വ്യായാമം ചെയ്യുന്നവരാണെങ്കില്‍ പോലും ദീര്‍ഘനേരം ഇരിക്കുന്നത് ദോഷം ചെയ്യുമെന്ന്

വ്യായാമം ചെയ്യുന്നവരാണെങ്കില്‍ പോലും ദീര്‍ഘനേരം ഇരിക്കുന്നത് ദോഷം ചെയ്യുമെന്ന്

ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങള്‍ ആ ശീലം മാറ്റേണ്ടതുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഓരോ 30 മിനിറ്റുകള്‍ക്കിടയിലും ശരീരം ചലിപ്പിക്കാനായി ഇടവേള കണ്ടെത്തണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വ്യായാമം ചെയ്യുന്നവരാണെങ്കില്‍ പോലും ദീര്‍ഘ നേരം ഇരിക്കുന്നതു ദോഷം ചെയ്യുമെന്നുമാണു തിങ്കളാഴ്ച പുറത്തുവിട്ട ആനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

പ്രായപൂര്‍ത്തിയായ 8,000-ത്തോളം പേരില്‍ നടത്തിയ പഠനത്തിലാണു ഗവേഷകര്‍ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. ദീര്‍ഘ നേരം ഇരിക്കുന്നതും അകാല മരണവും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെന്നാണു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എത്രയധികം നേരം ഇരിക്കുന്നുവോ അത്രയുമധികം വേഗം മരണസാധ്യത വര്‍ധിപ്പിക്കുന്നു-പഠനം പറയുന്നു.

ഇരിക്കുന്നതു പരമാവധി ഒഴിവാക്കൂ, ശരീരം പരാമവധി ചലിപ്പിക്കൂ എന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ആഹ്വാനം ചെയ്യുന്നത്. ആഴ്ചയില്‍ രണ്ടര മണിക്കൂറെങ്കിലും ഏയറോബിക്‌സ് വ്യായാമത്തിലേര്‍പ്പെടണമെന്നും ഇതിനു പുറമേ ആഴചയില്‍ രണ്ടോ അതിലധികം ദിവസങ്ങളില്‍ മസില്‍ ബലപ്പെടുത്താനുള്ള വ്യായാമത്തിലും ഏര്‍പ്പെടണമെന്നു യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ അഭിപ്രായപ്പെടുന്നു.

Comments

comments

Categories: FK Special