മോംമ്‌സ് ആന്‍ഡ് കോ ആറരക്കോടി  സമാഹരിച്ചു

 മോംമ്‌സ് ആന്‍ഡ് കോ ആറരക്കോടി  സമാഹരിച്ചു

മുംബൈ : മോം ആന്‍ഡ് ബേബികെയര്‍ ഉപഭോക്തൃ ഉല്‍പ്പന്ന സ്റ്റാര്‍ട്ടപ്പായ ദ മോംമ്‌സ് കമ്പനി ഡിഎസ്ജി കണ്‍സ്യൂമര്‍ പാര്‍ട്‌നേഴ്‌സ്, സാമ കാപ്പിറ്റല്‍ എന്നിവയില്‍ നിന്ന് 6.5 കോടി രൂപ സമാഹരിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ ഫുഡ്സ്റ്റാര്‍ട്ടപ്പായ ഫിംഗര്‍ലിക്‌സ് ആന്‍ഡ് ബിവറേജസ് കമ്പനിയായ പേപ്പര്‍ബോട്ടിന്റെ സഹസ്ഥാപകനായ ശ്രീപാദ് നന്ദ്കര്‍ണിയില്‍ നിന്നും നെസ്ലെയുടെ എക്‌സിക്യുട്ടീവായ നന്ദു നന്ദ്കിഷോര്‍, മക്കിന്‍സിയുടെ സീനിയര്‍ പാര്‍ട്‌നറില്‍ നിന്നും മോംമ്‌സ് ആന്‍ഡ് കമ്പനി തുക സമാഹരിച്ചിരുന്നു.

മദര്‍, ബേബികെയര്‍ വിഭാഗങ്ങളില്‍ നാച്ചുറല്‍, സര്‍ട്ടിഫൈഡ് ടോക്‌സിന്‍ ഫ്രീ സ്‌കിന്‍, ഫുഡ് ഉല്‍പ്പന്നങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ വിഭാഗം വിപുലീകരിക്കുന്നതിനായിട്ടാണ് സമാഹരിച്ച തുക ഉപയോഗിക്കുക. കമ്പനി ടെസ്റ്റിംഗ് ഘട്ടത്തിന്റെ മധ്യത്തിലാണ്. നടപ്പുവര്‍ഷം അവസാനത്തോടെ നാച്ചുറല്‍, ടോക്‌സിന്‍ ഫ്രീ ബേബി കെയര്‍ വിഭാഗത്തില്‍ ഏഴ് ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്യുമെന്ന് ദ മോംമ്‌സ് കമ്പനിയുടെ സിഇഒയായ മല്ലിക സദനി പറഞ്ഞു.

പുതിയ അമ്മമാര്‍ക്കും അമ്മമാരാകാന്‍ പ്രതീക്ഷിക്കുന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും നാച്ചുറല്‍, ടോക്‌സിന്‍ ഫ്രീ സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള വണ്‍- സ്റ്റോപ്പ് ഷോപ്പാണ് ദ മോംമ്‌സ് ആന്‍ഡ് കമ്പനിയുടെ ലക്ഷ്യമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. സമാഹരിച്ച തുകയുടെ ഒരുഭാഗം മെട്രോയിലും രണ്ടാംനിര നഗരങ്ങളിലും ഉടനീളം പരീക്ഷണാടിസ്ഥാനത്തില്‍ ഓഫ്‌ലൈന്‍ തുടങ്ങാന്‍ ഉപയോഗിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. നിലവില്‍ ഗുരുഗ്രാമിലെ രണ്ടു ആശുപത്രികളില്‍ ദ മോംമ്‌സ് ആന്‍ഡ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

മാര്‍ച്ചിനകം പത്ത് ആശുപത്രികളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് കമ്പനി ഉദേശിക്കുന്നത്. ഫാര്‍മ സ്റ്റോറുകളുമാണ് ഇതിനകം തന്നെ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ദ മോംമ്‌സ് ആന്‍ഡ് കമ്പനിയുടെ സഹസ്ഥാപകനായ മൊഹിത് സാദാനി സൂചിപ്പിച്ചു. കമ്പനിയുടെ സ്വന്തം വെബ്‌സൈറ്റിന് പുറമെ, വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചോടെ 5,000 ശക്തമായ ഉപഭോക്തൃ അടിത്തറ കമ്പനി പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Comments

comments

Categories: Business & Economy