Archive

Back to homepage
Auto

ടിവിഎസ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കും

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിച്ചുവരുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി. ആഭ്യന്തര വിപണിയില്‍ ഈ വാഹനങ്ങള്‍ അധികം വൈകാതെ പുറത്തിറക്കുമെന്ന് മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു. ഇലക്ട്രിക് വാഹന വിപണിയിലും ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കാനാണ്

Auto

പ്രധാനമന്ത്രിയുടെ വാഹനങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാഹനങ്ങളോട് എത്രമാത്രം കമ്പമുണ്ടെന്ന് കൃത്യമായി അറിയില്ല. എന്നാല്‍ ആഡംബരവും കവചിതവുമായ വാഹനങ്ങള്‍ ഇന്ത്യയുടെ ഈ പ്രധാന സേവകനായി ഒരുക്കിനിര്‍ത്തിയിട്ടുണ്ടാകും. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് മഹീന്ദ്ര സ്‌കോര്‍പിയോ ആയിരുന്നു ഉപയോഗിച്ചതെങ്കില്‍ പ്രധാനമന്ത്രി പദത്തിലെത്തിയതോടെ യാത്രാ വാഹനങ്ങള്‍ പദവിക്കനുസരിച്ച് ഉയര്‍ന്നു.

More

ഓഗസ്റ്റില്‍ കയറ്റുമതി മൂല്യം ഉയര്‍ന്നെന്ന് കണക്കുകള്‍

ന്യൂഡെല്‍ഹി: ഓഗസ്റ്റില്‍ ഇന്ത്യയുടെ കയറ്റുമതി മൂല്യം 10.29 ശതമാനം വര്‍ധിച്ച് 23.81 ബില്ല്യണ്‍ ഡോളറിലെത്തിയെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, എന്‍ജിനീയറിംഗ് ആന്‍ഡ് കെമിക്കല്‍ വിഭാഗത്തില്‍ നിന്നുള്ള ചരക്കുനീക്കം എന്നിവയിലുണ്ടായ ഉയര്‍ന്ന വളര്‍ച്ചയാണ്

World

നൂറാമത്തെ എയര്‍ബസ്  എ380 പുറത്തിറക്കാന്‍ എമിറേറ്റ്‌സ്

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍ തങ്ങളുടെ നൂറാമത് എയര്‍ബസ് എ380 പുറത്തിറക്കുന്നു. ഇതിനോടനുബന്ധിച്ച് പ്രത്യേക യാത്രാ നിരക്കുകളും പ്രഖ്യാപിച്ചു. എ380ന്റെ ഏറ്റവും വലിയ നിര സ്വന്തമായിട്ടുള്ള എമിറേറ്റ്‌സ് ലോകത്ത് 48 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ലൈനാണ്. ഈ മാസം 12ന് ആരംഭിച്ച പ്രത്യേക

Slider Top Stories

ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥായാകും: എച്ച്എസ്ബിസി

മുംബൈ: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ജപ്പാനെയും ജര്‍മനിയെയും മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്ത വലിയ സാമ്പത്തികശക്തിയാകുമെന്ന് ബ്രിട്ടീഷ് ബ്രോക്കറേജ് കമ്പനിയായ എസ്ബിസി. മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് പരിഷ്‌കരണങ്ങളില്‍ സ്ഥിരത നിലനിര്‍ത്തുകയും സാമൂഹിക മേഖലകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യം, വിദ്യാഭ്യാസം

Slider Top Stories

റിസര്‍വ്ഡ് യാത്രക്കാരുടെ ഉറക്ക സമയത്തില്‍ മാറ്റം

ന്യൂഡെല്‍ഹി: സ്ലീപ്പര്‍ കോച്ചുകളില്‍ റിസര്‍വ്ഡ് യാത്രക്കാരുടെ അധിക ഉറക്കം മൂലം യാത്രക്കാര്‍ തമ്മിലുണ്ടാകുന്ന കലഹം അവസാനിപ്പിക്കാനുള്ള ശ്രമവുമായി റെയല്‍വേ. റിസര്‍വ് ചെയ്ത കോച്ചുകളിലെ യാത്രക്കാര്‍ക്ക് ഇനിമുതല്‍ രാത്രി 10 മുതല്‍ രാവിലെ 6 മണി വരെയാണ് കിടന്നുറങ്ങുന്നതിന് അനുവദിക്കപ്പെട്ട സമയം. ബാക്കി

More

കര്‍ണാടക ടൂറിസം വകുപ്പുമായി കൈകോര്‍ത്ത് ഒല

ന്യൂഡെല്‍ഹി: ഐക്യ രാഷ്ട്രസഭയുടെ ലോക ടൂറിസം ദിന പ്രമേയം അനുസരിച്ച്, ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒല കര്‍ണാടകയില്‍ ടൂറിസം പ്രചാരണം ആരംഭിച്ചു. ഉത്തരവാദിത്ത വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം ഉണര്‍ത്തുന്നതിനും കര്‍ണാടക ടൂറിസം വികസന കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഒല കാംപെയ്ന്‍ നടത്തുന്നതെന്ന്

Auto

ജാഗ്വാര്‍ ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും വില വര്‍ധിപ്പിച്ചു

ന്യൂ ഡെല്‍ഹി : ജിഎസ്ടി സെസ്സ് വര്‍ധനയെതുടര്‍ന്ന് ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും വില ജാഗ്വാര്‍ ഇന്ത്യാ വര്‍ധിപ്പിച്ചു. എണ്‍പതിനായിരം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് വിവിധ മോഡല്‍ കാറുകളുടെയും എസ്‌യുവികളുടെയും വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ എസ്‌യുവികളുടെയും വില

Banking

മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ: എസ്ബിഐ പുനപ്പരിശോധനയ്ക്ക്

ന്യൂഡെല്‍ഹി: സേവിംഗ്‌സ് എക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയടയ്ക്കണമെന്ന നിബന്ധനയില്‍ ചില ഭേദഗതികള്‍ക്കൊരുങ്ങി എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). പിഴ ചുമത്തിയ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്കു വിധേയമായ പശ്ചാത്തലത്തിലാണ് ബാങ്കിന്റെ ഈ നീക്കം. ചില തരത്തിലെ എക്കൗണ്ടുകളിലെ പിഴ സംബന്ധിച്ച്

Slider Top Stories

സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി: അമ്പത്തിയാറു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗുജാറാത്തിലെ നര്‍മദ ജില്ലയിലെ കേവാദിയയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ടും ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണ് സര്‍ദാര്‍ സരോവര്‍. യുഎസിലെ

Slider Top Stories

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം, ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍

തിരുവനന്തപുരം: ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴ സംസ്ഥാനത്ത് തുടരുന്നു. കേരളത്തിന്റെ പലമേഖലകളിലും വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് 21 വരെ വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഇതതേതുടര്‍ന്ന് വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി

More

ന്യൂഡെല്‍ഹിയില്‍ ജാസ് ഫെസ്റ്റിവല്‍

ഈ മാസം 23 മുതല്‍ 25 വരെ ന്യൂഡെല്‍ഹിയില്‍ ജാസ് ഫെസ്റ്റിവല്‍ നടക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ( ഐസിസിആര്‍) സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ ഏഴ് അന്താരാഷ്ട്ര ജാസ് ബാന്‍ഡുകളും മൂന്ന് ഇന്ത്യന്‍ ജാസ് ബാന്‍ഡുകളും അവതരണങ്ങള്‍ നടത്തുമെന്ന് ഐസിസിആര്‍

Tech

മിറര്‍ലെസ്‌ക്യാമറയുമായി നിക്കോണ്‍

മാറുന്ന വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് മിറര്‍ലെസ് ക്യാമറ അവതരിപ്പിക്കാന്‍ നിക്കോണ്‍ ഒരുങ്ങുന്നു. ഒരു ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയാണ് നിക്കോണ്‍ അടുത്തതായി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഈ മോഡലെന്ന് നിക്കോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

Tech

ഫെയ്‌സ് ഡിറ്റക്ഷനുമായി ഷഓമിയും

ആപ്പിളിനു പിന്നാലെ ചൈനീസ് ബ്രാന്‍ഡായ ഷഓമിയുടെ ഫെയ്‌സ് ഡിറ്റക്ഷന്‍ സംവിധാനമുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നു. അടുത്ത ഫഌഗ്ഷിപ്പ് മോഡലില്‍ ത്രീഡി ഫെയ്‌സ് ഡിറ്റക്ഷന്‍ സംവിധാനം അവതരിപ്പിക്കാന്‍ ഷഓമി ഒരുങ്ങുകയാണെന്ന് ചൈനീസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ടെക് സിന ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

Tech

പ്ലേസ്റ്റോറിലെ 50 ആപ്പുകള്‍ നീക്കി

ഉപയോക്താക്കളുടെ ഫോണുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും വ്യാജ സേവനങ്ങള്‍ നല്‍കുന്നതുമായ 50ഓളം ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. എക്‌സ്‌പെന്‍സിവ് വാള്‍ എന്നറിയപ്പെടുന്ന ആണ്‍ഡ്രോയ്ഡ് മാല്‍വെയറുകളെയാണ് ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. 4.2 മില്യണ്‍ വരെ ഡൗണ്‍ലോഡുകള്‍ ഈ ആപ്പുകള്‍ക്ക്