മഹാനദി കോള്‍ഫീല്‍ഡ്‌സ്  20,000 കോടി രൂപ പിഴയടയ്‌ക്കേണ്ടിവരും

മഹാനദി കോള്‍ഫീല്‍ഡ്‌സ്  20,000 കോടി രൂപ പിഴയടയ്‌ക്കേണ്ടിവരും

ഒഡീഷ സര്‍ക്കാര്‍ കമ്പനിയുടെ ബാധ്യതകള്‍ വിലയിരുത്തുന്നു

ഭുവനേശ്വര്‍: പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയുടെ അനുബന്ധ കമ്പനി മഹാനദി കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന് 20,000 കോടിയിലധികം രൂപ പിഴയടയ്‌ക്കേണ്ടിവരുമെന്ന് സൂചന. പരിസ്ഥിതിക്ക് ദോഷംവരുത്തുന്ന ധാതു ഖനനം നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. ഈ സാഹചര്യത്തില്‍ ഒഡീഷ സര്‍ക്കാര്‍ കമ്പനിയുടെ ബാധ്യതകള്‍ വിലയിരുത്തുന്നുണ്ട്.

പരിസ്ഥിതി-വനം, മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പ്രകാരം, ഖനന പദ്ധതികളിലൂടെ ഉല്‍പ്പാദിപ്പിച്ച ധാതുക്കളുടെ മൂല്യത്തിന് തുല്യമായ തുക തിരിച്ചുപിടിക്കാനാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ഓഗസ്റ്റില്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ വാര്‍ത്തകളോട് മഹാനദി കോള്‍ഫീല്‍ഡ് പ്രതികരിച്ചിട്ടില്ല.

നിയമവിരുദ്ധമായ ഖനനത്തിന് മഹാനദി കോള്‍ഫീല്‍ഡ്‌സിന് 2012 ല്‍ ഒഡീഷ സര്‍ക്കാര്‍ 1,306 കോടി രൂപ പിഴ ചുമത്തിയിരുന്നു

ഒറീസ മൈനിംഗ് കോര്‍പ്പറേഷന്‍, ടാറ്റ സ്റ്റീല്‍, ആദിത്യ ബിര്‍ള കമ്പനിയുടെ എസ്സല്‍ മൈനിംഗ് എന്നിവയടക്കം 152 ക്രമരഹിത പാട്ടക്കരാറുകാര്‍ക്ക് ഒഡീഷ ഖനന ഡയറക്റ്ററേറ്റ് നോട്ടീസ് അയച്ചിരുന്നു. ഈ കമ്പനികളില്‍ നിന്നായി 17,576.17 കോടി രൂപ വീണ്ടെടുക്കണം. അനുമതിയില്ലാതെ, വന മേഖലകള്‍ക്ക് സമീപത്തെ 34 പാട്ടക്കരാര്‍ വഴി നടത്തിയ അയിര് ഖനനങ്ങളിലൂടെ കമ്പനികള്‍ നേടിയ തുക വീണ്ടെടുക്കുന്നതിന് ഈ വര്‍ഷം അവസാനം വരെ സര്‍ക്കാരിന് സമയമുണ്ട്. കല്‍ക്കരി, ക്രോം മറ്റ് ധാതുക്കള്‍ എന്നിവയ്ക്കും സുപ്രീംകോടതി വിധി ബാധകമായിരിക്കുമെന്നാണ് ഒഡീഷ സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇക്കാര്യം സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം ആരാഞ്ഞതായി ഒഡീഷ ഖനന വകുപ്പ് മന്ത്രി പ്രഫുല്ല കുമാര്‍ മാലിക് പറഞ്ഞു

ഒഡീഷയിലെ അനധികൃത ഇരുമ്പയിര്, മാംഗനീസ് ഖനനങ്ങള്‍ ചെറുക്കുക ലക്ഷ്യമിട്ട്് സാമൂഹിക സംഘടനയായ കോമണ്‍ കോസാണ് കേന്ദ്ര സര്‍ക്കാരിനെതിരെയും ബന്ധപ്പെട്ട കമ്പനികള്‍ക്കെതിരെയും പരാതി നല്‍കിയത്. കല്‍ക്കരി ഖനന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് നീട്ടിവെയ്ക്കാനും പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതിയെ കോടതി വിധി പ്രേരിപ്പിക്കുകയുണ്ടായി.നിയമവിരുദ്ധമായ ഖനനത്തിന് മഹാനദി കോള്‍ഫീല്‍ഡ്‌സിന് 2012 ല്‍ ഒഡീഷ സര്‍ക്കാര്‍ 1,306 കോടി രൂപ പിഴ ചുമത്തിയിരുന്നു.

Comments

comments

Categories: More