ആയുസ് കുറയ്ക്കുന്ന ആഹാരക്രമം

ആയുസ് കുറയ്ക്കുന്ന ആഹാരക്രമം

പോഷകാഹാരക്കുറവ് പണക്കാരിലും പാവപ്പെട്ടവരിലും കണ്ടെത്തി

മോശം ആഹാരക്രമമാണ് ആഗോളതലത്തിലുള്ള മരണകാരണങ്ങളിലൊന്ന് എന്ന് പഠനഫലം. പോഷകാഹാരക്കുറവാണ് ലോകത്തു സംഭവിക്കുന്ന അഞ്ചു മരണങ്ങളില്‍ ഒന്നിനു കാരണമെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ദരിദ്രരിലെന്ന പോലെ ധനികരിലും പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നുവെന്ന വിരോധാഭാസവും പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. പാവപ്പെട്ടവര്‍ക്ക് ഭക്ഷണക്കുറവിനാല്‍ പോഷണം ലഭിക്കാതിരിക്കുമ്പോള്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് പണക്കാരിലെ പോഷണക്കുറവിനു കാരണം. രോഗങ്ങള്‍ സൃഷ്ടിക്കുന്ന ആഗോള ബാധ്യതാ റിപ്പോര്‍ട്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആഗോളതലത്തിലുള്ള മരണനിരക്ക് സംബന്ധിച്ച് ഏറ്റവും ആഴത്തിലുള്ള പഠനമായാണ് ഇതിനെ കണക്കാക്കുന്നത്.

മോശം ആഹാരക്രമമാണ് ഭൂരിഭാഗം ലോകജനതയും പിന്തുടരുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഉപ്പിന്റെയും പൂരിത കൊഴുപ്പിന്റെയും അമിതോപഭോഗത്തിനൊപ്പം പഴം, പച്ചക്കറി, പരിപ്പ്, ധാന്യവര്‍ഗങ്ങള്‍, മല്‍സ്യം എന്നിവയുടെ ഉപഭോഗത്തിലുള്ള അപര്യാപ്തതയും പോഷകക്കുറവിലേക്കു നയിക്കുന്നു. പോഷകാഹാരക്കുറവിനും മോശം ഭക്ഷണരീതിക്കും പുറമെ ഭക്ഷ്യ ദൗര്‍ലഭ്യവും മരണനിരക്ക് കൂട്ടുന്ന ഘടകമാണ്. അമിത കലോറി പ്രദാനം ചെയ്യുന്ന പടിഞ്ഞാറന്‍ ഭക്ഷണ സംസ്‌കാരത്തെയാണ് ഇന്ന് ലോകം അനുകരിക്കുന്നത്. ബര്‍ഗറുകള്‍, ഹോട്ട് ഡോഗ്, ഫ്രഞ്ച് ഫ്രൈസ്, കോളകള്‍ തുടങ്ങിയവ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍പ്പോലും വ്യാപകമാണിന്ന്. പൂരിത കൊഴുപ്പും അതിമധുരവും കലര്‍ന്ന ഇവയുടെ അമിതഉപഭോഗം പല രോഗങ്ങള്‍ക്കും കാരണമാകാം.

ഉപ്പിന്റെയും പൂരിത കൊഴുപ്പിന്റെയും അമിതോപഭോഗത്തിനൊപ്പം പഴം, പച്ചക്കറി, പരിപ്പ്, ധാന്യവര്‍ഗങ്ങള്‍, മല്‍സ്യം എന്നിവയുടെ ഉപഭോഗത്തിലുള്ള അപര്യാപ്തതയും പോഷകക്കുറവിലേക്കു നയിക്കുന്നു. പോഷകാഹാരക്കുറവിനും മോശം ഭക്ഷണരീതിക്കും പുറമെ ഭക്ഷ്യ ദൗര്‍ലഭ്യവും മരണനിരക്ക് കൂട്ടുന്ന ഘടകമാണ്.

ആളുകളുടെ ഭക്ഷണശീലത്തില്‍ ശരീരത്തിനു ഹാനികരമായ ഘടകങ്ങള്‍ വലിയ തോതില്‍ അടങ്ങിയിരിക്കുന്നതായി പഠനത്തില്‍ വ്യക്തമായിരിക്കുന്നു. അമിത കലോറി നല്‍കുന്ന പൂരിത കൊഴുപ്പ്, ചുവന്ന മാംസം, കാര്‍ബോഹൈഡ്രേറ്റുകള്‍, ജങ്ക് ഫുഡ് എന്നിവയാണ് ലോകമെമ്പാടും ഭൂരിഭാഗം ആളുകള്‍ കഴിക്കുന്നത്. ഇത് പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, കരള്‍, ഹൃദയ രോഗങ്ങള്‍, പൊണ്ണത്തടി മറവി രോഗം എന്നീ രോഗങ്ങള്‍ക്കു കാരണമായി ഭവിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ശരീരത്തിനു ദോഷകരമായ ഘടകങ്ങളില്ലാത്ത പഴവര്‍ഗങ്ങള്‍ പച്ചക്കറികള്‍, ധാന്യവര്‍ഗങ്ങള്‍, കടല്‍വിഭവങ്ങള്‍, വെളുത്ത മാംസം എന്നിവയുടെ ഉപഭോഗം കുറവുമാണ്.

2,500 വിദഗ്ധരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏഴില്‍ ഒരാള്‍ മാനസികാരോഗ്യപ്രശ്‌നവുമായി ജീവിക്കുന്നുവെന്നും കണ്ടെത്തി. ഇവരുടെ എണ്ണം ഏകദേശം 1.1 ബില്യണ്‍ വരും. അനാരോഗ്യത്തിനുള്ള പത്തു കാരണങ്ങളില്‍ വിഷാദരോഗമാണ് നാലു രാജ്യങ്ങളില്‍ ഒന്നാമത്. മാനസിക ചികില്‍സാരംഗത്ത് പല വികസ്വരരാജ്യങ്ങളും ആവശ്യത്തിനു പണം മുടക്കുന്നില്ല.

ആരോഗ്യപരിപാലനത്തിനായുള്ള ബജറ്റ് വിഹിതത്തിന്റെ ഒരു ശതമാനത്തില്‍ താഴെമാത്രമാണ് ഇന്ത്യയും ചൈനയും പൗരന്മാരുടെ മാനസികാരോഗ്യത്തിനായി ചെലവാക്കുന്നത്. ചൈനയില്‍ ആറു ശതമാനം പേര്‍ക്കു മാത്രമാണ് വിഷാദം, ഉല്‍ക്കണ്ഠ തുടങ്ങി പൊതുവേ കാണപ്പെടുന്ന മാനസികരോഗങ്ങളെ ഫലപ്രദമായിനേരിടാന്‍ കഴിയുന്നത്. മറവി രോഗം പോലുള്ള മാനസിക രോഗങ്ങള്‍ക്കു പരിഹാരം തേടി ഡോക്റ്റര്‍മാരെ കാണുന്നവരുടെ എണ്ണവും തുലോം കുറവാണ്. ലോകത്തെ അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ എണ്ണം 2016ല്‍ 2.6 മില്യണിലെത്തിയിരിക്കുന്നു. ഒരു ദശകം മുമ്പത്തേതിനേക്കാള്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് ഇവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

ആരോഗ്യപരിപാലനത്തിനായുള്ള ബജറ്റ് വിഹിതത്തിന്റെ ഒരു ശതമാനത്തില്‍ താഴെമാത്രമാണ് ഇന്ത്യയും ചൈനയും പൗരന്മാരുടെ മാനസികാരോഗ്യത്തിനായി ചെലവാക്കുന്നത്. ചൈനയില്‍ ആറു ശതമാനം പേര്‍ക്കു മാത്രമാണ് വിഷാദം, ഉല്‍ക്കണ്ഠ തുടങ്ങി പൊതുവേ കാണപ്പെടുന്ന മാനസികരോഗങ്ങളെ ഫലപ്രദമായിനേരിടാന്‍ കഴിയുന്നത്‌

ആരോഗ്യത്തിനു ഹാനികരമായ ദുശ്ശീലങ്ങളെയും സ്വാഭാവികമായും പ്രധാന മരണകാരണങ്ങളുടെ പട്ടികയില്‍ ഗവേഷകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് ഉപയോഗം മൂലം 320,000 പേരാണു മരിച്ചത്. മയക്കുമരുന്നുപയോഗം അമേരിക്കയില്‍ സാംക്രമികരോഗം പോലെയാണ് പടര്‍ന്നിരിക്കുന്നതെന്നു പഠന രേഖകള്‍ തെളിയിക്കുന്നു. ഔഷധ രംഗത്തെ മുന്നേറ്റം വേദനസംഹാരികളടക്കമുള്ള മയക്കുമരുന്നുകളുടെ ലഭ്യത കൂട്ടിയിട്ടുണ്ട്. ഇത്തരം മയക്കുമരുന്നുകള്‍ക്ക് അടിമകളായവര്‍ മാത്രം 86,000 പേരോളം വരും. പൊണ്ണത്തടി, സംഘര്‍ഷങ്ങള്‍, മാനസികരോഗങ്ങള്‍ എന്നിവയാണു മിക്കവാറും രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും പ്രധാന പ്രശ്‌നങ്ങള്‍. ആഭ്യന്തര സംഘര്‍ഷങ്ങളിലും ഭീകരവാദ പ്രവര്‍ത്തനങ്ങളിലും ആഫ്രിക്കയിലും മധ്യേഷ്യയിലും ഒന്നര ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. പത്തു വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ 140 ശതമാനം കുതിപ്പാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

കൂരിരുള്‍ നിറഞ്ഞ ലോകത്ത് അല്‍പ്പം ചില ചെറുതരിവെളിച്ചവും കാണാം. നേപ്പാള്‍, മാലിദ്വീപ്, എത്യോപ്യ, പെറു, നൈജര്‍, പോര്‍ട്ടുഗല്‍, തുടങ്ങിയ അവികസിതരാജ്യങ്ങളുടെ മൊത്ത ആഭ്യന്തരഉല്‍പ്പാദന വളര്‍ച്ച നേട്ടമുണ്ടാക്കിയതാണ് പ്രധാനം. ഈ രാജ്യങ്ങള്‍ ആവിഷ്‌കരിച്ചു വിജയിപ്പിച്ച നയങ്ങള്‍ ആരോഗ്യരംഗത്ത് പുരോഗതി കൈവരിക്കാന്‍ ഇതരരാജ്യങ്ങള്‍ക്കു മാതൃകയാകും.

Comments

comments

Categories: FK Special, Slider