സുന്ദര്‍ബന്‍ വൈവിധ്യം ഈ ആവാസകേന്ദ്രം

സുന്ദര്‍ബന്‍ വൈവിധ്യം ഈ ആവാസകേന്ദ്രം

മത്സ്യങ്ങളും മൃഗങ്ങളും പക്ഷികളുമൊക്കെ ഉള്‍പ്പെടുന്ന ജീവജാലങ്ങള്‍ അധിവസിക്കുന്ന സുന്ദര്‍ബനിലെ വൈവിധ്യങ്ങള്‍ കൗതുകം നിറഞ്ഞവയാണ്. സുന്ദര്‍ബന്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായിട്ടാണു പരന്നുകിടക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയില്‍പ്പെടുന്ന സുന്ദര്‍ബന്‍ പ്രദേശത്തെ ജന്തു വര്‍ഗങ്ങളുടെ വിവരങ്ങള്‍ സമീപകാലത്ത് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പുറത്തുവിടുകയുണ്ടായി. വ്യത്യസ്തതയാര്‍ന്ന 2600-ാളം ജീവികളെയാണു സര്‍വേയില്‍ കണ്ടെത്തിയത്.

ജന്തു വൈവിധ്യത്തിനു പേരെടുത്തതാണു സുന്ദര്‍ബന്‍. നാം വസിക്കുന്ന ആവാസവ്യവസ്ഥയ്ക്കു ജീവനേകുന്നതാണു സുന്ദര്‍ബന്‍. ഇവിടെയാണ് ലോക പ്രശസ്തമായ ബംഗാള്‍ കടുവയുടെ വാസസ്ഥലം. ഇവിടെ അപൂര്‍വ്വങ്ങളായ പക്ഷികളും വന്യമൃഗങ്ങളും ഔഷധസസ്യങ്ങളും മത്സ്യങ്ങളുമൊക്കെയുണ്ട്. പക്ഷേ ഒട്ടുമിക്കവയും വംശനാശ ഭീഷണി നേരിടുന്നുമുണ്ട്. സമീപകാലത്തു വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് എല്ലാ വര്‍ഷവും കാലാവസ്ഥ വ്യതിയാനം മൂലം ഏകദേശം 200 മീറ്ററോളം വനം നശിക്കുന്നുണ്ടെന്നാണ്.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ZSI) ആദ്യമായി ഇന്ത്യന്‍ സുന്ദര്‍ബനിലുള്ള ജന്തു വര്‍ഗങ്ങളുടെയും അവ അഭിമുഖീകരിക്കുന്ന ഭീഷണികളുടെയും സംഗ്രഹം കഴിഞ്ഞ ദിവസം പുറത്തിറക്കുകയുണ്ടായി. സുന്ദര്‍ബന്‍ ജൈവസംരക്ഷണ സങ്കേതത്തിലെ ജന്തുജാലം (fauna of sundarban biosphere reserve) എന്ന തലക്കെട്ടിലാണു സംഗ്രഹം പുറത്തിറക്കിയിരിക്കുന്നത്.

സുന്ദര്‍ബന്‍ കണ്ടല്‍വനങ്ങളില്‍ കുടികൊള്ളുന്ന പുതിയ ജീവജാലങ്ങളെ കുറിച്ചു മാത്രമല്ല, കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് അവ അഭിമുഖീകരിക്കുന്ന ഭീഷണികളെ കുറിച്ചും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട് വിവരിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ എന്‍സൈക്ലോപീഡിയയ്ക്കു തുല്യമാണെന്നു വിശേഷിപ്പിക്കുന്നുമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനമാണു സുന്ദര്‍ബന്‍ ഡെല്‍റ്റ അഥവാ സുന്ദര്‍വനങ്ങള്‍. ഇന്ത്യന്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായി വ്യാപിച്ചുകിടക്കുന്ന സുന്ദര്‍ബന്‍, യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുമുണ്ട്. കടുവകളെ കാണാന്‍ കഴിയുന്ന ലോകത്തിലെ ഏക കണ്ടല്‍വനം കൂടിയാണു സുന്ദര്‍ബന്‍.

ദുര്‍ബല ആവാസവ്യവസ്ഥയുള്ള ദ്വീപ് കൂടിയായ സുന്ദര്‍ബനില്‍ 2626 ജീവജാലങ്ങളുണ്ടെന്നാണു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. പട്ടികയില്‍ വൈവിധ്യമാര്‍ന്ന 25 phyla -കള്‍ (സസ്യ, പ്രാണി, മത്സ്യ വര്‍ഗങ്ങള്‍) ഉള്‍പ്പെടുന്നതായും സര്‍വേ കണ്ടെത്തി. സുന്ദര്‍ബനിലെ ജീവജാലങ്ങളുടെ വൈവിധ്യത്തെ കുറിച്ചുള്ള സമഗ്രവും, പരിഷ്‌കരിച്ചതും, ഏറ്റവും പുതിയതുമായ വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുന്ദര്‍ബന്‍ കണ്ടല്‍വനങ്ങളില്‍ കുടികൊള്ളുന്ന പുതിയ ജീവജാലങ്ങളെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് അവ അഭിമുഖീകരിക്കുന്ന ഭീഷണികളെ കുറിച്ചും ഇതില്‍ വിവരിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ എന്‍സൈക്ലോപീഡിയയ്ക്കു തുല്യമാണെന്നും വിശേഷിപ്പിക്കുന്നുണ്ട്.

9630 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണു സുന്ദര്‍ബന്‍ ജൈവസംരക്ഷണ മേഖല. ഇവിടെ അധിവസിക്കുന്ന കടുവകളെ കുറിച്ചും, കടുവകള്‍ക്കു ജലത്തില്‍ വസിക്കേണ്ട സാഹചര്യത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഇവിടെയുള്ള കടുവകളും മനുഷ്യരും തമ്മില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളെ കുറിച്ചും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച സംഗ്രഹത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ചെറിയ കാല്‍നഖമുള്ള ഏഷ്യന്‍ നീര്‍നായ്, ഗംഗ ഡോള്‍ഫിന്‍, കീരി, ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവരുന്ന ചെറിയതരം ആള്‍ കുരങ്ങ് തുടങ്ങിയ സുന്ദര്‍ബനിലുള്ള 50-ാളം സസ്തനജീവി (mammals)കളുടെ വിവരങ്ങളും ഇതിലുണ്ട്. കണ്ടാമൃഗം, മാനുകളുടെ വിവിധ വിഭാഗങ്ങളായ സ്വാംപ് ഡീര്‍, ബാര്‍ക്കിംഗ് ഡീര്‍, ഹോഗ് ഡീര്‍, ഏഷ്യാറ്റിക് വൈല്‍ഡ് വാട്ടര്‍ ബഫല്ലോ തുടങ്ങിയ മൃഗങ്ങള്‍ സുന്ദര്‍ബനില്‍ ഇപ്പോള്‍ ഇല്ല. ഇവ ഒരുകാലത്ത് ഇവിടെ വസിച്ചിരുന്നതാണ്.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ജന്തുശാസ്ത്രപരമായ ഗവേഷണത്തിലും പഠനത്തിലും ഏര്‍പ്പെടുന്ന ഇന്ത്യയിലെ പ്രഥമ സ്ഥാപനമാണു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 1916 ജുലൈ ഒന്നിനാണു സ്ഥാപിതമായത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള കണ്‍സര്‍വേഷന്‍ ആന്‍ഡ് സര്‍വേ ഡിവിഷനാണു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

സുന്ദര്‍ബന്‍

ബംഗാളി ഭാഷയില്‍ സുന്ദര്‍ബന്‍ എന്നാല്‍ ഭംഗിയുള്ള വനം എന്നാണ്. പത്മ, ബ്രഹ്മപുത്ര, മേഘ്‌ന തുടങ്ങിയ നദികള്‍ സംഗമിക്കുന്ന പ്രദേശത്താണു സുന്ദര്‍ബന്‍ കണ്ടല്‍കാടുകള്‍ സ്ഥിതി ചെയ്യുന്നത്. 9630 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണു സുന്ദര്‍ബന്‍. ഇതില്‍ ഏകദേശം 6,000-ത്തോളം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ബംഗ്ലാദേശിലാണു സ്ഥിതി ചെയ്യുന്നത്. സുന്ദര്‍ബന്‍ ടൈഗര്‍ റിസര്‍വ് പ്രദേശം 2,585 ചതുരശ്ര കിലോമീറ്റര്‍ വരും. മുഗള്‍ ചക്രവര്‍ത്തിമാര്‍ ഭരിച്ചിരുന്ന 1764-കാലത്താണ് ഈ സ്ഥലം ആദ്യമായി അളന്നുതിട്ടപ്പെടുത്തിയതെന്നാണു പറയപ്പെടുന്നത്. പിന്നീട് 1875-ല്‍ ഇതു സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചു.

പക്ഷി വിഭാഗത്തില്‍ 365 ഇനങ്ങളെയാണു സുന്ദര്‍ബനില്‍ കണ്ടെത്തിയത്. കഴുകന്‍, പരുന്ത് തുടങ്ങിയവയാണു സുന്ദര്‍ബനില്‍ വ്യാപകമായുള്ളത്. മീന്‍ കൊത്തി പക്ഷി, കൃഷ്ണ പരുന്ത്, white bellied sea eagle തുടങ്ങിയ പക്ഷികളെയാണു കൂടുതലും കാണപ്പെടുന്നത്. നീണ്ട വാലുള്ള ഒരിനം തത്ത (roseringed parakeets), പാടുന്ന പക്ഷി, പൊന്‍മാന്‍ തുടങ്ങിയ ഇനങ്ങളെയും സുന്ദര്‍ബനില്‍ ധാരാളമായി കണ്ടെത്തി. പതിനൊന്ന് ആമകളെയാണ് ഇവിടെ കണ്ടെത്തിയത്. ഇതില്‍ പ്രമുഖമായo live ridley, hawskbill sea turtlesþpw  ശുദ്ധജലത്തില്‍ മാത്രം വളരുന്ന river terrapin എന്ന ഇനത്തെയും സുന്ദര്‍ബനില്‍ കണ്ടെത്താനായി. ഒരു മുതല, മോണിറ്റര്‍ ലിസാര്‍ഡ്, ജെക്കോ എന്നിവ ഉള്‍പ്പെടെ 13 പല്ലികളെയും രാജവെമ്പാല ഉള്‍പ്പെടുന്ന 30 പാമ്പ് വര്‍ഗങ്ങളെയും സര്‍വേയില്‍ കണ്ടെത്തിയതായി സൂചിപ്പിക്കുന്നുണ്ട്. ഒറ്റക്കണ്ണുള്ള മൂര്‍ഖന്‍ പാമ്പ്, അണലി, വെള്ളി കെട്ടന്‍ അഥവാ എട്ടടി വീരന്‍ തുടങ്ങിയ പാമ്പുകളും സുന്ദര്‍ബനിലുണ്ട്. 350-ാളം മത്സ്യവിഭാഗങ്ങളെയാണ് ഇവിടെ കണ്ടെത്തിയത്. കല്ലിന്മേല്‍ കായ്, cartilaginous fish തുടങ്ങിയവയുടെ വലിയൊരു ശേഖരമുണ്ട് ഇവിടെ. 210 ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും സുന്ദര്‍ബനില്‍ കണ്ടെത്തി.

Comments

comments

Categories: FK Special, Slider