ഖത്തര്‍ എയര്‍വേയ്‌സില്‍നിന്ന് മെഗാസമ്മാനങ്ങള്‍

ഖത്തര്‍ എയര്‍വേയ്‌സില്‍നിന്ന് മെഗാസമ്മാനങ്ങള്‍

ഒരു വര്‍ഷം വരെ സൗജന്യയാത്ര, ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രഡേഷന്‍ എന്നിവ സ്വന്തമാക്കാം

കൊച്ചി: മികച്ച സമ്മാനങ്ങളുമായി ഖത്തര്‍ എയര്‍വേയ്‌സ് ഗ്ലോബല്‍ ട്രാവല്‍ ബുട്ടീക് പ്രമോഷന്‍ അവതരിപ്പിക്കുന്നു. അതിശയകരമായ നിരക്കുകളില്‍ ഇക്കണോമി, ബിസിനസ് ക്ലാസുകളില്‍ യാത്ര ചെയ്യുന്നതിനും ഏത് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലും ഒരു വര്‍ഷംവരെ സൗജന്യമായി യാത്ര ചെയ്യുന്നതിന് അവസരം നല്കുന്നതുപോലെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്നതരത്തിലുള്ള സമ്മാനങ്ങളാണ് ഇതിലൂടെ യാത്രക്കാര്‍ക്കായി അവതരിപ്പിക്കുന്നതെന്ന് കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു. സെപ്റ്റംബര്‍ 19 വരെയാണ് ഈ ഓഫറുകളുടെ കാലാവധി.

ഇക്കണോമി, ബിസിനസ് ക്ലാസുകളില്‍ 50 ശതമാനം വരെ ഇളവും കൂടാതെ പ്രത്യേക കംപാനിയന്‍ നിരക്കുകളും മൂന്നു മുതല്‍ ഏഴു വരെയുള്ള യാത്രക്കാര്‍ക്ക് ഗ്രൂപ്പ് ബുക്കിംഗിന് പ്രത്യേക ഇളവുകളും ലഭിക്കും. 19 വരെ ബുക്ക് ചെയ്യുന്നവരില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം ഒന്‍പത് തവണ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഏത് ലക്ഷ്യസ്ഥാനത്തേയ്ക്കും സൗജന്യമായി യാത്ര ചെയ്യുന്നതിന് അവസരം ലഭിക്കും.

ഇക്കണോമി, ബിസിനസ് ക്ലാസുകളില്‍ 50 ശതമാനം വരെ ഇളവും കൂടാതെ പ്രത്യേക കംപാനിയന്‍ നിരക്കുകളും മൂന്നു മുതല്‍ ഏഴു വരെയുള്ള യാത്രക്കാര്‍ക്ക് ഗ്രൂപ്പ് ബുക്കിംഗിന് പ്രത്യേക ഇളവുകളും ലഭിക്കും. 19 വരെ ബുക്ക് ചെയ്യുന്നവരില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം ഒന്‍പത് തവണ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഏത് ലക്ഷ്യസ്ഥാനത്തേയ്ക്കും സൗജന്യമായി യാത്ര ചെയ്യുന്നതിന് അവസരം ലഭിക്കും

പ്ലാറ്റിനം പ്രിവിലേജ് കാര്‍ഡ് അംഗത്വം, സൗജന്യമായി ബിസിനസ് ക്ലാസിലേയ്ക്കുള്ള അപ്‌ഗ്രേഡ്, ദോഹയിലെ ദ പേള്‍ കെംപന്‍സ്‌കി ഹോട്ടലില്‍ മൂന്നു രാത്രികളില്‍ സൗജന്യ താമസം തുടങ്ങിയവ സമ്മാനത്തില്‍ ഉള്‍പ്പെടും.
ഏറ്റവും വിപുലമായ കൊമേഴ്‌സ്യല്‍ പ്രചാരണപരിപാടിയാണിതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ എഹാബ് അമീന്‍ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം ക്യുമൈല്‍സ് വരെ ബിസിനസ് ക്ലാസില്‍ സ്വന്തമാക്കുന്നതിനും 50,000 ക്യൂമൈല്‍സ് വരെ ഇക്കണോമി ക്ലാസില്‍ സ്വന്തമാക്കുന്നതിനും, പ്രിവിലേജ് ക്ലബ് സില്‍വര്‍, ഗോള്‍ഡ് എന്നിവയിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനും ദോഹയിലെ പ്രീമിയം ഹോട്ടലുകളില്‍ താമസിക്കുന്നതിനും ഖത്തര്‍ ഡ്യൂട്ടി ഫ്രീയുടെ വൗച്ചറുകള്‍, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സൗജന്യമായി ലോഞ്ച് ഉപയോഗിക്കുന്നതിനും ഇതുവഴി അവസരം ലഭിക്കും.

സെപ്റ്റംബര്‍ 15 മുതല്‍ 2018 മേയ് 31 വരെ യാത്ര ചെയ്യുമ്പോള്‍ ഏഥന്‍സിലേയ്ക്ക് 35,000 രൂപ, ലണ്ടന്‍ – 40,000 രൂപ, ലോസ് ആഞ്ചലസ് – 65000 രൂപ, മയാമി – 60,000 രൂപ, ന്യൂയോര്‍ക്ക് 62,000 രൂപ എന്നിങ്ങനെ ഇക്കണോമി നിരക്കുകള്‍ ലഭ്യമാണ്. ബിസിനസ് ക്ലാസില്‍ ബാഴ്‌സിലോണ 1.20 ലക്ഷം രൂപ, ഷിക്കാഗോ- -രണ്ടു ലക്ഷം രൂപ, ലണ്ടന്‍- ഒന്നരലക്ഷം രൂപ, പാരീസ് – 1.60 ലക്ഷം രൂപ, ന്യൂയോര്‍ക്ക് 1.70 ലക്ഷം രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

Comments

comments

Categories: Arabia