ഹോട്ടല്‍ടെക് പ്രദര്‍ശനം 22 മുതല്‍ 24 വരെ കൊച്ചിയില്‍

ഹോട്ടല്‍ടെക് പ്രദര്‍ശനം 22 മുതല്‍ 24 വരെ കൊച്ചിയില്‍

കൊച്ചി: കേരളത്തിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി എക്യുപ്‌മെന്റ് പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ ഏഴാമത് വാര്‍ഷിക പ്രദര്‍ശനം സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയെ അതിന്റെ വിതരണക്കാരുമായി ബന്ധപ്പെടുത്തുന്ന അതുല്യ പ്രദര്‍ശനമാണ് ഹോട്ടല്‍ടെക്കെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാരകേന്ദ്രം എന്ന ബഹുമതി കേരളം സ്വന്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഏഴാമത് ഹോട്ടല്‍ടെക് പ്രദര്‍ശനം അരങ്ങേറുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തിലേയ്ക്ക് പ്രതിവര്‍ഷം അഞ്ചുലക്ഷത്തിലേറെ ആഗോള സഞ്ചാരികളും 60 ലക്ഷത്തിലേറെ തദ്ദേശ സഞ്ചാരികളും എത്തുന്നുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 10,000 കോടി രൂപയിലേറെയാണ് വര്‍ഷം തോറും ടൂറിസം മേഖലയുടെ സംഭാവന.

അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥാപനങ്ങള്‍, ഇന്‍പുട്ട്‌സ് എന്നീ ഈ മേഖലയിലെ മൂന്ന് വിഭാഗങ്ങളിലും കേരളത്തിന്റെ പ്രകടനം മികച്ചതാണ്. അന്താരാഷ്ട്ര ടൂറിസം മേഖല മാന്ദ്യത്തിലായിട്ടും ഒട്ടേറെ ഹോട്ടല്‍ ശൃംഖലകള്‍ ഇപ്പോഴും കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. ഐബിസ് കൊച്ചി, ഹയാത് കൊച്ചി തുടങ്ങിയ ഒട്ടേറെ ഹോട്ടലുകള്‍ അവരുടെ പുതിയ പ്രോപ്പര്‍ട്ടികള്‍ കേരളത്തില്‍ തുറന്നു.

പ്രദര്‍ശനത്തിന്റെ ഭാഗമായി ആറാമത് കേരളാ കലിനറി ചലഞ്ചും 21 മുതല്‍ 23 വരെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹോട്ടലുകളിലേയും റിസോര്‍ട്ടുകളിലേയും ഷെഫുമാരാണ് ഉന്നത അംഗീകാരങ്ങള്‍ക്കായുള്ള ഈ അഭിമാനമത്സരത്തില്‍ മാറ്റുരയ്ക്കുക.ഡിസ്‌പ്ലേ, ലൈവ് കുക്കിംഗ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

കേരളത്തിലെ കലിനറി പ്രൊഫഷനലുകള്‍ക്ക് അവരുടെ വ്യക്തിഗതവും കൂട്ടായതുമായ വൈഭവങ്ങളും സര്‍ഗശക്തിയും പ്രദര്‍ശിപ്പിക്കാനും പങ്കുവെയ്ക്കാനും അറിവുകള്‍ നേടാനും ബിസിനസ് അവസരങ്ങള്‍ക്കായി ഒത്തുചേരാനും ലക്ഷ്യമിട്ടാണ് കലിനറി ചലഞ്ച് നടത്തിവരുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

താഴെപ്പറയുന്ന വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 1. ഡ്രെസ് ദി കേക്ക് 2. ക്രിയേറ്റീവ് സാലഡ് 3. ഫ്രൂട്ട് ആ്ന്‍ഡ് വെജിറ്റബ്ള്‍ കാര്‍വിംഗ്, 4. ഹോട്ട് കുക്കിംഗ് ഫിഷ് 5. ഹോട്ട് കുക്കിംഗ് ചിക്കന്‍ 6. ഹോട്ട് കുക്കിംഗ് ചിക്കന്‍ (വിദ്യാര്‍ത്ഥികള്‍ക്ക്) 7. റൈസ് ഡിഷ് (വെജിറ്റേറിയന്‍) 8. ക്രിയേറ്റീവ് കേരള ഡിഷ് റെഡ് മീറ്റ് 9. മോക്ക്‌ടെയില്‍ മത്സരം 10. ഡിസര്‍ട്ട് ക്ലാസ് 11. ത്രീ കോഴ്‌സ് മെനു.

നൂതന ആശയങ്ങളുമായി മുന്നോട്ടു വരാന്‍ പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാനും കേരളാ കലിനറി ചലഞ്ച് 2017 ലക്ഷ്യമിടുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. അതിലുപരിയായി ഈ പ്രൊഫഷനെപ്പറ്റി അവബോധമുണ്ടാക്കുകയും ഈ രംഗത്തെ മികച്ച പ്രതിഭകളെ അംഗീകരിക്കുകയും ആദരിക്കുകയുമാണ് മത്സരങ്ങളുടെ പ്രധാന ഉദ്ദേശം. ആതിഥേയ മേഖലയില്‍ നിന്നുള്ള പ്രൊഫഷനല്‍ ഷെഫുമാരാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കാനെത്തുക. ഇവര്‍ക്കൊപ്പം തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കേറ്ററിംഗ് വിദ്യാര്‍ത്ഥികള്‍ക്കും അപ്രന്റീസുമാര്‍ക്കും അവസരമുണ്ടാകും. പൊതുജനങ്ങള്‍ക്കും മത്സരങ്ങളും ഡെമോകളും വീക്ഷിക്കാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.കലിനറി ചലഞ്ചിന് കേരള ചാപ്റ്റര്‍ ഓഫ് സൗത്തിന്ത്യ കലിനറി അസോസിയേഷന്റെ പിന്തുണയും അംഗീകാരവുമുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥാപനങ്ങള്‍, ഇന്‍പുട്ട്‌സ് എന്നീ ഈ മേഖലയിലെ മൂന്ന് വിഭാഗങ്ങളിലും കേരളത്തിന്റെ പ്രകടനം മികച്ചതാണ്. അന്താരാഷ്ട്ര ടൂറിസം മേഖല മാന്ദ്യത്തിലായിട്ടും ഒട്ടേറെ ഹോട്ടല്‍ ശൃംഖലകള്‍ ഇപ്പോഴും കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്.

ഇത്തവണ ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ച് കേരള മത്സരവും ഹോട്ടല്‍ടെക്ക് കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. കേരള പ്രൊഫഷണല്‍ ഹൗസ്‌കീപ്പേഴ്‌സ് അസോസിയേഷന്റെ അംഗീകാരത്തോടെയും സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിലിതാദ്യമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നതെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹൗസ്‌കീപ്പര്‍മാരെയും മത്സരത്തില്‍ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

ദക്ഷിണേഷ്യയെ ആഗോള ട്രേഡ് ഫെയറുകളുടേയും മേളകളുടേയും വേദിയാക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള സംഘടനയായ സൗത്ത് ഏഷ്യ എക്‌സിബിഷന്‍ നെറ്റ്‌വര്‍ക്കില്‍ അംഗമായ ക്രൂസ് എക്‌സ്‌പോസാണ് പ്രദര്‍ശനത്തിന്റെ സംഘാടകര്‍. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലി എന്നിവിടങ്ങിളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.

കാര്യക്ഷമമായി പ്രദര്‍ശനങ്ങള്‍ നടത്താന്‍ പ്രാപ്തമായ പ്രൊഫഷനലുകളുടെ ടീമാണ് ക്രൂസ് എക്‌സപോസിന്റെ അടിത്തറ. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പോസിറ്റീവായ കാഴ്ചപ്പാടും നല്‍കി തദ്ദേശീയവും പ്രദേശികവും ദേശീയവും ആഗോളവുമായ തലങ്ങളില്‍ സംരംങ്ങള്‍ തമ്മില്‍ മികച്ച ആശയവിനിമയം സാധ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ക്രൂസ് എക്‌സ്‌പോസ് ഡയറക്റ്റര്‍ ജോസഫ് കുര്യാക്കോസ്, ജാക്ക്ഫ്രൂട്ട് 365 സ്ഥാപകന്‍ ജെയിംസ് ജോസഫ്, ഷെഫ് കെ ജയകുമാര്‍, വിനോദ് ഗോപിനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Comments

comments

Categories: More