വോയ്‌സ്, വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകള്‍ക്കുള്ള നിരോധനം സൗദി നീക്കും

വോയ്‌സ്, വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകള്‍ക്കുള്ള നിരോധനം സൗദി നീക്കും

കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പും ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരും ചേര്‍ന്ന് അടുത്ത ആഴ്ച സര്‍വീസുകള്‍ പ്രവര്‍ത്തനക്ഷമമാക്കും

റിയാദ്: വാട്ട്‌സാപ്പ്, സ്‌കൈപ്, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളിലെ വീഡിയോ, വോയ്‌സ് കോളിംഗ് സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാനൊരുങ്ങി സൗദി അറേബ്യ. ഇവയ്ക്കുള്ള നിരോധനം അടുത്ത ആഴ്ച നീക്കുമെന്ന് വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രി അബ്ദുള്ള ബിന്‍ അമെര്‍ അല്‍ സവാഹ പറഞ്ഞു.

കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരും ചേര്‍ന്ന് സഹകരണത്തിലൂടെ സര്‍വീസുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നും അദ്ദേഹം. എല്ലാ ഉപഭോക്താക്കള്‍ക്കും മികച്ച ഗുണനിലവാരത്തില്‍ വോയ്‌സ്, വീഡിയോ കോളുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഒരു പ്രത്യേക കാലപരിധിയില്‍ ഈ ആപ്ലിക്കേഷനെ അവലോകനം ചെയ്യുമെന്നും അല്‍ സവാഹ വ്യക്തമാക്കി. സെപ്റ്റംബര്‍ 20 നാണ് വിലക്ക് എടുത്തുമാറ്റുന്നത്.

കസ്റ്റമര്‍ ഫസ്റ്റ് നയം അനുസരിച്ചാണ് വിലക്ക് നീക്കുന്നത്

ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനുള്ള പോളിസിയായ കസ്റ്റമര്‍ ഫസ്റ്റിന് കീഴില്‍ പരസ്പര സഹകരണത്തോടെയാണ് രാജ്യത്തെ ടെലികോം പങ്കാളികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അല്‍ സവാഹ കൂട്ടിച്ചേര്‍ത്തു. വിഷന്‍ 2030 നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ സമൂഹത്തെ വികസിപ്പിക്കുന്നതിനായി സൗദി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതിയിടുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ വോയ്‌സ്, വീഡിയോ ആപ്ലിക്കേഷനിലുള്ള നിരോധനം തുടരും.

Comments

comments

Categories: Arabia