കര്‍ണാടകയും ഫിന്‍ലാന്റും കൈകോര്‍ക്കുന്നു

കര്‍ണാടകയും ഫിന്‍ലാന്റും കൈകോര്‍ക്കുന്നു

ബെംഗളൂരു: ഇന്നൊവേഷന്‍ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി കര്‍ണാടക ഐടി & ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റും ഫിന്‍ലാന്റ് എംബസിയും ധാരണാപത്രം ഒപ്പുവെച്ചു. കര്‍ണാടക-ഫിന്‍ലാന്റ് ഇന്നൊവേഷന്‍ കോറിഡോര്‍ എന്ന സഹകരണ പദ്ധതി ശാസ്ത്രം, ഗവേഷണം, ഇന്നൊവേഷന്‍, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ വിവരകൈമാറ്റത്തിന് സഹായിക്കുന്ന ഒരു വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യും. ഇരു കക്ഷികള്‍ക്കും താല്‍പ്പര്യമുള്ള മേഖലകള്‍ കണ്ടെത്തി സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാം, ഗവേഷണ പ്രോഗ്രാം, മത്സരങ്ങള്‍ തുടങ്ങിയവ സംയുക്തമായി സംഘടിപ്പിക്കും.

ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണപദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി ഒരു ഉന്നതതല സമിതി രൂപീകരിക്കും.

ധാരണാപത്രത്തില്‍ ഒപ്പുവെച്ച് കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ജ്, ഫിന്‍ലാന്റിന്റെ ഇന്ത്യന്‍ അംബാസഡര്‍ നീന വാസ്‌കുലാറ്റി എന്നിവരുടെ അധ്യക്ഷതയിലുള്ള സമിതി ആറുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പുരോഗതികള്‍ വിലയിരുത്തും. സംസ്ഥാന ഐടി ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫിന്‍ലാന്റ് എംബസി കൗണ്‍സിലര്‍(ഇക്കണോമിക് & കൊമേഴ്‌സ്യല്‍) എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റി സെക്രട്ടറിമാരാകും.

നോക്കിയയുടെ ആഭിമുഖ്യത്തില്‍ കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ-സമര്‍ഥ് പ്രോഗ്രാമാണ് ഐഒടിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍-ഫീനിഷ് കമ്പനികളെ ഗവേഷണ-വികസസന-ഇന്നൊവേഷന്‍ മേഖലകളില്‍ ഒരുമിപ്പിക്കുന്ന അനൗദ്യോഗിക പ്ലാറ്റ്‌ഫോം. ടെക്‌നോളജി മേഖലയിലെ മനുഷ്യ മൂലധനം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ അനുയോജ്യമായ നൈപുണ്യ വികസന പരിപാടികള്‍ സംഘടിപ്പിക്കാനും കര്‍ണാടകയും ഫിന്‍ലാന്റും പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: More