് ഫാനുകളുടെ നികുതി കുറയ്ക്കണം: ഐഎഫ്എംഎ

28 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി നികുതി താഴ്ത്തണമെന്നാണ് ആവശ്യം

കൊല്‍ക്കത്ത: ഇലക്ട്രിക് ഫാനുകളുടെ നികുതി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുന്‍നിര കമ്പനികള്‍ ജിഎസ്ടി കൗണ്‍സിലിനെ സമീപിച്ചു. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി നികുതി താഴ്ത്തണമെന്നാണ് ആവശ്യം. ഇന്ത്യയിലെ

കാലാവസ്ഥയില്‍ ഫാനുകള്‍ അത്യാവശ്യമായ ഒന്നാണെന്നും അതിനെ എയര്‍ കണ്ടീഷണറുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഇന്ത്യന്‍ ഫാന്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ഐഎഫ്എംഎ) ആവശ്യപ്പെട്ടു.
സംഘടിത ഫാന്‍ ഇന്‍ഡസ്ട്രിയെ പ്രതിനിധീകരിക്കുന്ന ഐഎഫ്എംഎയില്‍ രാജ്യത്തെ പ്രമുഖ പതിനൊന്ന് കമ്പനികള്‍ ഉള്‍പ്പെടുന്നു. ജിഎസ്ടിക്ക് കീഴില്‍ ഓണ്‍ലൈന്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വ്യാപാര, വിതരണ ശൃംഖലകളിലെ പങ്കാളികള്‍ക്കിടയില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നോട്ട് അസാധുവാക്കല്‍ ഫാന്‍ ഇന്‍ഡസ്ട്രിയിലെ ആവശ്യകതയെ ബാധിച്ചു. എന്നിരുന്നാലും വളര്‍ച്ച ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്-ഐഎഫ്എംഎ പ്രസ്താവനയില്‍ പറഞ്ഞു.

2016-17 കാലയളവില്‍ ഐഎഫ്എംഎയുടെ കീഴിലെ കമ്പനികള്‍ 52.26 മില്ല്യണ്‍ ഫാനുകളാണ് നിര്‍മിച്ചത്

സ്റ്റാര്‍ ലേബലിംഗ് പ്രോഗ്രാമിന്റെ പ്രത്യേകത പര്‍ച്ചേസ് ചെയ്യുന്ന സമയത്ത് ആളുകള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുമെന്നതു മാത്രമല്ല, ഒപ്പം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 30,000 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നത് കൂടിയാണ്-പ്രസ്താവന ചൂണ്ടിക്കാട്ടി.

ബ്രാന്‍ഡഡ് ഫാന്‍ നിര്‍മാതാക്കളുടെയും സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കുന്ന തരത്തില്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഐഎഫ്എംഎ. 2016-17 കാലയളവില്‍ ഐഎഫ്എംഎയുടെ കീഴിലെ കമ്പനികള്‍ 52.26 മില്ല്യണ്‍ ഫാനുകളാണ് നിര്‍മിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 9.08 ശതമാനം കൂടുതലാണിത്.

Comments

comments

Categories: Business & Economy