മൈക്ര ഫാഷന്‍ എഡിഷനുമായി നിസാന്‍ 

മൈക്ര ഫാഷന്‍ എഡിഷനുമായി നിസാന്‍ 

ലിമിറ്റഡ് എഡിഷന്‍ മൈക്ര പുറത്തിറക്കുന്നത് ഫാഷന്‍ ബ്രാന്‍ഡായ യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനറ്റണുമായി ചേര്‍ന്ന്

കൊച്ചി: പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനറ്റണുമായി ചേര്‍ന്ന് നിസാന്‍ ഇന്ത്യ ലിമിറ്റഡ് എഡിഷന്‍ നിസാന്‍ മൈക്ര ഫാഷന്‍ പുറത്തിറക്കി. ഗുരുഗ്രാമിലെ ആംബിയന്‍സ് മാളില്‍ ബോളിവുഡ് നടി ദിയ മിര്‍സയാണ് പുതിയ മൈക്ര വേരിയന്റ് പുറത്തിറക്കിയത്.

ബെനറ്റന്റെ ശ്രേഷ്ഠമായ ഇറ്റാലിയന്‍ ഫാഷന്‍ പാരമ്പര്യത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഉള്‍വശത്ത് നിരവധി പുതിയ ഫീച്ചറുകളുമായാണ് നിസാന്‍ മൈക്ര ഫാഷന്‍ എഡിഷന്‍ അവതരിപ്പിച്ചതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി അരുണ്‍ മല്‍ഹോത്ര പറഞ്ഞു. നിസാന്റെ നൂതനമായ പദ്ധതിയില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ബെനറ്റണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും എംഡിയുമായ സന്ദീപ് ചുഗ് അറിയിച്ചു.

ഫാഷന്‍ ബ്ലാക്ക്, ഫാഷന്‍ ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന നിസാന്‍ മൈക്ര ലിമിറ്റഡ് എഡിഷന്റെ എക്‌സ്‌ഷോറൂം വില 6.09 ലക്ഷമാണ്.

Comments

comments

Categories: Auto