മികച്ച ദൃശ്യാനുഭവം പകരും ഈ തുപ്പരിവാലന്‍

മികച്ച ദൃശ്യാനുഭവം പകരും ഈ തുപ്പരിവാലന്‍

തുപ്പരിവാലന്‍ (തമിഴ്)
സംവിധാനം: മിസ്‌കന്‍
അഭിനേതാക്കള്‍: വിശാല്‍, പ്രസന്ന, വിനയ്, ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, അനു ഇമ്മാനുവല്‍, സിമ്രാന്‍, തലൈവാസല്‍ വിജയ്.
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 39 മിനിറ്റ്

ആര്‍തര്‍ കോനന്‍ ഡോയ്‌ലെയുടെ ഷെര്‍ലക് ഹോംസില്‍ നിന്നും പ്രചോദനമുള്‍ കൊണ്ടാണു തുപ്പരിവാലന്‍ എന്ന ചിത്രം മിസ്‌കിന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

ലോക പ്രശസ്ത ഡിക്റ്ററ്റീവ് പരമ്പരയിലെ കഥാപാത്രങ്ങളെ സ്വന്തം ചിത്രത്തിലെ കഥയ്ക്കു വേണ്ടി അല്‍പം കടം കൊണ്ടതില്‍ മിസ്‌കിനു യാതൊരു ഖേദവുമില്ല. എന്നാല്‍ ആ കഥാപാത്രങ്ങളെ മിസ്‌കിന്‍ തന്റേതായ രീതിയില്‍ അല്‍പം മാറ്റത്തോടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അസാധാരണ സ്വഭാവമുള്ള കുറ്റാന്വേഷകനാണു കനിയന്‍ പൂങ്കുന്ദ്രന്‍ (വിശാല്‍). അന്വേഷിക്കുന്ന കേസില്‍ പെട്ടെന്നു തുമ്പുണ്ടാക്കുന്നതില്‍ അതിസമര്‍ഥനാണ്. കേസ് തെളിയും വരെ വിശ്രമിക്കാന്‍ തയാറുമല്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഷെര്‍ലക്കിനെ പോലെ ഭ്രാന്തനാണ്. പക്ഷേ ഷെര്‍ലക്കിനെ പോലെ വ്യക്തിത്വ വൈകല്യമില്ല. കനിയന്‍ വികാരാധീനനാണ്. അവന് മനസാക്ഷിയും സഹാനുഭൂതിയുമുണ്ട്. പക്ഷേ അത് പ്രകടിപ്പിക്കാന്‍ അവന് ഭയവുമാണ്. കനിയന് ഒരു ഉറ്റചങ്ങാതിയുണ്ട്. പ്രഭാകരനെന്നാണ് (പ്രസന്ന) പേര്. ഷെര്‍ലക് ഹോംസിലെ ഡോ. ജോണ്‍ വാട്ട്‌സന്റെ ഇന്ത്യന്‍ പതിപ്പാണ് പ്രഭാകരന്‍.

ഒരു സ്‌കൂള്‍ വിദ്യാര്‍ഥി, തന്റെ ഓമനയായ വളര്‍ത്തു നായയെ കൊന്ന വ്യക്തിയെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ കനിയന്റെ സേവനം തേടുകയാണ്. ഇതിനു വേണ്ടി അവന്‍ തന്റെ പിഗ്ഗി ബാങ്ക് സമ്പാദ്യം വരെ ഉപയോഗപ്പെടുത്തുന്നു. വളര്‍ത്തു നായയുടെ കൊലപാതകത്തിനു പിന്നില്‍ കോര്‍പറേറ്റ് ഗൂഢാലോചന നടന്നിട്ടുണ്ട്.

കനിയന്‍ അന്വേഷണം ആരംഭിക്കുകയാണ്. ഓരോ രഹസ്യവും ചുരുളഴിയുമ്പോള്‍ ക്രിമിനല്‍ മനസിന് ഉടമയായ കതിറിലേക്കു (വിനയ് റായ്) കൂടുതല്‍ അടുക്കുകയാണു കനിയന്‍. നിഴല്‍ യുദ്ധം മുറുകുന്നതോടെ, കനിയന്റെ എതിര്‍ ചേരിയിലുള്ളവര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നു.

ഈ ചിത്രത്തിലെ വില്ലന്മാര്‍ക്കും മിസ്‌കിന്റെ മുന്‍കാല സിനിമകളിലെ വില്ലന്മാരുമായി സാമ്യം തോന്നാം.
ഷെര്‍ലക് ഹോംസിലെ കഥാപാത്രങ്ങള്‍ ബുദ്ധിമാന്മാരാണെങ്കില്‍ തുപ്പരിവാലനിലെ കഥാപാത്രങ്ങള്‍ അക്രമപരമായ സ്വഭാവത്തിന് ഉടമകളാണ്. മലറിനോടുള്ള (അനു ഇമ്മാനുവല്‍) കനിയന്റെ സ്‌നേഹപ്രകടനം ചിത്രത്തില്‍ അസഹനീയമാണെന്ന് ആക്ഷേപമുണ്ട്. ഇത്തരത്തില്‍ ചില മോശപ്പെട്ട രംഗങ്ങളും കഥാപാത്രങ്ങളുമുണ്ടെങ്കിലും തുപ്പരിവാലനില്‍ ഒരുപാട് നല്ല അഭിനയ മുഹൂര്‍ത്തങ്ങളുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ എടുത്തുപറയാവുന്ന മികവാണ്. ഈ ചിത്രം മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.

Comments

comments

Categories: FK Special, Slider