ടാറ്റ ടെലിസര്‍വീസസ് അടച്ചുപൂട്ടാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

ടാറ്റ ടെലിസര്‍വീസസ് അടച്ചുപൂട്ടാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

ന്യൂഡെല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ടെലിഫോണി വിഭാഗമായ ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡ് അടച്ചുപൂട്ടുന്നതിനുള്ള സാധ്യതകള്‍ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. യൂണിറ്റ് ഏറ്റെടുക്കുന്നതിന് താല്‍പ്പര്യമുള്ള കമ്പനികളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടലിനെ കുറിച്ച് ആലോചിക്കുന്നത്.

വിറ്റൊഴിയാനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ എന്നിവയുമായെല്ലാം ടാറ്റ ടെലിസര്‍വീസസ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

34,000 കോടി രൂപയിലധികമാണ് ടാറ്റ ടെലിസര്‍വീസസിന്റെ സംയോജിത നഷ്ടം കണക്കാക്കിയിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള വിവരമനുസരിച്ച് 2017 ജൂലൈ 31 വരെ 4.20 കോടി വയര്‍ലെസ് വരിക്കാരാണ് ടാറ്റ ടെലിസര്‍വീസസിനുള്ളത്. ഏകദേശം 3.5 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ടെന്നും ട്രായ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: Slider, Top Stories