കാഷ്ബാക്ക് ഓഫറുമായി പേടിഎം മാള്‍

കാഷ്ബാക്ക് ഓഫറുമായി പേടിഎം മാള്‍

ബെംഗളൂരു : ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ പേടിഎം മാള്‍ മൊബീലുകള്‍ക്കും ഫാഷനും കാഷ്ബാക്ക് ഓഫറിന് പദ്ധതിയിടുന്നു. ഈ മാസം 20 ആരംഭിക്കുന്ന നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റീവ് വില്‍പ്പനയ്ക്കായി 501 കോടി രൂപ കമ്പനി നീക്കിവച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
നാല് ദിവസത്തെ ഫെസ്റ്റീവ് വില്‍പ്പനയില്‍ 10 – 15 ശതമാനം റീട്ടെയ്‌ലര്‍മാരെ സംഭാവന ചെയ്യാനാണ് ആലിബാബയുടെ പിന്തുണയുള്ള പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. ഏകദേശം അഞ്ച്- ആറ് മില്ല്യണ്‍ സന്ദര്‍ശകരെയും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. പേടിഎം ഇ-കൊമേഴ്‌സാണ് പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുന്നത്. മൊബീല്‍, അപ്ലെയ്ന്‍സ്, ഫാഷന്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ഏറ്റവും മികച്ച കാഷ്ബാക്ക് ഓഫര്‍ നല്‍കാനാണ് കമ്പനിയുടെ ശ്രമം.

പേടിഎമ്മിന് കാഷ്ബാക്ക് ഓഫറുകളുമായി ശക്തമായ ബന്ധമാണുള്ളത്. അതിനാല്‍ ഉത്സവ സീസണില്‍ കമ്പനിയുടെ സ്വാധീനം വിപണിയിലുണ്ടാകുമെന്ന് പേടിഎം മാളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ അമിത് സിന്‍ഹ പറഞ്ഞു. മാത്രമല്ല, ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കമ്പനിയുടെ വില്‍പ്പന സജീവമാകും. ക്യൂആര്‍ കോഡിലേക്കും സമാനമായ ഓഫറിലേക്കും പ്രവേശനവും നേടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കമ്പനി അടുത്തിടെ മൊബീല്‍ ആപ്ലിക്കേഷനും 1,000 ബ്രാന്‍ഡ് സ്റ്റോറുകളും 15,000 ബ്രാന്‍ഡ്അംഗീകൃത റീട്ടെയ്‌ലര്‍മാരെയും നവീകരിച്ചിരുന്നു.

കമ്പനിയുടെ 80 ശതമാനത്തിലധികം റീട്ടെയ്‌ലര്‍ പങ്കാളികള്‍ നാല് ദിവസത്തെ ഫെസ്റ്റീവ് വില്‍പ്പനയില്‍ പങ്കെടുക്കും. ഇതിലൂടെ മികച്ച വിപണി വിഹിതം നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy