റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷന്‍ അവതരിപ്പിച്ചു

റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷന്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 10.90 ലക്ഷം രൂപ മുതല്‍

ന്യൂ ഡെല്‍ഹി : റെനോ ഇന്ത്യയില്‍ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷന്‍ അവതരിപ്പിച്ചു. പുതിയ കളര്‍, ഗ്രാഫിക്‌സ് ഓപ്ഷനുകളും നിരവധി മറ്റ് അപ്‌ഡേറ്റുകളുമാണ് റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷന്റെ സവിശേഷത. 84 ബിഎച്ച്പി ആര്‍എക്‌സ്എസ്, 108 ബിഎച്ച്പി ആര്‍എക്‌സ്എസ് എന്നീ വേരിയന്റുകളില്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷന്‍ ലഭിക്കും. സ്റ്റാന്‍ഡേഡ് ഡസ്റ്ററിനേക്കാള്‍ ഒമ്പത് പുതിയ എന്‍ഹാന്‍സ്‌മെന്റുകള്‍ റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷനില്‍ കാണാം.

84 ബിഎച്ച്പി ആര്‍എക്‌സ്എസ് വേരിയന്റിന് 10.90 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വിലയെങ്കില്‍ കൂടുതല്‍ കരുത്തുറ്റ ആര്‍എക്‌സ്എസ് ഡീസല്‍ 108 ബിഎച്ച്പി സാന്‍ഡ്‌സ്‌റ്റോം എഡിഷന്‍ മോഡലിന് 11.70 ലക്ഷം രൂപ നല്‍കണം. റെനോ ഡസ്റ്ററിനെ നൂതനവും സമകാലികവുമാക്കുന്നതിനാണ് പുതിയ എന്‍ഹാന്‍സ്‌മെന്റുകളോടെ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷന്‍ പുറത്തിറക്കിയതെന്ന് റെനോ ഇന്ത്യാ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ സുമിത് സാഹ്നി പറഞ്ഞു.

സ്റ്റാന്‍ഡേഡ് ഡസ്റ്ററിനേക്കാള്‍ ഒമ്പത് പുതിയ എന്‍ഹാന്‍സ്‌മെന്റുകള്‍ റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷനില്‍ കാണാം

ഔട്ട്ബാക്ക് ബ്രോണ്‍സ്, മൂണ്‍ലൈറ്റ് സില്‍വര്‍, സ്ലേറ്റ് ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളോടെയാണ് റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷന്‍ വരുന്നത്. പുതിയ മാറ്റ് ബ്ലാക്ക് നിറത്തിലാണ് ഫ്രണ്ട് ആര്‍മര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ സ്റ്റൈല്‍ സോഡിയാക് 16 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, ബോഡിയുടെ നിറത്തിലുള്ള ഔട്ട്‌സൈഡ് ഡോര്‍ ഹാന്‍ഡില്‍ ഫിനിഷ് എന്നിവ എക്സ്റ്റീരിയറിലെ മറ്റ് ഫീച്ചറുകളാണ്. ബ്ലാക്ക് ആന്‍ഡ് ഗ്രേ നിറത്തിലുള്ള ഇന്റീരിയര്‍, ഡാര്‍ക്ക് ക്രോം ഫിനിഷില്‍ സെന്റര്‍ ഫേസിയ തുടങ്ങിയവ കാറിനകത്തെ സവിശേഷതകളാണ്. പുതിയ സീറ്റ് കവറുകള്‍, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, രണ്ട് എയര്‍ബാഗുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

എസ്‌യുവിയുടെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. നിലവിലെ കെ9കെ 1.5 ഡിസിഐ കോമണ്‍ റെയ്ല്‍ ഡയറക്റ്റ് ഇന്‍ജെക്ഷന്‍ എന്‍ജിന്‍ 84 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നതുകൂടാതെ 108 ബിഎച്ച്പി കരുത്തും 245 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 84 ബിഎച്ച്പി വേര്‍ഷനുമായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 108 ബിഎച്ച്പി വേര്‍ഷ് നല്‍കിയിരിക്കുന്നത് 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ്. 20 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് റെനോ അവകാശപ്പെടുന്നത്.

Comments

comments

Categories: Auto