മലേഷ്യന്‍ ആഡംബര ഹോട്ടലിലെ 90 ശതമാനം ഓഹരികള്‍ പ്രിന്‍സ് അല്‍വലീദ് വിറ്റു

മലേഷ്യന്‍ ആഡംബര ഹോട്ടലിലെ 90 ശതമാനം ഓഹരികള്‍ പ്രിന്‍സ് അല്‍വലീദ് വിറ്റു

90 മില്യണ്‍ ഡോളറിന് ലെഷര്‍ വെഞ്ച്വേഴ്‌സിനാണ് കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി ഓഹരികള്‍ വിറ്റത്

റിയാദ്: സൗദി ബില്യനേയറായ പ്രിന്‍സ് അല്‍വലീദ് തലാല്‍ ബിന്‍ അബ്ദുള്ളസീസ് അല്‍സൗദിന്റെ നിക്ഷേപ സ്ഥാപനമായ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി (കെഎച്ച്‌സി) മലേഷ്യയിലെ ഫോര്‍സീസണ്‍സ് റിസോര്‍ട്ട് ലന്‍ഗ്കവിയിലുണ്ടായിരുന്ന 90 ശതമാനം ഓഹരികള്‍ വിറ്റു. സിംഗപ്പൂര്‍ ലിസ്റ്റഡ് കമ്പനിയായ ഹോട്ടല്‍ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്റെ ഭാഗമായ ലെഷര്‍ വെഞ്ച്വേഴ്‌സിനാണ് ഓഹരികള്‍ വിറ്റതെന്ന് കമ്പനി വ്യക്തമാക്കി. 90 മില്യണ്‍ ഡോളറിനായിരുന്നു കരാര്‍.

കെഎച്ച്‌സിയുടെ മൂല്യം മനസിലാക്കാനുള്ള തന്ത്രത്തിന്റെ മറ്റൊരു വിജയമാണ് ഈ ഇടപാടെന്ന് പ്രിന്‍സ് അല്‍വലീദ് പറഞ്ഞു. മാനേജ്‌മെന്റ് കമ്പനിയായ ഫോര്‍ സീസണ്‍സ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടില്‍ നിക്ഷേപമുള്ളതിനാല്‍ പ്രോപ്പര്‍ട്ടിയുടെ ഓഹരിയുടമയായി കെഎച്ച്‌സി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കെഎച്ച്‌സിക്ക് പാരീസിലെ ജോര്‍ജ് വി, ന്യൂയോര്‍ക്കിലെ പ്ലാസ ഹോട്ടല്‍, ലണ്ടനിലെ സവോയ് ഹോട്ടല്‍ എന്നിവയില്‍ നിക്ഷേപമുണ്ട്. ഫോര്‍ സീസണ്‍സ്, ഫെയര്‍മൗണ്ട് റഫ്‌ലെസ്, മൂവന്‍പിക്, സ്വിസ്സോട്ടല്‍, അക്കോര്‍ എന്നിവ കമ്പനിയുടെ ആഗോള ബ്രാന്‍ഡുകളാണ്.

Comments

comments

Categories: Arabia