വണ്‍ സഅബീലിന്റെ നിര്‍മാണം ആരംഭിച്ചു

വണ്‍ സഅബീലിന്റെ നിര്‍മാണം ആരംഭിച്ചു

പദ്ധതിയുടെ നിര്‍മാണം 2020ന്റെ നാലാം പാദത്തില്‍ പൂര്‍ത്തിയാക്കാനാണ് ഇദ്‌റ ദുബായ് തീരുമാനിച്ചിരിക്കുന്നത്

ദുബായ്: ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായുടെ (ഐസിഡി) ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കളായ ഇദ്‌റ ദുബായുടെ സ്വപ്‌ന പദ്ധതിയായ വണ്‍ സഅബീലിന്റെ നിര്‍മാണം ആരംഭിച്ചു. ദുബായിലെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിക്‌സഡ് യൂസ് പദ്ധതിയായ വണ്‍ സഅബീലിന്റെ നിര്‍മാണം 2020ന്റെ നാലാം പാദത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയിലെ രണ്ട് ടവറുകളെ ബന്ധിപ്പിച്ചുകൊണ്ട് ദ ലിന്‍എക്‌സ് എന്ന പേരില്‍ ഒരു നടപ്പാതയും ഒരുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കാന്റിലവറാണിത്. 100 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന ലിന്‍എക്‌സില്‍ മികച്ച നിലവാരമുള്ള റസ്റ്റോറന്റുകളും ലോഞ്ചുകളുമുണ്ടാകും. ഇത് കൂടാതെ ആഡംബര ഹോട്ടലുകള്‍, റസിഡന്‍സുകള്‍, സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍, ഓഫീസ് സ്‌പേയ്‌സ്, റീട്ടെയ്ല്‍ പോഡിയം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

ഏഴ് നിലകളുള്ള ബേസ്‌മെന്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 67 നിലകളുള്ളതും 57 നിലകളുള്ളതുനായ രണ്ട് ടവറുകളാണ് പദ്ധതിയിലുള്ളത്

പദ്ധതിയുടെ പ്രധാന കരാറുകാരായി എല്‍ഇസി എന്‍ജിനീറിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് എല്‍എല്‍സിയെ അടുത്തിടെ ചുമതലപ്പെടുത്തിയതോടെയാണ് പ്രൊജക്റ്റ് നിര്‍മാണ ഘട്ടത്തിലേക്ക് കടന്നതെന്ന് ഇദ്‌റ ദുബായുടെ ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവുമായ ഇസ്സാം ഗലാധറി പറഞ്ഞു.

പദ്ധതിയുടെ പ്രാരംഭഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സൈറ്റ് ഖനനം, പ്രിപ്പറേറ്ററി വര്‍ക്കുകള്‍, പൈലിംഗ് എന്നിവ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഏഴ് നിലകളുള്ള ബേസ്‌മെന്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 67 നിലകളുള്ളതും 57 നിലകളുള്ളതുനായ രണ്ട് ടവറുകളാണ് പദ്ധതിയിലുള്ളത്. 4,80,000സ്‌ക്വയര്‍ മീറ്ററിലാണ് പദ്ധതി നിര്‍മിക്കുന്നത്.

Comments

comments

Categories: Arabia