Archive

Back to homepage
Tech

സോണി എക്‌സ്പീരിയ എക്‌സ്എ1

സോണി തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ എക്‌സ്പീരിയ എക്‌സ്എ1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഈ മോഡലിന് 24,990 രൂപയാണ് വില. 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 23 എംപി

Arabia

മലേഷ്യന്‍ ആഡംബര ഹോട്ടലിലെ 90 ശതമാനം ഓഹരികള്‍ പ്രിന്‍സ് അല്‍വലീദ് വിറ്റു

റിയാദ്: സൗദി ബില്യനേയറായ പ്രിന്‍സ് അല്‍വലീദ് തലാല്‍ ബിന്‍ അബ്ദുള്ളസീസ് അല്‍സൗദിന്റെ നിക്ഷേപ സ്ഥാപനമായ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി (കെഎച്ച്‌സി) മലേഷ്യയിലെ ഫോര്‍സീസണ്‍സ് റിസോര്‍ട്ട് ലന്‍ഗ്കവിയിലുണ്ടായിരുന്ന 90 ശതമാനം ഓഹരികള്‍ വിറ്റു. സിംഗപ്പൂര്‍ ലിസ്റ്റഡ് കമ്പനിയായ ഹോട്ടല്‍ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്റെ ഭാഗമായ

Auto

യുബര്‍ 2.6 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വേമോ

കാലിഫോര്‍ണിയ : വ്യാപാര രഹസ്യങ്ങളില്‍ ഒന്ന് മോഷ്ടിച്ചതിന് യുബര്‍ 2.6 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം തരണമെന്ന് ഓട്ടോണമസ് കാര്‍ കമ്പനിയായ വേമോയുടെ മാതൃ കമ്പനി ആല്‍ഫബെറ്റ്. വേമോയിലെ മുന്‍ ഉദ്യോഗസ്ഥന്‍ സെല്‍ഫ്-ഡ്രൈവിംഗ് സംബന്ധിച്ച തങ്ങളുടെ ഒമ്പത് വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ച് യുബറില്‍

Business & Economy

ബംഗാളിലെ സിബിഎം ബ്ലോക്ക് പദ്ധതി ഒഎന്‍ജിസി ഒഴിവാക്കുന്നു

ന്യൂഡെല്‍ഹി: പശ്ചിമ ബംഗാളിലെ റാണിഗഞ്ചിലുള്ള കോള്‍ ബെഡ് മീഥെയ്ന്‍ (സിബിഎം) ബ്ലോക്ക് പദ്ധതിയില്‍ നിന്ന് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) ഒഴിവാകുമെന്ന് കമ്പനി ഡയറക്റ്റര്‍ വേദ് പ്രകാശ് മഹാവര്‍ അറിയിച്ചു. എന്നാല്‍, ബൊക്കാറോയിലെ സിബിഎം ബ്ലോക്കില്‍ നിന്ന് ഫെബ്രുവരി

Business & Economy

വാള്‍മാര്‍ട്ട് ഇന്ത്യ ഭക്ഷ്യേതര വിപണി പ്രവേശനം പരിശോധിക്കുന്നു

ന്യൂഡെല്‍ഹി: ഭക്ഷ്യ ഇതര വിപണിയിലേക്കുള്ള പ്രവേശനത്തിന്റെ സാധ്യതകള്‍ വാള്‍മാര്‍ട്ട് ഇന്ത്യ പരിശോധിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ അയവ് വരുത്തുകയാണെങ്കില്‍ ഭക്ഷ്യേതര റീട്ടെയ്ല്‍ മേഖലയിലേക്ക് കടക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഇന്ത്യ റീട്ടെയ്ല്‍ ഫോറത്തില്‍ വാള്‍മാര്‍ട്ട് ഇന്ത്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കൃഷ്

Arabia

ഓണ്‍ലൈന്‍ കോളുകള്‍ക്കുള്ള നിരോധനം നീക്കി പകരം സെന്‍സറിംഗ്

റിയാദ്: ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലൂടെയുള്ള വോയ്‌സ്, വീഡിയോ കോളുകള്‍ക്കുള്ള നിരോധനം സൗദി അറേബ്യന്‍ ഗവണ്‍മെന്റ് നീക്കി. എന്നാല്‍ നിരോധനം നീക്കിയാലും കുടുത്ത നിയന്ത്രണങ്ങളിലൂടെ ഇവയെ ഗവണ്‍മെന്റിന്റെ പരിധിയില്‍ നിര്‍ത്താനാണ് തീരുമാനം. ഇത്തരം കോളുകളെ നിരീക്ഷണത്തിനും സെന്‍സറിംഗിനും വിധേയമാക്കുമെന്ന് ഗവണ്‍മെന്റ് വക്താവ് വ്യക്തമാക്കി. ഓണ്‍ലൈന്‍

Arabia

അബുദാബി എയര്‍പോര്‍ട്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന

അബുദാബി: അബുദാബിയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്നത് അബുദാബി എയര്‍പോര്‍ട്ട്‌സിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വലിയ വര്‍ധനവുണ്ടാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് വിമാനത്താവളം ഉപയോഗിക്കുന്നവരില്‍ നിന്ന് 35 ദിര്‍ഹം ഫീസായി ഈടാക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷത്തിലെ ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള

Slider Top Stories

കാര്‍ഷിക വരുമാനം ഇരട്ടിയാക്കാന്‍ സഹകരണ സംരംഭങ്ങള്‍ പിന്തുണ നല്‍കണം: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: 2022ഓടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സഹകരണ സ്ഥാപനങ്ങള്‍ പുതിയ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തേനീച്ച വളര്‍ത്തല്‍, മത്സ്യ മേഖല, കടല്‍പ്പായല്‍ വളര്‍ത്തല്‍ തുടങ്ങിയ മേഖലകളെ പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. സഹകാരികള്‍ എന്ന

Slider Top Stories

ആകര്‍ഷകമായ രീതിയില്‍ ഇന്ത്യ വളരുന്നുണ്ടെന്ന് ലോക ബാങ്ക് മേധാവി

ന്യൂയോര്‍ക്ക്: ആകര്‍ഷകമായ വേഗത്തില്‍ ഇന്ത്യ വളരുന്നുണ്ടെന്ന് ലോക ബാങ്ക് പ്രസിഡന്റ് ജിം കിം. ഈ വര്‍ഷം ശക്തമായ ആഗോള സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ബ്ലൂംബെര്‍ഗിന്റെ ആഗോള ബിസിനസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി ബഹുരാഷ്ട്ര

Slider Top Stories

യുഎന്നിന്റെ ആണവായുധ വിമുക്ത കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പുവെച്ചു

ന്യൂയോര്‍ക്ക്: യുഎന്‍ മുന്നോട്ടുവച്ച ആണവായുധ വിമുക്ത കരാറില്‍ 50 രാജ്യങ്ങള്‍ ഒപ്പുവെച്ചു. ഇന്തൊനീഷ്യ, അയര്‍ലന്‍ഡ് എന്നിവയാണ് പുതുതായി കരാര്‍ അംഗീകരിച്ചവര്‍. ഗയാന, തായ്‌ലന്‍ഡ്, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേതന്നെ കരാറില്‍ ഒപ്പിട്ടിരുന്നു. കരാറില്‍ ഒപ്പുവച്ച 50 രാഷ്ട്രങ്ങളില്‍, യാതൊരു കാരണവശാലും ആണവായുധം

Slider Top Stories

ജിസിസി രാജ്യങ്ങളിലെ ഇന്ത്യയുടെ മൊത്ത നിക്ഷേപം 3 ബില്യണ്‍ ഡോളറിലെത്തി

ന്യൂഡെല്‍ഹി: ജിസിസി (ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍) രാജ്യങ്ങളിലെ മൊത്തം നിക്ഷേപത്തില്‍ ഇന്ത്യയുടെ പങ്ക് വര്‍ധിച്ചതായി ഗവേഷണ റിപ്പോര്‍ട്ട്. 2011 മുതല്‍ 2016 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ ജിസിസിയിലെ മൊത്തം നിക്ഷേപത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം 4.7 ശതമാനത്തില്‍ നിന്നും 16.2 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നിട്ടുണ്ടെന്നാണ്

Slider Top Stories

എസ്ബിഐ അനുബന്ധ ബാങ്കുകളുടെ പഴയ ചെക്ക് ബുക്ക് കാലാവധി 30ന് അവസാനിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യില്‍ ലയിച്ച റ് അനുബന്ധ ബാങ്കുകളുടെ പഴയ ചെക്ക് ബുക്കുകളുടെ കാലാവധി സെപ്റ്റംബര്‍ 30ന് ശേഷം അവസാനിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്പൂര്‍, സ്റ്റേറ്റ്

Auto

ടെസ്‌ലയെ എതിരിടാന്‍ പുതിയ കാര്‍ ബ്രാന്‍ഡുമായി മഹീന്ദ്ര വരുന്നു

ന്യൂ ഡെല്‍ഹി : പിനിന്‍ഫാറിന സമീപ ഭാവിയില്‍ വാഹന നിര്‍മ്മാതാക്കളായി മാറും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ആദ്യ കാര്‍ പുറത്തിറക്കാനാണ് പിനിന്‍ഫാറിന തയ്യാറെടുക്കുന്നത്. ഫെറാരിയുമായി ദശാബ്ദങ്ങളായുള്ള ബന്ധത്തിന്റെ പേരിലാണ് കാര്‍ ഡിസൈന്‍ സ്ഥാപനവും കോച്ച്ബില്‍ഡറുമായ ഈ ഇറ്റാലിയന്‍ കമ്പനി പ്രസിദ്ധം. 2015

Business & Economy

ഇലക്ട്രിക് ഫാനുകളുടെ നികുതി കുറയ്ക്കണം: ഐഎഫ്എംഎ

കൊല്‍ക്കത്ത: ഇലക്ട്രിക് ഫാനുകളുടെ നികുതി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുന്‍നിര കമ്പനികള്‍ ജിഎസ്ടി കൗണ്‍സിലിനെ സമീപിച്ചു. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി നികുതി താഴ്ത്തണമെന്നാണ് ആവശ്യം. ഇന്ത്യയിലെ കാലാവസ്ഥയില്‍ ഫാനുകള്‍ അത്യാവശ്യമായ ഒന്നാണെന്നും അതിനെ എയര്‍ കണ്ടീഷണറുമായി കൂട്ടിക്കുഴയ്ക്കരുതെന്നും

Top Stories

പാപ്പരത്ത നിയമം മികച്ച നടപടി: ജസ്പാല്‍ ബിന്ദ്ര

ന്യൂഡെല്‍ഹി: കിട്ടാക്കടം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതിന് സമയബന്ധിതമായി സ്വീകരിക്കപ്പെട്ട ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് പാപ്പരത്ത നിയമമെന്ന് സെന്‍ട്രം ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ ജസ്പാല്‍ ബിന്ദ്ര. ബാങ്കുകളെയും വായ്പാദാതാക്കളെയും വിപണിയെയും സംബന്ധിച്ച് കടക്കെണി, പാപ്പരത്ത നിയമം പുതിയ കാര്യമാണ്. അതിനാല്‍ നിയമം നടപ്പിലാക്കുന്നതിനും

Tech

ഐബാള്‍ സ്ലൈഡ് പെന്‍ബുക്ക്

ആഭ്യന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ ഐബാള്‍ വിന്‍ഡോസ് അധിഷ്ഠിതമായ ടാബ്‌ലെറ്റ് ഐബാള്‍ സ്ലൈഡ് പെന്‍ബുക്ക് അവതരിപ്പിച്ചു. 24,999 രൂപ വിലയുള്ള ഈ ഡിവൈസില്‍ 10.1 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ ആണുള്ളത്. 2ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്

Tech

ജിയോഫൈക്ക് 999 രൂപ

ഉല്‍സവ സീസണ്‍ പ്രമാണിച്ച് ജിയോയുടെ വൈഫൈ റൂട്ടറായ ജിയോഫൈക്ക് ഓഫര്‍ വില പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ 11 ദിവസം ജിയോഫൈ 999 രൂപയ്ക്ക് ലഭിക്കുമെന്നാണ് കമ്പനി അറിച്ചിട്ടുള്ളത്. 1999 രൂപയാണ് ജിയോഫൈയുടെ യഥാര്‍ത്ഥ വില. ജിയോഫൈ എം2എസ്

More

മദ്യപാനത്തിനും ആധാര്‍

ഹൈദരാബാദിലെ പബ്ബുകളില്‍ പ്രവേശിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി തെലുങ്കാന എക്‌സൈസ് വകുപ്പ്. 21 വയസിന് താഴെയുള്ളവര്‍ പബ്ബുകളില്‍ പ്രവേശിക്കുന്നത് തടയാനാണ് നടപടിയെന്നാണ് വിശദീകരണം. മദ്യപിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഒരാള്‍ക്കു നല്‍കുന്ന പരമാവധി മദ്യത്തിന്റെ അളവ് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

More

പെന്‍ഷന്‍കാര്‍ക്കായി ആപ്ലിക്കേഷന്‍

രാജ്യത്തെ പെന്‍ഷന്‍കാര്‍ക്കായുള്ള മൊബില്‍ ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പെന്‍ഷന്‍ എന്നു ലഭിക്കും, പെന്‍ഷന്‍ കാര്യത്തില്‍ എടുത്ത നടപടി, മറ്റു വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ആപ്പിലൂടെ അറിയാനാകും. പെന്‍ഷന്‍കാരെ ബാധിക്കുന്ന പുതിയ സര്‍ക്കാര്‍ വിജ്ഞാപനങ്ങളും ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.

Arabia

നൂണുമായി കൈകോര്‍ത്ത് അല്‍ഷയ

ദുബായ്: ദുബായ് വ്യവസായി മൊഹമ്മെദ് അലബ്ബാറിന്റെ പുതിയ ഇ-കൊമേഴ്‌സ് സൈറ്റായ നൂണ്‍ ഡോട്ട് കോമിലെ ഓഹരികള്‍ കുവൈറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ റീട്ടെയ്ല്‍ ഫ്രാഞ്ചൈസി ഓപ്പറേറ്ററായ എംഎച്ച് അല്‍ഷയ വാങ്ങി. കരാറിന്റെ മൂല്യത്തേക്കുറിച്ചും ഓഹരികളുടെ എണ്ണത്തേക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓഹരികള്‍ വാങ്ങിയത്