ഫോബ്‌സിന്റെ 100 മികച്ച ബിസിനസ് ചിന്തകരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും

ഫോബ്‌സിന്റെ 100 മികച്ച ബിസിനസ് ചിന്തകരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും

ന്യൂയോര്‍ക്ക്: ഫോബ്‌സ് മാസിക തയാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച 100 ബിസിനസ് ചിന്തകരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും. ആര്‍സെലേര്‍മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തല്‍, ടാറ്റ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, സണ്‍ മൈക്രോസിസ്റ്റംസ് സഹ-സ്ഥാപകന്‍ വിനോദ് ഖോസ്‌ല എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോബ്‌സിന്റെ ഈ പ്രത്യേക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ‘അനിതര സാധാരണക്കാരനായ സെയ്ല്‍സ്മാനും റിംഗ് മാസ്റ്ററും : ട്രംപ് ഓര്‍ഗനൈസേഷന്റെ ഉടമ; യുഎസിന്റെ 45ാത് പ്രസിഡന്റ്’ ഇങ്ങനെയാണ് ഫോബ്‌സ് ട്രംപിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ബെര്‍ക്ക്‌ഷൈര്‍ ഹാതാവെ സിഇഒ വാറണ്‍ ബഫറ്റ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ന്യൂസ് കോര്‍പ്പ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ റുപെര്‍ട്ട് മര്‍ഡോക്, ഫേസ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രമുഖര്‍.

ഫോബ്‌സിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 100 സംരംഭകരില്‍ നിന്നും ചിന്തകരില്‍ നിന്നും മുതലാളിത്ത നിരീക്ഷകരില്‍ നിന്നും മാഗസീന്‍ ആശയങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വാര്‍ഷികത്തിന്റ ഭാഗമായാണ് ലോകത്തില്‍ എക്കാലവും നിലനില്‍ക്കുന്ന ആശയങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള 100 പേരുടെ പട്ടിക തയാറാക്കിയത്.

Comments

comments

Categories: Slider, Top Stories