അനന്തമായി നീളുന്ന ഗോര്‍ഖാലാന്‍ഡ് പ്രതിസന്ധി

അനന്തമായി നീളുന്ന ഗോര്‍ഖാലാന്‍ഡ് പ്രതിസന്ധി

ഏകോപന സമിതിയിലെ എല്ലാ നേതാക്കന്മാരും ബിമല്‍ ഗുരുംഗ് ആഹ്വാനം ചെയ്ത ബന്ദിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. അവര്‍ സ്വകാര്യമായി ഗുരുംഗിനെ ശപിക്കുന്നുണ്ടെങ്കിലും ഗോര്‍ഖാലാന്‍ഡ് വാദത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും അവര്‍ പൊതുവായി പറയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, അവരില്‍ ചിലര്‍ ഏതെങ്കിലും തരത്തിലുള്ള രക്ഷാ മാര്‍ഗത്തിനായി എപ്പോഴും നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ഡാര്‍ജിലിംഗ്, തിംഫു, ഗാംഗ്‌ടോക്, സിലിഗുരി തുടങ്ങിയ പ്രദേശങ്ങള്‍ ഏതൊരു മാപ്പിലും ഏറ്റവും ദുഷ്‌കരമായ പ്രദേശം തന്നെയാണ്, അത് ഏറ്റവും വലിയ ഭൂപടപുസ്തകത്തില്‍ തന്നെ ആയാല്‍പ്പോലും. ദോക്‌ലാമിനെ ചൊല്ലി ചൈനയുമായി അടുത്തിടെയുണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്തിന്റെ തന്ത്രപരമായ പ്രാധാന്യം അവഗണിച്ചു കളയാന്‍ കഴിയില്ല. ഇതിന്റെ വെളിച്ചത്തില്‍ ഗോര്‍ഖകള്‍ക്ക് വേണ്ടി പ്രത്യേകദേശം എന്ന ആവശ്യം പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ച് തുടങ്ങിയോ?

സിലിഗുരിയില്‍ നിന്ന് ഡാര്‍ജിലിംഗിലേക്കുള്ള യാത്രയ്ക്കിടെ കുര്‍സിയോംഗ് ടോയ് റെയ്ല്‍വേ സ്‌റ്റേഷനു സമീപം എന്റെ ടാക്‌സി കുറെ സമയം കാത്തു കിടക്കേണ്ടതായി വന്നു. ഗോര്‍ഖ വനിതകള്‍ നടത്തിവന്ന മാര്‍ച്ച് ഗതാഗതത്തെ തടസപ്പെടുത്തിയതാണ് കാര്യം. ഈ ലോലപ്രദേശത്തെ കലാപം വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുത്തിയേക്കാം. എന്റെ കാറിന്റെ ബോണറ്റില്‍ കുപിതരായ സ്ത്രീകള്‍ ആഞ്ഞടിച്ചു. ഗോര്‍ഖ ഡ്രൈവറിനെ പരിഹസിച്ചുകൊണ്ട് അവര്‍ ചോദിച്ചു: ‘നിങ്ങള്‍ ബംഗാളികള്‍ക്കൊപ്പം കൂടിയോ?’. അതിലൊരു ഭീഷണിയുടെ സ്വരമുണ്ടായിരുന്നു.

ഇത്തരത്തിലുള്ള നിരവധി ബന്ദുകളും പ്രതിഷേധ പ്രകടനങ്ങളും കഴിഞ്ഞ മൂന്ന് മാസങ്ങളായി പ്രദേശത്തെ ജീവിതത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. അത് തുടര്‍ന്നുകൊണ്ടുമിരിക്കുന്നു. തീര്‍ച്ചയായും ഇവിടെയും ചില തന്ത്രപരമായ ചോര്‍ച്ചയുണ്ട്. ചിലയിടങ്ങളില്‍ കുറച്ചു പേര്‍ കോഴിയിറച്ചി വില്‍ക്കുന്നു. മറ്റ് ചിലയിടങ്ങളില്‍ പച്ചക്കറികളും. എന്നാല്‍, മാര്‍ച്ചുകള്‍ അവിടേക്ക് പ്രവേശിക്കുന്ന മാത്രയില്‍ തന്നെ സ്വകാര്യ കച്ചവടക്കാര്‍ അപ്രത്യക്ഷരാകും.

ഒരാള്‍ കരുതുന്നതുപോലെ, ഈ അങ്ങിങ്ങായി സ്ഥിതി ചെയ്യുന്ന കച്ചവടസ്ഥാപനങ്ങള്‍ പൊതുജനം വികാരം ദുര്‍ബലപ്പെട്ടു എന്നതിനെ പ്രതിഫലിപ്പിക്കുന്നില്ല. വ്യാപാരികളുടെ ഈ നടപടി ജനങ്ങളെ ചെറിയ തോതിലെങ്കിലും സഹായിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ കാലം യാതനകള്‍ സഹിക്കാന്‍ അതവരെ പ്രേരിപ്പിക്കുന്നു.
ഗോര്‍ഖാലാന്‍ഡ് എന്നത് തിരക്കിട്ട് നടപ്പിലാക്കില്ലെന്നത് സുവ്യക്തമാണ്. എന്നാല്‍, ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ച(ജിജെഎം)യുടെ നേതാക്കന്മാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം എന്താണ്? ഒരു പരിപൂര്‍ണ ബന്ദിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ജനങ്ങള്‍ അതീവ ജാഗ്രതയോടെ പ്രകടനങ്ങളും തെരുവിന്റെ മൂലയ്ക്ക് യോഗങ്ങളും കൂടുമ്പോഴും പുറത്തുള്ള ഓഫീസുകള്‍ പിക്കറ്റു ചെയ്യുമ്പോഴുമെല്ലാം നേതാക്കന്മാര്‍ എന്താണ് അവരുടെമേല്‍ കെട്ടിവയ്ക്കുന്നത്? സ്‌കൂളുകള്‍, ഹോട്ടലുകള്‍, റെസ്‌റ്റൊറന്റുകള്‍, കടകള്‍ തുടങ്ങിയവ അടച്ചിടുകയും 88 തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ സമരത്തില്‍ പങ്കാളികളാകുകയും ചെയ്യുന്ന ഒരു കാഴ്ചയാണ് ഇവിടെയുള്ളത്. അതിനാല്‍ ജനങ്ങള്‍ പാക്കറ്റ് ഭക്ഷണസാധനങ്ങളെ ആശ്രയിച്ചു തുടങ്ങിയെന്നത്

അര്‍ത്ഥമാക്കുന്നത് അവര്‍ അതുമായി പൊരുത്തപ്പെട്ടു തുടങ്ങിയെന്നതാണ്.
എന്നാല്‍ തേയിലത്തോട്ടങ്ങളുടെ ഉടമസ്ഥര്‍ കണക്കുകൂട്ടിയിരിക്കുന്നത് എന്താണെന്ന് ആര്‍ക്കും അറിയില്ലെന്നതാണ് സത്യം. ഇപ്പോഴത്തെ സമരം അടുത്ത മൂന്ന് മാസത്തേക്കും കൂടി, അതായത് ഡിസംബര്‍ വരെ തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ വേതനം നല്‍കേണ്ടതില്ലെന്ന് തോട്ടം മുതലാളിമാര്‍ കണക്കുകൂട്ടുന്നു. പൂജ അവധി ദിനങ്ങളില്‍ നല്‍കേണ്ട ബോണസും തൊഴിലാളികള്‍ക്ക് നല്‍കേണ്ടതില്ല.

ബന്ദ് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത് ഗോര്‍ഖ മൂവ്‌മെന്റ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതാക്കന്മാരെ സാരമായി ബാധിച്ചിട്ടുണ്ട്. ജനങ്ങളുടെ ഹൃദയതാളം മനസിലാക്കുന്നതില്‍ നിന്ന് അതവരെ തടയുന്നു.
എല്ലായ്‌പ്പോഴും സമരങ്ങള്‍ക്കു നേരെ ചരിഞ്ഞ നോട്ടമെറിയുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാകട്ടെ,

തന്നെ അനുകൂലിക്കാത്തവരെ, പ്രത്യേകിച്ച് പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ജിജെഎമ്മിന്റെ പ്രസിഡന്റ് ബിമല്‍ ഗുരംഗ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരവധി കേസുകളാണ് ചുമത്തിയിട്ടുള്ളത്. ഇത് ബിമല്‍ ഗുരംഗിന് ഡാര്‍ജിലിംഗില്‍ നിന്ന് സിക്കിമ്മില്‍ പോയി ഒളിവില്‍ കഴിയാന്‍ ഒരു കാരണം നല്‍കുകയും ചെയ്തു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ കേസുകളൊക്കെ ദൈവാനുഗ്രഹമായാണ് കണക്കാക്കുന്നത്. ഇവിടെ കേസുകളൊന്നും ഉണ്ടാക്കപ്പെടുന്നില്ലെങ്കില്‍ പ്രദേശങ്ങളില്‍ സത്യസന്ധമായി ഒത്തുകൂടുന്ന ജനങ്ങള്‍ക്കിടയില്‍ നിന്ന് നേതാക്കന്മാര്‍ക്ക് എങ്ങനെ രക്ഷപ്പെടാന്‍ സാധിക്കും?

തേയിലത്തോട്ടങ്ങളുടെ ഉടമസ്ഥര്‍ കണക്കുകൂട്ടിയിരിക്കുന്നത് എന്താണെന്ന് ആര്‍ക്കും അറിയില്ലെന്നതാണ് സത്യം. ഇപ്പോഴത്തെ സമരം അടുത്ത മൂന്ന് മാസത്തേക്കും കൂടി, അതായത് ഡിസംബര്‍ വരെ തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ വേതനം നല്‍കേണ്ടതില്ലെന്ന് തോട്ടം മുതലാളിമാര്‍ കണക്കുകൂട്ടുന്നു. പൂജ അവധി ദിനങ്ങളില്‍ നല്‍കേണ്ട ബോണസും തൊഴിലാളികള്‍ക്ക് നല്‍കേണ്ടതില്ല

ഏകോപന സമിതിയിലെ എല്ലാ നേതാക്കന്മാരും ബിമല്‍ ഗുരുംഗ് ആഹ്വാനം ചെയ്ത ബന്ദിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. അവര്‍ സ്വകാര്യമായി ഗുരുംഗിനെ ശപിക്കുന്നുണ്ടെങ്കിലും ഗോര്‍ഖാലാന്‍ഡ് വാദത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും അവര്‍ പൊതുവായി പറയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, അവരില്‍ ചിലര്‍ ഏതെങ്കിലും തരത്തിലുള്ള രക്ഷാ മാര്‍ഗത്തിനായി എപ്പോഴും നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജനശ്രദ്ധ തങ്ങളിലേക്ക് തിരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അവര്‍ സ്വീകരിച്ചുവരുന്നു.

എന്നാല്‍ മമത ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം ഇതൊരു ശീലമായി തീര്‍ന്നിരിക്കുകയാണ്. ബിജെപി ചെയ്യുന്നതിന് മുന്‍പേ രാഷ്ട്രീയതലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു ഇടം നേടിക്കൊടുക്കുന്നതിന് അവര്‍ എന്തും ചെയ്യും. വികസനം വാഗ്ദാനം ചെയ്തും ജനങ്ങളുടെ ആവശ്യം എന്ന കാര്യം ഉന്നയിച്ച് കേന്ദ്രത്തില്‍ ചര്‍ച്ച നടത്തിയും നേതൃത്വത്തെ വിഭജിക്കാന്‍ മമത ബാനര്‍ജിക്ക് കഴിഞ്ഞാല്‍ ഒരു പക്ഷേ, വിമത വിഭാഗത്തെ ടിഎംസിയുടെ വാഹകരായി ഒരുമിച്ച് കൂട്ടാനാവും.

‘ഒരുപക്ഷേ’ എന്നത് വളരെ വലിയ ഒന്നാണ്. എന്തുകൊണ്ടാണ് ബംഗാളിലെ രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥ വൃന്ദവും മലയോര മേഖലകളിലെ സ്വാധീനം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്തത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. പശ്ചിമ ബംഗാള്‍ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ടാഗോറും ഡാര്‍ജിലിംഗ് തേയിലയും ഒഴിച്ചുനിര്‍ത്തിയാല്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ ഒന്നും അവിടെയില്ലെന്ന് കാണാം.
എന്തെങ്കിലും പുതിയ വിഷയം വരുമ്പോള്‍ ന്യൂഡെല്‍ഹി പതിവായി സ്വയം മരവിച്ചുനില്‍ക്കുന്നു. പ്രത്യേകിച്ച് തന്ത്രപരമായ ആശങ്കകള്‍ ഉടലെടുക്കുമ്പോള്‍. നേപ്പാള്‍, സിക്കിം, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേപ്പാളി/ഗോര്‍ഖ ഭാഷ സംസാരിക്കുന്ന ആളുകള്‍ ഇതിനോടകം തന്നെ ന്യൂഡെല്‍ഹിയെ തിരക്കുള്ളതാക്കി മാറ്റിയിട്ടുണ്ട്. ഗോര്‍ഖാലാന്‍ഡ് എന്നത് ഒരു പുതിയ അസ്വസ്ഥതയാകും.

ഗോര്‍ഖകളുടെ ശക്തമായ നിലപാട് ഒരുപക്ഷേ സൈനിക നിരയില്‍ ആശങ്കകള്‍ക്ക് വക നല്‍കിയേക്കും. കാരണം, ആയിരക്കണക്കിന് ഗോര്‍ഖ വിഭാഗക്കാര്‍ സൈനികവൃത്തിയിലുണ്ട്. മൂന്ന് മാസമായി തുടരുന്ന ബന്ദില്‍ ഉലഞ്ഞുപോയ കുടുംബാംഗങ്ങളെ കാണുന്നതിന് ഈ സൈനികരെല്ലാം അവധി ചോദിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത് കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിവെക്കും.

ഗോര്‍ഖാലാന്‍ഡ് എന്നതില്‍ നിന്ന് വ്യതിചലിച്ച് ബിജെപിക്ക് നേരിട്ട് ഇടപെടല്‍ നടത്താവുന്ന കാര്യം കേന്ദ്രഭരണ പ്രദേശ രൂപീകരണമെന്ന ആശയമാണ്. ഗോര്‍ഖകള്‍ അത് സ്വീകരിക്കുകയും ചെയ്യും. ഡാര്‍ജിലിംഗ് നേരിട്ട് ന്യൂഡെല്‍ഹിയുടെ കീഴില്‍ വരികയും ചെയ്തിട്ടുണ്ട്. മമത ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം ഇഞ്ചി കടിച്ച ഒരു അവസ്ഥയാണ്.

ഓഗസ്റ്റ് 29ന് ഗോര്‍ഖ നേതാക്കന്മാരുമായും മോര്‍ച്ചയുടെ ജോയിന്റ് സെക്രട്ടറി വിനയ് തമാംഗുമായും ഏകോപന സമിതി അംഗം അനിത് താപ്പയുമായും മമത നടത്തിയ ചര്‍ച്ചയില്‍ ബന്ദ് അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. സെപ്റ്റംബര്‍ 12നകം അനുകൂലമായ നടപടികള്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞായിരുന്നു അത്. ആ സമയം കൊണ്ട് രാജ്‌നാഥ് സിംഗും മമതയും തമ്മിലുള്ള അടുത്തഘട്ട ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും നേതാക്കന്മാര്‍ ജനങ്ങളെ അറിയിക്കുകയായിരുന്നു. സെപ്റ്റംബര്‍ 12 കടന്നുപോയിട്ട് നാളുകള്‍ കുറച്ചായി. എന്നാല്‍, ബന്ദിന് ഇതുവരെ ശമനമുണ്ടായിട്ടില്ല.

ഗോര്‍ഖ നേതാക്കന്മാരായ ബിമല്‍ ഗുരുംഗ്, വിനയ് തമാംഗ്, അനിത് താപ്പ എന്നിവര്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വളരെപ്പെട്ടന്ന് ഇടിയുകയും ചെയ്തു.

അതേസമയം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റെവലൂഷണറി മാര്‍ക്‌സിസ്റ്റിന്റെ എംപിയായ ആര്‍ ബി റായിയുടെ ജനസമ്മതി വളരെയധികം ഉയരുകയും ചെയ്തു. രാഷ്ട്രീയപരമായി വളരെയേറെ അംഗീകരിക്കപ്പെട്ടതും ഏറെ ബഹുമാനിക്കപ്പെടുന്നതുമായ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. മൂന്ന് കക്ഷികളും പങ്കെടുക്കുന്ന ചര്‍ച്ചകള്‍ നടന്നാല്‍ ബന്ദ് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കൂടാതെ, ഗോര്‍ഖാലാന്‍ഡ് വിഷയത്തില്‍ ന്യൂഡെല്‍ഹി-കൊല്‍ക്കത്ത-ഡാര്‍ജിലിംഗ് ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നുള്ള സൂചനയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ മമത തയാറാകുമോ എന്നാണ് അറിയേണ്ടത്.

(രാഷ്ട്രീയ, നയതന്ത്ര കാര്യ വിശകലന വിദഗ്ധനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider