സംസ്ഥാനത്ത് രണ്ട് മാസത്തിനുള്ളില്‍ പുതിയ തൊഴില്‍നയം

സംസ്ഥാനത്ത് രണ്ട് മാസത്തിനുള്ളില്‍ പുതിയ തൊഴില്‍നയം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തിനുള്ളില്‍ പുതിയ തൊഴില്‍ നയം അവതരിപ്പിക്കുമെന്നും മിനിമം വേതനം 18,000 രൂപയാക്കി നിജപ്പെടുത്തുമെന്നും തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 80 മേഖലകളില്‍ മിനിമം വേതനം ഉറപ്പാക്കുമെന്ന് മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു.
ആരോഗ്യകരമായ തൊഴില്‍ സാഹചര്യം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും തൊഴില്‍ നയം തയാറാക്കുക. മിനിമം വേതനം ഇല്ലാത്ത മേഖലകളില്‍ കേവല വേതന നിയമം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

തോട്ടം മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിശോധിച്ച് ആവശ്യമായ പരിഷ്‌കരണ നടപടികള്‍ കൈക്കൊള്ളും. തോട്ടം തൊഴിലാളികള്‍ക്ക് വീടുവെക്കാന്‍ ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും ബാല വേല വിരുദ്ധ സംസ്ഥാനമായി ഉടന്‍ കേരളത്തെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈപുണ്യ വികസനത്തിനായി കിലയെ ശക്തിപ്പെടുത്തുന്ന നടപടികളും സര്‍ക്കാര്‍ നടപ്പാക്കും.

Comments

comments

Categories: Slider, Top Stories