എസ്ബിഐ അനുബന്ധ ബാങ്കുകളുടെ പഴയ ചെക്ക് ബുക്ക് കാലാവധി 30ന് അവസാനിക്കും

എസ്ബിഐ അനുബന്ധ ബാങ്കുകളുടെ പഴയ ചെക്ക് ബുക്ക് കാലാവധി 30ന് അവസാനിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യില്‍ ലയിച്ച റ് അനുബന്ധ ബാങ്കുകളുടെ പഴയ ചെക്ക് ബുക്കുകളുടെ കാലാവധി സെപ്റ്റംബര്‍ 30ന് ശേഷം അവസാനിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാ ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുക.ഇതോടൊപ്പം ബാങ്ക് ശാഖകളുടെ ഐഎഫ്എസ് കോഡുകളും മാറും.

പുതിയ ചെക്ക് ബുക്കുകള്‍ ലഭിക്കുന്നതിന് ഈ ബാങ്കുകളുടെ ഉപഭോക്താക്കള്‍ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് എസ്ബിഐ നിര്‍ദേശം. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഈ ബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചത്. അതേതുടര്‍ന്ന് ലോകത്തിലെ പ്രമുഖ 50 ബാങ്കുകളില്‍ എസ്ബിഐ ഇടം നേടിയിരുന്നു.

എക്കൗണ്ടില്‍ ആവശ്യമുള്ള പ്രതിമാസ ശരാശരി ബാലന്‍സ് തുകയുടെ പരിധി ഉയര്‍ത്തിയത് സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ ബാങ്ക് പരിഷശോധിച്ച് വരികയാണെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററായ (നാഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ്) രജനീഷ് കുമാര്‍ പറഞ്ഞു.

പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും എക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് സംബന്ധിച്ച നയത്തില്‍ ബാങ്ക് മാറ്റങ്ങള്‍ വരുത്തുമെന്ന സൂചനയും കുമാര്‍ നല്‍കിയിട്ടുണ്ട്. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയടയ്ക്കണമെന്ന നിബന്ധനയില്‍ ചില ഭേദഗതികള്‍ വരുത്തുമെന്ന് എസ്ബിഐ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories