അശോകവൃക്ഷവും കൃഷ്ണമൃഗവും വംശനാശ ഭീഷണിയില്‍

അശോകവൃക്ഷവും കൃഷ്ണമൃഗവും വംശനാശ ഭീഷണിയില്‍

വടക്കേ അമേരിക്കയില്‍ സമൃദ്ധമായി കാണപ്പെട്ടിരുന്ന അശോകവൃക്ഷവും കൃഷ്ണമൃഗവും വംശനാശ ഭീഷണി നേരിടുന്നതായി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

25,000-ത്തോളം ഇനത്തില്‍പ്പെട്ട ജീവജാലങ്ങള്‍ വംശനാശത്തിന്റെ വക്കിലാണെന്നു ഐയുസിഎന്‍ പുറത്തിറക്കിയ പട്ടികയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രിസ്മസ് ഐലന്‍ഡിലെ പിപിസ്‌ട്രെല്ല ബാറ്റ് എന്ന വവ്വാലും ഇത്തരത്തില്‍ ഉന്മൂലന ഭീഷണി നേരിടുന്ന വിഭാഗമാണ്. അതേസമയം മൗറീഷ്യസില്‍ കാണപ്പെടുന്ന ഹിമപ്പുലി (സ്‌നോ ലെപ്പേഡ്‌സ്), പറക്കും കുറുക്കന്‍ (റോഡ്രിഗ്വസ് ഫ്‌ളൈയിംഗ് ഫോക്‌സ്) തുടങ്ങിയ വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ ഫലം കണ്ടുതുടങ്ങിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സമീപ പതിറ്റാണ്ടുകളില്‍ വന്യജീവികളുടെ ജൈവപരമായ ഉന്മൂലനം അരങ്ങേറുന്നതായി ഇക്കഴിഞ്ഞ ജുലൈയില്‍ ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമിയുടെ ചരിത്രത്തിലെ ആറാമത്തെ കൂട്ട വംശനാശമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയില്‍ ഭൂമിയില്‍ വസിച്ചിരുന്ന മൃഗങ്ങളില്‍ പകുതിയോളം വിഭാഗങ്ങള്‍ക്കു വംശനാശം സംഭവിച്ചിരുന്നു. വനനശീകരണം, വേട്ട, മലിനീകരണം, ജനസംഖ്യാ പെരുപ്പം തുടങ്ങിയവയായിരുന്നു കാരണം. മനുഷ്യരുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയാണു ഭൂരിഭാഗം ജീവജാലങ്ങളെയും വംശനാശത്തിലേക്കു തള്ളിവിടുന്നതെന്നും ഇപ്പോള്‍ ഏതൊക്കെ വിഭാഗങ്ങളാണു ഉന്മൂലന ഭീഷണി നേരിടുന്നതെന്നു വിലയിരുത്തുക അസാദ്ധ്യമാണെന്നും ഐയുസിഎന്‍ ഡയറക്ടര്‍ ജനറല്‍ ഇംഗര്‍ ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

സമൃദ്ധമെന്നും സുരക്ഷിതമെന്നും നമ്മള്‍ വിചാരിച്ചിരുന്ന വടക്കേ അമേരിക്കയിലെ അശോകവൃക്ഷവും ആഫിക്കയിലെ കൃഷ്ണമൃഗവും ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. ആദ്യമായിട്ടാണു അശോകവൃക്ഷം ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

എമറാള്‍ഡ് ആഷ് ബോറര്‍ എന്ന ഒരു തരം വണ്ടാണ് അശോകവൃക്ഷത്തിന്റെ നാശത്തിനു കാരണമാകുന്നതെന്നു വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനോടകം ഈ വണ്ട് നിരവധി വൃക്ഷങ്ങളെ നശിപ്പിച്ചതായും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ നില തുടരുകയാണെങ്കില്‍ ആറ് വര്‍ഷം കൊണ്ട് ഒരു വനം തന്നെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്നാണു പറയപ്പെടുന്നത്. 1990കളുടെ അവസാനത്തോടെ ഏഷ്യയില്‍നിന്നുമാണു മിച്ചിഗണിലേക്ക് ഈ പ്രത്യേക തരം വണ്ടുകളെത്തിയത്.

ഒരു കാലത്തു തണുപ്പ് നിറഞ്ഞ പ്രദേശമായിരുന്ന സ്ഥലങ്ങളിലേക്ക് ആക്രമണകാരിയായ ഈ അന്യജീവിക്ക് പ്രവേശിക്കാന്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് എളുപ്പം സാധിച്ചു. ഇതിന്റെ ആക്രമണത്തില്‍ ഏറ്റവുമധികം ബാധിച്ചത് വൈറ്റ് ആഷ് എന്ന പ്രത്യേകതരം മരത്തെയാണ്. ഈ മരം ഉപയോഗിച്ചായിരുന്നു ബേസ് ബോള്‍ ബാറ്റും, ഹോക്കി സ്റ്റിക്കും നിര്‍മിച്ചിരുന്നത്. അശോകവൃക്ഷത്തിന്റെ ഒരു വിഭാഗമാണു വൈറ്റ് ആഷ് മരം.വടക്കേ അമേരിക്കന്‍ കാടുകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നവയാണ് അശോകമരം. പക്ഷികള്‍, അണ്ണാന്‍, പരാഗണം നടത്തുന്ന ചിത്രശലഭങ്ങള്‍ എന്നിവയ്ക്കു ഭക്ഷണങ്ങളും വാസകേന്ദ്രവും നല്‍കിയിരുന്നത് അശോകവൃക്ഷമാണ്.
അശോകവൃക്ഷത്തെ പോലെ ആഫ്രിക്കയിലെ അഞ്ച് ഇനത്തില്‍പ്പെട്ട കൃഷ്ണമൃഗങ്ങളുടെ എണ്ണത്തിലും ക്രമാതീത ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാന്‍ വിഭാഗത്തില്‍പ്പെടുന്ന ദി ജയിന്റ് എലാന്റ് എന്ന മാനുകളാണ് ഇപ്പോള്‍ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട 14,000 മാനുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നാണു കരുതപ്പെടുന്നത്.

Comments

comments

Categories: FK Special, Slider