സര്‍ക്കാരിന് 65,000 കോടി രൂപ ലാഭിക്കാനായി: പ്രാകാശ് ജാവാദേക്കര്‍

സര്‍ക്കാരിന് 65,000 കോടി രൂപ ലാഭിക്കാനായി: പ്രാകാശ് ജാവാദേക്കര്‍

ആധാര്‍ കാര്‍ഡുകള്‍ ലൈസന്‍സ് നമ്പറുമായി ബന്ധിപ്പിക്കുന്നത് പരിഗണനയില്‍

മുംബൈ: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതു (ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) വഴി സര്‍ക്കാരിന് ഇതുവരെ 65,000 കോടി രൂപ ലാഭിക്കാനായെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവാദേക്കര്‍. ക്ഷേമ പദ്ധതികള്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ ഡിബിടി പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബാങ്ക് എക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനും സര്‍ക്കാരിനു കീഴിലുള്ള മറ്റ് ആനുകൂല്യങ്ങള്‍ ഇടനിലക്കാരില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഡിബിടി പദ്ധതി വഴി സാധിക്കുന്നുണ്ട്.

ഡിബിടി പദ്ധതിയുടെ മൂന്നിലൊന്ന് മാത്രം പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാരിന് 65,000 കോടി രൂപയുടെ ലഭമുണ്ടായി, എന്നാല്‍, എല്ലാ പദ്ധതികളിലും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം സാധ്യമാകുന്നതോടെ സര്‍ക്കാരിന് എത്ര രൂപ ലാഭിക്കാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കാവുന്നതാണെന്നും പ്രകാശ് ജാവാദേക്കര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ആനുകൂല്യ വിതരണം അനഹരിലേക്കെത്തുന്നതിലൂടെയുള്ള നഷ്ടം ഒഴിവാക്കാനാണ് ഡിബിടി അവതരിപ്പിച്ചത്.മാനവവിഭവശേഷി വകുപ്പില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക വ്യാജ അപേക്ഷകളിലൂടെ മറ്റ് കാര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ജാവാദേക്കര്‍ ചൂണ്ടിക്കാട്ടി. ഇത്തരം അനധികൃത നീക്കങ്ങള്‍ ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ടെന്നും, അര്‍ഹതപ്പെട്ടവര്‍ക്കുള്ള ആനുകൂല്യ കൈമാറ്റം

കൂടുതല്‍ കാര്യക്ഷമവും സുഗമവും ആക്കുന്നതിന് ആധാര്‍ കാര്‍ഡുകള്‍ ലൈസന്‍സ് നമ്പറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. സബ്‌സിഡി വിതരണ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള വിവിധ നടപടിക്രമങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 30 കോടി ജന്‍ ധന്‍ എക്കൗണ്ടുകള്‍ രാജ്യത്ത് ഓപ്പണ്‍ ചെയ്തിട്ടുണ്ടെന്നും 118 കോടി ആധാര്‍ നമ്പറുകള്‍ ഇതുവരെ ഇഷ്യു ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: More