ഓഹരി വിപണിയില്‍ നഷ്ടം കുറിച്ച് മുന്‍നിര ടെലികോം കമ്പനികള്‍

ഓഹരി വിപണിയില്‍ നഷ്ടം കുറിച്ച് മുന്‍നിര ടെലികോം കമ്പനികള്‍

ജിയോ ഉടമകളായ റിലയന്‍സ് ഇന്റസ്ട്രീസിന് മുന്നേറ്റം

മുംബൈ: ഇന്റര്‍കണക്ഷന്‍ യൂസേജ് ചാര്‍ജ് (ഐയുസി) മിനുറ്റിന് ആറ് പൈസയാക്കി കുറയ്ക്കാനുള്ള ട്രായ് ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ആര്‍കോം തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് തുടക്കത്തില്‍ തന്നെ കനത്ത നഷ്ടം നേരിട്ടത്.

ഇന്നലെ ഉച്ചയോടെ ഭാരതി എയര്‍ടെലിന്റെ ഓഹരികള്‍ 6.2 ശതമാനവും ഐഡിയ സെല്ലുലാറിന്റെ ഓഹരികള്‍ 7.4 ശതമാനവും റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഓഹരികളില്‍ 4.2 ശതമാനവും ഇടിവ് രേഖപ്പെടുത്തി. എന്നാല്‍, ജിയോ ഉടമസ്ഥരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് നടത്തി.

ആര്‍ഐഎല്ലിന്റെ ഓഹരി മൂല്യം 3.8 ശതമാനം വര്‍ധിച്ച് 872.10 രൂപയിലെത്തി. ഭാരതി എയര്‍ടെല്‍ ഓഹരികള്‍ – ശതമാനം ഇടിഞ്ഞ്- രൂപയ്ക്കും വോഡഫോണ്‍ ഓഹരികള്‍ – ശതമാനം ഇടിഞ്ഞ് – രൂപയ്ക്കും ഐഡിയ സെല്ലുലാര്‍ ഓഹരികള്‍ – ശതമാനം ഇടിഞ്ഞ്- രൂപയ്ക്കുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
വരും ദിവസങ്ങളില്‍ ജിയോ ഒഴികെയുള്ള ടെലികോം കമ്പനികളെ വന്‍ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് ട്രായ് നടത്തിയിരിക്കുന്നത്. ഒക്‌റ്റോബര്‍ ഒന്നിന് പുതിയ ഐയുസി പ്രാബല്യത്തില്‍ വരുന്നതോടെ ടെലികോം മേഖല വീണ്ടും പ്രതിസന്ധിയിലാകുമെന്ന സൂചനയും ഇത് നല്‍കുന്നു.

ഐയുസി വെട്ടിക്കുറയ്ക്കുന്നത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക റിലയന്‍സ് ജിയോയ്ക്കാണെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിന്‍ഞ്ച് അഭിപ്രായപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷം 200 മില്യണ്‍ ഡോളറിനും 450 മില്യണ്‍ ഡോളറിനും ഇടയില്‍ മൊത്ത വരുമാനം നേടാന്‍ ജിയോയ്ക്ക് ഇത് സഹായകമാകുമെന്ന് റിസര്‍ച്ച് സംരഭമായ ഡോള്‍ഡ്മാന്‍ സാച്ച്‌സും വ്യക്തമാക്കി. എയര്‍ടെലിന്റെ വരുമാനത്തില്‍ രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ ആഘാതം നിരക്ക് വെട്ടിക്കുറച്ചതുമൂലം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Slider, Top Stories