മലബാറിന്റെ രുചിപ്പെരുമയ്ക്ക് മാറ്റുകൂട്ടി ജയ

മലബാറിന്റെ രുചിപ്പെരുമയ്ക്ക് മാറ്റുകൂട്ടി ജയ

കഴിഞ്ഞ 25 വര്‍ഷക്കാലമായി കേരളത്തനിമയുള്ള നാടന്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വിളമ്പുന്നതില്‍ മുന്‍നിരയിലാണ് കോഴിക്കോട് കണ്ടംകുളം റോഡില്‍ സ്ഥിതിചെയ്യുന്ന ഹോട്ടല്‍ ജയ. ഇതിനൊപ്പം മേയ് ഫഌവര്‍ എന്ന പേരില്‍ മറ്റൊരു നോണ്‍ വെജിറ്റേറിയന്‍ റെസ്‌റ്റോറന്റും ഇവര്‍ക്കുണ്ട്. ബിരിയാണി ഫെസ്റ്റുകള്‍, നാടന്‍ വിഭവങ്ങള്‍, വിവിധ തരം ദോശകളുടെ ഫെസ്റ്റ് എന്നിങ്ങനെ കോഴിക്കോടുകാര്‍ക്ക് വ്യത്യസ്ത രുചിഭേദങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി മേളകള്‍ സംഘടിപ്പിച്ചു ഇവര്‍ ശ്രദ്ധേയമാകുന്നു. എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടി കോഴിക്കോടുള്ള ഏറ്റവും മികച്ച വെജിറ്റേറിയന്‍ റെസ്റ്റോറന്റ് ആക്കി മാറ്റാന്‍ തയ്യാറെടുക്കുന്നതായി ഹോട്ടല്‍ ജയയുടെ മാനേജിംഗ് ഡയറക്റ്ററായ രതീഷ് ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

 

ഭക്ഷണപ്രിയരുടെ സ്വന്തം നാടായ കോഴിക്കോട് ജില്ലയില്‍ ‘ഹോട്ടല്‍ ജയ’ തുടങ്ങാനുണ്ടായ സാഹചര്യം ?

അച്ഛന്‍ വിവേകാനന്ദന്‍ ആണ് ഹോട്ടല്‍ തുടങ്ങുന്നത്. അദ്യത്തെ ഹോട്ടല്‍ വയനാട് ബത്തേരിയിലായിരുന്നു. പിന്നീട് കോഴിക്കോട് ഹോട്ടല്‍ ജയ ആരംഭിച്ചു. ഞങ്ങള്‍ കുടുംബസമേതമാണ് ഇപ്പോള്‍ ഹോട്ടല്‍ നടത്തുന്നത്. അമ്മ ഗിരിജയും സഹോദരങ്ങളായ മഹേഷ്, രാജേഷ് എന്നിവരും ഇതിന്റെ നടത്തിപ്പുകാരാണ്. കോഴിക്കോടിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ വ്യത്യസ്ത രുചികളിലുള്ള ഭക്ഷണങ്ങള്‍ ലഭിക്കുന്ന ധാരാളം ഹോട്ടലുകള്‍ ഇവിടെയുണ്ട്. മറ്റു ജില്ലകളിലുള്ളതിനേക്കാള്‍ കൂടുതല്‍ ഹോട്ടലുകള്‍ ഈ ജില്ലയില്‍ ഉണ്ടെന്നു പറയുന്നതാവും ശരി. മത്സരാധിഷ്ഠിത മേഖലയായതുകൊണ്ട് ഇവിടെ പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണ്. രുചിയുള്ള ഭക്ഷണങ്ങള്‍ വൃത്തിയോടെ നല്‍കുക എന്നതാണ് ഞങ്ങളുടെ രീതി. അതുകൊണ്ട് തന്നെ കോഴിക്കോടുകാര്‍ക്ക് ഇഷ്ടമുള്ള വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ഒന്നായി ഹോട്ടല്‍ ജയയും മാറി എന്നു പറയാം. ആളുകളുടെ അഭിപ്രായപ്രകാരമാണ് മേയ്ഫ്‌ളവര്‍ എന്ന പേരില്‍ ഒരു നോണ്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റ് കൂടി ഇവിടെ തുടങ്ങിയത്.

കോഴിക്കോടുകാര്‍ക്ക് വ്യത്യസ്ത രുചിഭേദങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി വിവിധ ഫുഡ് ഫെസ്റ്റുകള്‍ നടത്താറുണ്ടല്ലോ, ഇതിനെക്കുറിച്ച് ?

ആറ് മാസം കൂടുമ്പോള്‍ വിവിധ തരം ഫുഡ് ഫെസ്റ്റുകള്‍ ഞങ്ങള്‍ നടത്താറുണ്ട്. ബിരിയാണി ഫെസ്റ്റുകള്‍, നാടന്‍ വിഭവങ്ങളുടെ ഫെസ്റ്റുകള്‍, വിവിധ തരം ദോശകളുടെ ഫെസ്റ്റ് എന്നിവയൊക്കെ സംഘടിപ്പിക്കാറുണ്ട്. വളരെ നല്ല പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ചത്. 12 ദിവസം നീണ്ടുനിന്ന ദോശ മേളയും സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം 4 മുതല്‍ 9 വരെയായിരുന്നു മേളയില്‍ വിഭവങ്ങള്‍ സജീവമായിരുന്നു. ഫ്രൂട്ട്‌സ് ദോശ, മഷ്‌റൂം ദോശ, മുനിയാണ്ടി ദോശ, കാഞ്ചിപുരം ദോശ തുടങ്ങിയ വിവിധതരം ദോശകള്‍ മേളയിലുണ്ടായിരുന്നു. മേളയുടെ ഭാഗമായി ഉണ്ടാക്കിയ ഓലക്കുടിലായിരുന്നു ഇതിന്റെ മുഖ്യ ആകര്‍ഷണം.

വൃത്തിയുള്ള അന്തരീക്ഷമാണ് ഹോട്ടല്‍ ജയയുടെ മുഖമുദ്ര. വര്‍ഷങ്ങളായി ഇവിടെത്തന്നെ ജോലി ചെയ്യുന്നവരാണ് ഞങ്ങളുടെ ജീവനക്കാരില്‍ ഭൂരിഭാഗവും. സ്ഥിര ജോലിക്കാരായതിനാല്‍ തന്നെ ഭക്ഷണം വൃത്തിയോടെയും രുചിയോടെയും പാകം ചെയ്യാന്‍ അവര്‍ എപ്പോഴും ശ്രദ്ധിക്കും. പുതിയതായി വരുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ ഇവിടെ പ്രത്യേകം ഷെഫ് ഉണ്ട്.

രതീഷ്

മാനേജിംഗ് ഡയറക്റ്റര്‍

ഹോട്ടല്‍ ജയ

ഭക്ഷണപ്രേമികള്‍ക്കായി ലൈവ് ഫിഷ് എന്ന ആശയം കൊണ്ടുവരാനുണ്ടായ പ്രചോദനം ?

യാത്രാവേളയില്‍ ശ്രദ്ധയില്‍പ്പെട്ട ഒരു ആശയമാണിത്. ഒരിക്കല്‍ ചൈനയില്‍ പോകാനിടവന്നപ്പോള്‍ അവിടങ്ങളിലെ മാര്‍ക്കറ്റിലും മറ്റും മത്സ്യം അപ്പോള്‍തന്നെ വെള്ളത്തില്‍നിന്നും പിടിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് കാണാനിടയായി. പല സ്ഥലങ്ങളിലും ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന ഈ ആശയം എനിക്കും മികച്ചതായി തോന്നി, അങ്ങനെയാണ് മേയ്ഫളവറില്‍ അക്വേറിയത്തില്‍ മീന്‍ വളര്‍ത്തല്‍ തുടങ്ങിയത്. ആളുകളുടെ ആവശ്യാനുസരണം മത്സ്യത്തെ അതാതു സമയത്ത് വെള്ളത്തില്‍ നിന്നുമെടുത്ത് നല്‍കുകയാണിപ്പോള്‍

ഹോട്ടലുകളില്‍ പരിശോധന പതിവ് കാഴ്ചയാണ്, പ്രത്യേകിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന ഹോട്ടലുകളില്‍. എന്താണ് അഭിപ്രായം ?

ഇതെല്ലാം നല്ല കാര്യങ്ങള്‍ തന്നെയാണ്. ഹോട്ടല്‍ ജയ എപ്പോഴും ഭക്ഷണത്തിന്റെ ഗുണമേന്മയ്ക്ക് പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്. വൃത്തിയുള്ള അന്തരീക്ഷമാണ് ഹോട്ടല്‍ ജയയുടെ മുഖമുദ്ര. ഇവിടെ ജീവനക്കാരില്‍ അന്യസംസ്ഥാന തൊഴിലാളികളും ഉണ്ട്. വെജിറ്റേറിയന്‍ റെസ്റ്റോറന്റിലും നോണ്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റിലും വേറെ വേറെ ജീവനക്കാരാണ്. വര്‍ഷങ്ങളായി ഇവിടെത്തന്നെ ജോലി ചെയ്യുന്നവരാണ് ഞങ്ങളുടെ ജീവനക്കാരില്‍ ഭൂരിഭാഗവും. സ്ഥിര ജോലിക്കാരായതിനാല്‍ തന്നെ ഭക്ഷണം വൃത്തിയോടെയും രുചിയോടെയും പാകം ചെയ്യാന്‍ അവര്‍ എപ്പോഴും ശ്രദ്ധിക്കും. പുതിയതായി വരുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ ഇവിടെ പ്രത്യേകം ഷെഫ് ഉണ്ട്.

ആറ് മാസം കൂടുമ്പോള്‍ വിവിധ തരം ഫുഡ് ഫെസ്റ്റുകള്‍ ഹോട്ടയ ജയ നടത്താറുണ്ട്. 12 ദിവസം നീണ്ടുനിന്ന ദോശ മേളയും ഒരുക്കല്‍ സംഘടിപ്പിച്ചിരുന്നു. ഫ്രൂട്ട്‌സ് ദോശ, മഷ്‌റൂം ദോശ, മുനിയാണ്ടി ദോശ, കാഞ്ചിപുരം ദോശ തുടങ്ങിയ വിവിധതരം ദോശകള്‍ മേളയിലുണ്ടായിരുന്നു. മേളയുടെ ഭാഗമായി ഉണ്ടാക്കിയ ഓലക്കുടിലായിരുന്നു ഇതിന്റെ മുഖ്യ ആകര്‍ഷണം

ജിഎസ്ടി ഹോട്ടല്‍ മേഖലയെ എങ്ങനെയൊക്കെ ബാധിച്ചു ? ജനങ്ങളില്‍ നിന്നുള്ള പ്രതികരണം എങ്ങനെ?

മുന്‍പ് .5 ശതമാനമായിരുന്ന നികുതി ഞങ്ങള്‍ നേരിട്ട് സര്‍ക്കാരിലേക്ക് അടയ്ക്കുകയായിരുന്നു. എന്നാല്‍ ജിഎസ്ടി വന്നതോടു കൂടി അത് ഉയര്‍ന്നു. എസി റെസ്‌റ്റോറന്റില്‍ 12 ശതമാനവും നോണ്‍ എസിയില്‍ 18 ശതമാനവുമായി. 0.5 ശതമാനം അടച്ചതുപോലെ 12 ശതമാനവും 18 ശതമാനവും ഹോട്ടലുകാര്‍ക്ക് അടയ്ക്കാന്‍ സാധ്യമല്ല. അത് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയേ മതിയാകൂ. ഭക്ഷണം കഴിച്ച് പോകുന്നവര്‍ ബില്ലുകാണുമ്പോള്‍ വളരെയധികം പ്രശ്‌നം ഉണ്ടാക്കാറുണ്ട്. 100 രൂപയുടെ ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ബില്ലില്‍ 18 ശതമാനം നികുതി എന്ന് കാണുമ്പോള്‍ അവര്‍ പ്രതികരിക്കും. ഇപ്പോള്‍ ഏറെക്കുറെ ശരിയായി വരുന്നുണ്ട്.

ഭാവി പദ്ധതികള്‍ ?

ഹോട്ടല്‍ ജയ പുതുക്കി പണിയാനുള്ള പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി ഇപ്പോഴുള്ള വെജിറ്റേറിയന്‍ റെസ്റ്റോറന്റ് വിപുലീകരിച്ച് എസി റെസ്റ്റോറന്റ് കൂടി ഉള്‍പ്പെടുത്തും. എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടി കോഴിക്കോടുള്ള ഏറ്റവും മികച്ച വെജിറ്റേറിയന്‍ റെസ്റ്റോറന്റ് ആക്കി ഹോട്ടല്‍ ജയയെ മാറ്റാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. നിലവില്‍ 30 റൂമുകളാണ് ഇവിടെയുള്ളത്, ഇത് 60 ആക്കി മാറ്റാനും ഓലോചനയുണ്ട്. കൂടാതെ നിലവിലുള്ള കല്ല്യാണമണ്ഡപം എസി ആക്കാനും പദ്ധതിയുണ്ട്. ഇതിനുള്ള പ്ലാനുകള്‍ റെഡിയാക്കി കോര്‍പ്പറേഷന്റെ അനുമതിയും വാങ്ങി. ഇപ്പോള്‍ നിര്‍മാണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

Comments

comments