ലോകത്തിലെ ഏറ്റവും വലിയ സിഎസ്പി പ്രൊജക്റ്റിന്റെ നിര്‍മാണം 2018ല്‍ ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ സിഎസ്പി പ്രൊജക്റ്റിന്റെ നിര്‍മാണം 2018ല്‍ ആരംഭിക്കും

700 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റ് രാത്രിയും പകലും 568 വീടുകള്‍ക്ക് വൈദ്യുതി നല്‍കും

ദുബായ്: ദുബായില്‍ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് കോണ്‍സന്‍ട്രേറ്റഡ് സോളാര്‍ പ്രൊജക്റ്റിന്റെ (സിഎസ്പി) നിര്‍മാണം 2018ല്‍ ആരംഭിക്കും. നിര്‍മാണം ആരംഭിക്കുന്നതിനുള്ള അന്തിമ തയാറെടുപ്പിലാണെന്ന് പദ്ധതിയുടെ കരാറുകാരായ സൗദി കമ്പനി അക്വ പവര്‍ പറഞ്ഞു. പ്രൊജക്റ്റിന്റെ ധനപരമായ കാര്യങ്ങളില്‍ അന്തിമ തീരുമാനത്തില്‍ എത്തിയെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ക്ലീന്‍ എനര്‍ജിയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കും

പദ്ധതിയുടെ ആദ്യ പാദത്തില്‍ 3,750 ഹെക്റ്ററാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4500 ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ക്ക് തുല്യമായ വിസ്തൃതിയുള്ള സ്ഥലത്ത് കണ്ണാടിയുടെ മാതൃകയിലുള്ള സോളാര്‍ പാനലായിരിക്കും സ്ഥാപിക്കുക. 2020ന്റെ അവസാനത്തിലായിരിക്കും പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. പുതിയ പ്ലാന്റ് ഒരു ഗെയിം ചെയ്ഞ്ചറായിരിക്കുമെന്ന് അക്വ പവറിന്റെ സിഇഒയും പ്രസിഡന്റുമായ പാഡി പത്മാനന്ദന്‍ പറഞ്ഞു. ഇതിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കുറഞ്ഞ നിരക്കില്‍ വിതരണം നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ് ഗവണ്‍മെന്റ് സ്ഥാപനമായ ദുബായ് ഇലക്ട്രിസിറ്റ് ആന്‍ഡ് വാട്ടര്‍ അതോറിറ്റി 3.9 ബില്യണ്‍ ഡോളറിന്റെ പദ്ധതികരാര്‍ ശനിയാഴ്ചയാണ് അക്വ പവറിനും ഷാങ്ഹായ് ഇലക്ട്രിക്കിനും നല്‍കിയത്. 700 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റ് രാത്രിയും പകലും 568 വീടുകള്‍ക്ക് വൈദ്യുതി നല്‍കുമെന്നും അക്വ പറഞ്ഞു. ക്ലീന്‍ എനര്‍ജിയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കും.

Comments

comments

Categories: Arabia