എസ്‌സി ഇന്‍കുബേറ്ററുമായി സ്റ്റാര്‍ട്ടപ്പ്‌സ് ക്ലബ്

എസ്‌സി ഇന്‍കുബേറ്ററുമായി സ്റ്റാര്‍ട്ടപ്പ്‌സ് ക്ലബ്

ബെംഗളൂരു : പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു വര്‍ഷത്തെ കാലയളവിനുള്ളില്‍ ഇന്‍കുബേറ്റിംഗ്, നിക്ഷേപം, വേഗത വര്‍ധിപ്പിക്കല്‍ തുടങ്ങിയവ സാധ്യമാക്കുന്നതിനായി എസ് സി ഇന്‍കുബേറ്റര്‍ (എസ്‌സിഐഎന്‍) ലോഞ്ച് ചെയ്യാന്‍ ബെംഗളൂരു ആസ്ഥാനമാക്കിയ സ്റ്റാര്‍ട്ടപ്പ്‌സ് ക്ലബ് തീരുമാനിച്ചു. സ്റ്റാര്‍ട്ടപ്പുകളെ ആദ്യഘട്ടത്തില്‍ നിന്ന് വളര്‍ച്ചാ ഘട്ടത്തിലേക്ക് എത്തിക്കുന്നതിനുള്ള ഓപ്പണ്‍, ഇന്‍ക്ലുസീവ് പ്ലാറ്റ്‌ഫോമാണ് സ്റ്റാര്‍ട്ടപ്പ്‌സ് ക്ലബ്. നിലവില്‍ 20 നഗരങ്ങളിലുടനീളം ക്ലബിന്റെ സാന്നിധ്യമുണ്ട്. പ്ലാറ്റ്‌ഫോം ഇതുവരെ 500 ലധികം സമ്മേളനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി പരിശീലന സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. 100 ഓളം സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് സംരംഭകത്വത്തെ സംബന്ധിച്ച യാത്രയില്‍ ഈ സെഷനുകള്‍ സഹായകരമായിട്ടുണ്ടെന്ന് ക്ലബ് അവകാശപ്പെടുന്നു.

സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലെ പരിശീലന പരിപാടിയില്‍ നിലവിലുള്ള വിടവുകള്‍ നിറയ്ക്കുകയാണ് എസ്‌സിഐഎന്‍ സ്ഥാപിച്ചതിനു പിന്നിലെ പ്രധാന ലക്ഷ്യം

സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലെ പരിശീലന പരിപാടിയില്‍ നിലവിലുള്ള വിടവുകള്‍ നിറയ്ക്കുകയാണ് എസ്‌സിഐഎന്‍ സ്ഥാപിച്ചതിനു പിന്നിലെ പ്രധാന ലക്ഷ്യമെന്ന് ക്ലബ് വിശദമാക്കി. അഞ്ചുവര്‍ഷത്തിലധികം പഴക്കമില്ലാത്ത സ്റ്റാര്‍ട്ടപ്പുകളെ എസ്‌സിഐഎന്നിന്റെ ഭാഗമാകുകയുള്ളൂ. കൂടാതെ 10 കോടി രൂപയില്‍ കുറയാത്ത മൂല്യവും സ്റ്റാര്‍ട്ടപ്പിന് നിര്‍ബന്ധമായും ഉണ്ടാകണം. പ്രാരംഭ പദ്ധതി പ്രകാരം, പ്രതിവര്‍ഷം 10 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുക്കാനാണ് എസ്‌സിഐഎന്നിന്റെ പദ്ധതി. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം പിന്നീട് വര്‍ധിപ്പിക്കാനാണ് നീക്കം.

എസ്‌സിഐഎന്നിന്റെ ആശയത്തിന് സ്റ്റാര്‍ട്ടപ്പ് കമ്മ്യൂണിറ്റിയില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് ആസ്ഥാനമാക്കിയ ഹാര്‍ഡ്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ വെല്ലൂര്‍, ബെംഗളൂര്‍ കേന്ദ്രമാക്കിയ റീട്ടെയ്ല്‍ മേഖലയ്ക്കായുള്ള ഇന്റലിജന്റ് ടെക്‌നോളജി സൊലൂഷന്‍ സ്റ്റാര്‍ട്ടപ്പായ വികാര, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്ന നിര്‍മാതക്കളായ ഗ്രാബ്ബോംഗോ, ടെക് സ്റ്റാര്‍ട്ടപ്പ് ഡെവലപ്പിംഗ് സൊലൂഷനായ റിനൗറ, ഫോക്‌സിറ്റി എന്നീ നാല് സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം തന്നെ സ്റ്റാര്‍ട്ടപ്പ് ക്ലബിന്റെ പുതിയ സംരംഭത്തിന്റെ ഭാഗമായിട്ടുണ്ട്. 

Comments

comments

Categories: Entrepreneurship