ഇന്ത്യന്‍ വനിതകളെ വീട്ടുജോലിക്ക് എടുക്കുന്നതിലുള്ള നിരോധനം നീക്കി

ഇന്ത്യന്‍ വനിതകളെ വീട്ടുജോലിക്ക് എടുക്കുന്നതിലുള്ള നിരോധനം നീക്കി

വീട്ടുജോലിക്കാരെ എടുക്കുന്നതിന് ബാങ്ക് ഗ്യാരണ്ടി വേണമെന്നുള്ള നിര്‍ബന്ധം ഇന്ത്യ ഈ മാസം എടുത്തുകളഞ്ഞതിന് പിന്നാലെയാണ് നിരോധനം നീക്കിയത്

കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളെ വീട്ടുജോലിക്കെടുക്കുന്നതില്‍ കുവൈറ്റ് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. വീട്ടുജോലിക്കാരെ എടുക്കുന്നതിന് ബാങ്ക് ഗ്യാരണ്ടി വേണമെന്നുള്ള നിര്‍ബന്ധം ഇന്ത്യ ഈ മാസം എടുത്തുകളഞ്ഞതിന് പിന്നാലെയാണ് രാജ്യത്തിന്റെ റസിഡന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നിരോധനം നീക്കിയത്.

ഇന്ത്യയില്‍ നിന്ന് വീട്ടുജോലിക്കെത്തുന്ന തൊഴിലാളികളോട് മോശമായി പെരുമാറുന്നതിനും വേതനം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതിനും പരിഹാരം കാണുന്നതിനായി 2014 നവംബറിലാണ് ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സിലില്‍ ബാങ്ക് ഗ്യാരണ്ടി കൊണ്ടുവന്നത്. ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളെ ജോലിക്കെടുക്കുന്നതിനായി 2500 ഡോളറിന്റെ ഗ്യാരണ്ടിയാണ് ഇന്ത്യ ആവശ്യപ്പെട്ടത്.

ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളെ ജോലിക്കെടുക്കുന്നതിനായി 2500 ഡോളറിന്റെ ഗ്യാരണ്ടിയാണ് ഇന്ത്യ ആവശ്യപ്പെട്ടത്

മേഖലയിലുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വനിതകളെ ജോലിക്കെടുക്കണമെന്നുണ്ടെങ്കില്‍ രാജ്യത്തെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അംഗീകാരം ലഭിക്കണമായിരുന്നു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പ്രതിഷേധമായിട്ടാണ് രാജ്യത്ത് ഇന്ത്യന്‍ വനിത വീട്ടുജോലിക്കാരെ ജോലിക്കെടുക്കുന്നതിന് നിരോധനം കൊണ്ടുവന്നത്. രാജ്യത്ത് ഏകദേശം 950,000 ഇന്ത്യന്‍ തൊഴിലാഴികളാണ് ജോലിചെയ്യുന്നത്. രണ്ട് രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങല്‍ പരശോധിക്കാനായി കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ നാളെ കുവൈറ്റ് സന്ദര്‍ശിക്കും.

Comments

comments

Categories: Arabia