റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിര്‍മാണം വിലയിരുത്താനുള്ള ആപ്ലിക്കേഷനുമായി ദുബായ്

റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിര്‍മാണം വിലയിരുത്താനുള്ള ആപ്ലിക്കേഷനുമായി ദുബായ്

ദുബായില്‍ നിര്‍മിക്കുന്ന എല്ലാ പദ്ധതികളേയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ മഷ്‌റൂയിലൂടെ ലഭ്യമാകും

ദുബായ്: ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് നിര്‍മാണ പദ്ധതികളുടെ പുരോഗതി നിര്‍മാതാക്കള്‍ക്കും നിക്ഷേപകര്‍ക്കും വിലയിരുത്താന്‍ സാധിക്കുന്ന ഇന്ററാക്റ്റീവ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎല്‍ഡി). മഷ്‌റൂയ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ നിര്‍മിച്ചത് ഇമാര്‍ പ്രോപ്പര്‍ട്ടിയുമായി ചേര്‍ന്നാണ്.

നിര്‍മാതാക്കള്‍ക്കും നിക്ഷേപകര്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരത്തിലുള്ള ആപ്ലിക്കേഷന് തുടക്കമിട്ടതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. തുടങ്ങാനിരിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്ലിക്കേഷനിലൂടെ നിക്ഷേപകരെ അറിയിക്കാനുള്ള അവസരവും നിര്‍മാതാക്കള്‍ക്ക് ഇതിലൂടെ ലഭിക്കും.

തുടങ്ങാനിരിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്ലിക്കേഷനിലൂടെ നിക്ഷേപകരെ അറിയിക്കാനുള്ള അവസരവും നിര്‍മാതാക്കള്‍ക്ക് ഇതിലൂടെ ലഭിക്കും

ദുബായില്‍ നിര്‍മിക്കുന്ന എല്ലാ പദ്ധതികളേയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാകുമെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്റ്റര്‍ ജനറല്‍ സുല്‍ത്താന്‍ ബുട്ടി ബിന്‍ മെജ്‌റന്‍ പറഞ്ഞു. താമസിക്കാനും, ജോലിചെയ്യാനും നിക്ഷേപം നടത്താനുമുള്ള മികച്ച സ്ഥലം കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രോപ്പര്‍ട്ടി മേഖലയെക്കുറിച്ചുള്ള തുറന്ന വിവരങ്ങള്‍ ലഭ്യമാകുന്ന തരത്തില്‍ ഡിഎല്‍ഡി രൂപകല്‍പ്പന ചെയ്ത ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഈ ആപ്ലിക്കേഷനിലൂടെ നിലവില്‍ നിര്‍മാണം നടക്കുന്ന ഏത് പദ്ധതിയുടേയും നിര്‍മാണ പുരോഗതി വിലയിരുത്താനാകും. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഡ്രോണ്‍ ഇന്‍സ്‌പെക്ഷന്‍ നടത്തിയാല്‍ ജിപിഎസ് ട്രാക്കര്‍ വഴി റിയല്‍ ടൈം വീഡിയോ ഫൂട്ടേജും ഗ്രാഫിക്‌സും ലഭ്യമാകും.

Comments

comments

Categories: Arabia