സ്‌നാപ്പ് മാപ്പ് സോഷ്യല്‍ മീഡിയയിലെ പുതിയ ഹീറോ

സ്‌നാപ്പ് മാപ്പ് സോഷ്യല്‍ മീഡിയയിലെ പുതിയ ഹീറോ

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥവാ ദുരന്തനിവാരണ രംഗത്ത് ഇന്നു സാങ്കേതികവിദ്യ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ്, പേമാരി, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ നാശം വിതച്ച പ്രദേശങ്ങളില്‍ ഇന്നു സാങ്കേതികവിദ്യയ്ക്ക് ക്രിയാത്മകമായ ഇടപെടല്‍ നടത്താന്‍ സാധിക്കുന്നുണ്ട്. ചിലയവസരങ്ങളില്‍ ഇവയെ മുന്‍കൂട്ടി അറിഞ്ഞ് മുന്‍കരുതലെടുക്കാന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധിക്കുന്നു. അമേരിക്കയില്‍ ഈയടുത്ത കാലത്ത് ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ അവിടെ സ്‌നാപ്പ് മാപ്പ് എന്ന ആപ്ലിക്കേഷന്‍ വഹിച്ച പങ്ക് എടുത്തുപറയാവുന്ന ഒന്നായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ ഹീറോ ഉദയം ചെയ്തിരിക്കുകയാണ്. പേര് സ്‌നാപ്പ് മാപ്പ് (ിെമു ാമു). ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഫോട്ടോ, വീഡിയോ പങ്കുവെയ്ക്കുന്നതിനുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ സ്‌നാപ്പ് ചാറ്റിന്റെ ഭൂപട സവിശേഷതയുള്ള (ാമു ളലമൗേൃല) സംവിധാനമാണു സ്‌നാപ്പ് മാപ്പ്. നമ്മളില്‍ പലരും ഗൂഗിള്‍ മാപ്പിന്റെ സവിശേഷതകള്‍ അറിയുന്നവരാണ്. ചിലര്‍ ആ സവിശേഷതകള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഇത്തരത്തിലൊരു സംവിധാനമാണു സ്‌നാപ്പ് മാപ്പ്. എന്നാല്‍ ഗൂഗിള്‍ മാപ്പിനെ അപേക്ഷിച്ചു നിരവധി പ്രത്യേകതകള്‍ അധികമുണ്ട് സ്‌നാപ്പ് മാപ്പിന്.

കഴിഞ്ഞ ഓഗസ്റ്റ് മാസം അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തു ഹാര്‍വി ചുഴലിക്കാറ്റ് കെട്ടഴിച്ചുവിട്ട ദുരന്തത്തിലും അതിനു ശേഷം പിന്നീടുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും കെടുതിയനുഭവിച്ചവര്‍ക്കു ആശ്വാസമായി തീര്‍ന്നതു സ്‌നാപ്പ് മാപ്പായിരുന്നു. സ്‌നാപ്പ് മാപ്പ് സംവിധാനമുപയോഗിച്ചായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്. ദുരിതമനുഭവിച്ചവരെ എളുപ്പത്തില്‍ കണ്ടെത്താനും അവര്‍ക്കു സഹായമെത്തിക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്കു സഹായകരമായി വര്‍ത്തിച്ചത് സ്‌നാപ്പ് മാപ്പായിരുന്നു. സ്‌നാപ്പ് മാപ്പ് നിരവധി പേര്‍ക്ക് ഉപയോഗപ്പെട്ടെന്നു ബോദ്ധ്യമായതോടെ, ഇര്‍മ ചുഴലിക്കാറ്റ് ദുരിതം വിതച്ച ഫ്‌ളോറിഡയിലും, ജോര്‍ജിയയിലും, സൗത്ത് കരോലിനയിലും, കരീബിയന്‍ ദ്വീപിലും സ്‌നാപ്പ് മാപ്പ് വ്യാപകമായി ഉപയോഗിക്കുകയുണ്ടായി.

സ്‌നാപ്പ് ചാറ്റും സ്‌നാപ്പ് മാപ്പും

സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഫോട്ടോ, വീഡിയോ പങ്കുവെയ്ക്കുന്നതിനുള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനാണ് സ്‌നാപ്പ് ചാറ്റ്. ഗൂഗിള്‍, ആപ്പിള്‍ മാപ്പ് പോലെ ഒരു സ്ട്രീറ്റ് മാപ്പാണു സ്‌നാപ്പ് മാപ്പും. ഈ വര്‍ഷം ജൂണ്‍ 21-നാണു സ്‌നാപ്പ് ചാറ്റ് ഉപയോക്താക്കളില്‍ സ്‌നാപ്പ് മാപ്പ് ഫീച്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയത്. സ്മാര്‍ട്ട്‌ഫോണില്‍ സ്‌നാപ്പ് ചാറ്റ് ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും സ്‌നാപ്പ് മാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.

സ്‌നാപ്പ് ചാറ്റില്‍ ചങ്ങാതികളെ കൂട്ടിച്ചേര്‍ക്കുന്നത് (adding friends) പരസ്പര സമ്മതത്തോടെയാകണമെന്നില്ല. അതായത് ഒരു വ്യക്തിക്ക് മറ്റൊരാളെ ഫ്രണ്ട് ആയി കൂട്ടിച്ചേര്‍ക്കാം. അതിനു കൂട്ടിച്ചേര്‍ക്കപ്പെടുന്ന വ്യക്തിയുടെ അനുവാദം ആവശ്യമില്ല. എന്നാല്‍ പരസ്പരം അറിഞ്ഞും സമ്മതത്തോടെയും ഫ്രണ്ട്‌സാകുന്നവര്‍ക്കു മാത്രമേ സ്‌നാപ്പ് മാപ്പില്‍ പരസ്പരം കാണുവാന്‍ സാധിക്കൂ. സ്‌നാപ്പ് മാപ്പില്‍, യൂസറിനു വേണമെങ്കില്‍ താന്‍ നില്‍ക്കുന്ന ലൊക്കേഷന്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന സംവിധാനം അസാധുവാക്കാന്‍ (disable) സാധിക്കും. അതുമല്ലെങ്കില്‍ തനിക്ക് താത്പര്യമുള്ള വ്യക്തികളുമായി മാത്രം വിവരങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്. സ്‌നാപ്പ് മാപ്പില്‍ ലൊക്കെഷനു പുറമേ, ചുറ്റുവട്ടത്തു നടക്കുന്ന ലൈവ് ഇവന്റ്‌സ് (ഉദാ. വിബിംള്‍ഡന്‍ മത്സരം, മ്യൂസിക് ഷോ) ഫ്രണ്ട്‌സുമായി പങ്കുവയ്ക്കാനും സാധിക്കും. ഈ സംവിധാനത്തില്‍ യൂസറിന്റെ (സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവ്) ലൊക്കേഷന്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കുമെന്ന പ്രത്യേകതയുമുണ്ട്. സ്മാര്‍ട്ട്‌ഫോണിലെ ജിപിഎസ് സെന്‍സര്‍ ഉപയോഗിച്ചു യൂസറിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ അയാളുടെ സുഹൃത്തുക്കള്‍ക്കു വെളിപ്പെടുത്തി കൊടുക്കാനും സാധിക്കും.

ജൂണില്‍ സ്‌നാപ്പ് ചാറ്റ്, മാപ്പ് സംവിധാനം അവതരിപ്പിച്ചപ്പോള്‍ ഇതിനെ വിചിത്രമെന്നും, ഓര്‍വെല്ലിയന്‍ ആശയമെന്നുമൊക്കെ വിളിച്ച് ആക്ഷേപിച്ചിരുന്നു. എന്നാല്‍ സ്‌നാപ്പ് മാപ്പിന്റെ ഗുണങ്ങള്‍ ലോകം മനസിലാക്കിയതു ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റുകള്‍ക്കു ശേഷമാണ്.

ഇന്ത്യയില്‍ ഉപയോഗിക്കുന്നവര്‍ കുറവ്

സ്‌നാപ്പ് ചാറ്റ് സംവിധാനം ഇന്ത്യയില്‍ ഉപയോഗിക്കുന്നവര്‍ കുറവാണ്. യുകെയില്‍ ഒരു കോടി ആളുകള്‍ സ്‌നാപ്പ് ചാറ്റ് ഉപയോഗിക്കുന്നുണ്ടെന്നു കണക്കുകള്‍ പറയുന്നു. 2016-ല്‍ ഗ്ലോബല്‍ വെബ് ഇന്‍ഡക്‌സ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വെറും ഒന്‍പത് ശതമാനം പേര്‍ മാത്രമാണു സ്‌നാപ്പ് ചാറ്റ് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് മെസഞ്ചര്‍ 42 %-ും വാട്ട്ആപ്പ് 52% -ും ഉപയോഗിക്കുന്നു. യുഎസിലാകട്ടെ, ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 18 ശതമാനം പേര്‍ സ്‌നാപ്പ് ചാറ്റ് ഉപയോഗിക്കുന്നുണ്ട്. യുഎഇയില്‍ സ്‌നാപ്പ് ചാറ്റിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാര്‍ക്കറ്റ് ഷെയര്‍ 2014-ല്‍ 15% ആയിരുന്നത് 2016-എത്തിയപ്പോള്‍ 53% ആയി ഉയര്‍ന്നു.

നവീനാശയം

സ്‌നാപ്പ് മാപ്പിലൂടെ നവീനാശയമാണു മുന്നോട്ടുവയ്ക്കുന്നതെന്നാണു കമ്പനിയുടെ അവകാശവാദം. ഏറ്റവും പുതിയ ഫോട്ടോകളും വീഡിയോകളും കാണുവാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും അവകാശമുണ്ട്. ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങള്‍ നാശം വിതച്ച പ്രദേശങ്ങളില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് അടിയന്തരസ്വഭാവമുള്ള പ്രവര്‍ത്തനങ്ങളില്‍ സ്‌നാപ്പ് മാപ്പിന്റെ പ്രാധാന്യം വളരെ വലുതാണെന്നും കമ്പനി പറയുന്നു. എന്നാല്‍ ദുരന്തം വിതയ്ക്കുന്ന പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലയ്ക്കുന്നതും ടെലിഫോണ്‍ സംവിധാനങ്ങള്‍ തകരാറിലാകുന്നതും പതിവാണ്. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ് സ്‌നാപ്പ് മാപ്പ് സംവിധാനം പ്രവര്‍ത്തിക്കുകയെന്ന ചോദ്യം ഉയരുന്നുണ്ട്. മാത്രമല്ല, സ്‌നാപ്പ് മാപ്പ് സംവിധാനം ഉപയോഗപ്പെടുത്തുമ്പോള്‍ സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുമെന്നതും ഒരു വസ്തുതയാണ്.

സ്വകാര്യതയ്ക്ക് ഭീഷണി

സ്‌നാപ്പ് മാപ്പിനെതിരേ പ്രചരിക്കുന്ന ഒരു നെഗറ്റീവ് വാര്‍ത്തയെന്തെന്നു വച്ചാല്‍ അതു സ്വകാര്യതയ്ക്കു ഭീഷണിയാകുന്നു എന്നതാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരവധി മാതാപിതാക്കള്‍ സ്‌നാപ്പ് മാപ്പ് ഉയര്‍ത്തുന്ന അപകടത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്നാണ് ഇവരുടെ ആശങ്ക.

യൂസറിന്റെ സ്വകാര്യത മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുകയാണ് സ്‌നാപ്പ് മാപ്പ് സംവിധാനത്തിലൂടെ. എന്നാല്‍ ഈ വാദത്തെ ഖണ്ഡിക്കുന്നുണ്ട് സ്‌നാപ്പ് ചാറ്റ് അധികൃതര്‍. യൂസറിന് തന്റെ ലൊക്കേഷനോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അക്കാര്യം സ്‌നാപ്പ് മാപ്പില്‍ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ടെന്നാണ് അധികൃതരുടെ വാദം.

സ്‌നാപ്പ് ചാറ്റ്

സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഫോട്ടോ, വീഡിയോ പങ്കുവെയ്ക്കുന്നതിനുള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനാണ് സ്‌നാപ്പ് ചാറ്റ്. ഈ ആപ്പിന്റെ ആദ്യ പതിപ്പ് പുറത്തുവന്നത് 2011-ലാണ്. ആന്‍ഡ്രോയ്ഡ്, ശഛട പ്ലാറ്റഫോമുകളില്‍ ഇത് പ്രവര്‍ത്തിക്കും. ഇവാന്‍ സ്പീഗല്‍, ജൊനാതന്‍ മേ, ഡേവിഡ് ക്രവിറ്റ്‌സ്, ലിയോ നോവ കറ്റ്‌സ്, ബോബി മര്‍ഫി എന്നിവര്‍ ചേര്‍ന്നു വികസിപ്പിച്ചതാണു സ്‌നാപ് ചാറ്റ്. ഈ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഒരാള്‍ക്ക്, ഫോട്ടോ, വീഡിയോ എന്നിവ തന്റെ സുഹൃത്തിനോ ബന്ധുവിനോ കൈമാറാം. സ്‌നാപ്പ് ചാറ്റിലുള്ള ഫ്രണ്ടായിരിക്കണം ഈ വ്യക്തി.

ഇത്തരത്തില്‍ അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സ്‌നാപ്‌സ് എന്നാണ് അറിയപ്പെടുന്നത്. സന്ദേശം സ്വീകരിക്കുന്ന ആള്‍ക്ക് ഫോട്ടോകളും വീഡിയോകളും എത്ര സമയം കാണാന്‍ കഴിയും എന്നത് മുന്‍കൂട്ടി സജ്ജീകരിക്കാന്‍ അയയ്ക്കുന്ന വ്യക്തിക്കു സാധിക്കും. ആ നിശ്ചിത സമയത്തിന് ശേഷം അയച്ച സന്ദേശം സ്‌നാപ്പ് ചാറ്റിന്റെ സെര്‍വറില്‍ നിന്നും സന്ദേശം സ്വീകരിച്ച ആളിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെടും. നിലവില്‍ ഇത്തരത്തില്‍ സജ്ജീകരിക്കാന്‍ കഴിയുന്ന സമയം 1 മുതല്‍ 10 സെക്കന്റ് വരെയാണ്.

Comments

comments

Categories: FK Special, Slider