ദക്ഷിണേഷ്യയില്‍ സ്വാധീനം ശക്തമാക്കാന്‍ ടിബറ്റ് വഴി നേപ്പാളിലേക്ക് ഹൈവേയുമായി ചൈന

ദക്ഷിണേഷ്യയില്‍ സ്വാധീനം ശക്തമാക്കാന്‍ ടിബറ്റ് വഴി നേപ്പാളിലേക്ക് ഹൈവേയുമായി ചൈന

ന്യൂഡെല്‍ഹി: സൈനികേതര, പ്രതിരോധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ടിബറ്റില്‍ നിന്നും നേപ്പാള്‍ അതിര്‍ത്തിയിലേക്ക് തന്ത്രപ്രധാന പാത തുറന്ന് ചൈന. ദക്ഷിണേഷ്യയില്‍ ചുവടുറപ്പിക്കുന്നതിന് ഈ നീക്കം ബെയ്ജിംഗിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ടിബറ്റിലെ ഷിഗാസെ എയര്‍പോര്‍ട്ടിനെയും ഷിഗ്‌സെ സ്റ്റിസെന്ററിനും ഇടയിലുള്ള 40.4 കിലോമീറ്റര്‍ പാത വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്കായി ഔദ്യോഗികമായി തുറന്നു. ദേശീയ ഹൈവേയെ നേപ്പാള്‍ അതിര്‍ത്തിയിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗവും ഈ ഹൈവേയുടെ ഭാഗമാണ്.
സാമ്പത്തികതലത്തിലും പ്രതിരോധ തലത്തിലും ദക്ഷിണേഷ്യയിലേക്ക് എത്തിച്ചേരാന്‍ ഈ ഹൈവേ ചൈനയെ പ്രാപ്തമാക്കുമെന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

ഭൂമിശാസ്ത്രപരമായി ചൈനയ്ക്ക് ദക്ഷിണേഷ്യയിലേക്കുള്ള റോഡ്, റെയ്ല്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിന് ഉചിതമായത് ഇന്ത്യ, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവ വഴിയാണ്. ഇത്തരത്തിലുള്ള പദ്ധതി സാധ്യമായ ഒന്നാണെന്നും ന്യൂഡെല്‍ഹി സഹകരിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഇതുവഴി വ്യാപാര ഇടനാഴി സ്ഥാപിക്കാന്‍ കഴിയുമെന്നും ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു.

നേപ്പാള്‍ കഴിഞ്ഞ വര്‍ഷം ചൈനയുമായി ഒപ്പുവെച്ച വ്യാപാര ഉടമ്പടി പ്രകാരം നേപ്പാള്‍ അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന റെയ്ല്‍വേ ലൈന്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളും ചൈന വേഗത്തിലാക്കുകയാണ്. അടിസ്ഥാന സൗകര്യവികസനത്തിനുള്ള നിക്ഷേപം വഴി നേപ്പാളില്‍ സ്വാധീനമുറപ്പിക്കാനാണ് ചൈനയുടെ നീക്കം. ചൈന നടപ്പാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ പങ്കാളികളാകുന്നതിന് മേയ് മാസത്തില്‍ നേപ്പാള്‍ ഒപ്പുവെച്ചിരുന്നു.

Comments

comments

Categories: Slider, Top Stories