നഷ്ടമായ വസ്തുവകകള്‍ കണ്ടെത്താന്‍ ‘ ട്രാക്കര്‍ ‘

നഷ്ടമായ വസ്തുവകകള്‍ കണ്ടെത്താന്‍ ‘ ട്രാക്കര്‍ ‘

നിങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കള്‍ നഷ്ടമായാല്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണ് ട്രാക്കര്‍. ഒരു ചെറിയ നാണയ വലിപ്പമുള്ള ഈ ഉകരണം വിലപ്പെട്ട വസ്തുക്കളുമായി ഘടിപ്പിച്ച് സമാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ലിങ്ക് ചെയ്താല്‍ അതിന്റെ ലൊക്കേഷന്‍ നിങ്ങള്‍ക്ക് ഏതു സമയവും ട്രാക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്. 2017 ഓഗസ്റ്റിലെ കണക്കുകള്‍ അനുസരിച്ച് 5 ദശലക്ഷത്തിലധികം ട്രാക്കര്‍ ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്.

മനുഷ്യ സഹജമാണ് മറവി. പലപ്പോഴും ദൈനംദിന ജീവിതത്തില്‍ ആവശ്യമുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലം നമ്മള്‍ മറന്നുപോയേക്കാം. താക്കോല്‍, പഴ്‌സ്, മൊബീല്‍ഫോണ്‍, കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം എന്നിങ്ങനെ പലതും കൃത്യമായി ഓര്‍ത്തെടുക്കാന്‍ പറ്റാതെ കുഴങ്ങുന്നവര്‍ക്കൊരു ആശ്വാസമായാണ് കാലിഫോര്‍ണിയ ആസ്ഥാനമായ ട്രാക്കര്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ കടന്നുവരവ്. സ്മാര്‍ട്ട് ഫോണിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു ചെറു ഉപകരണത്തിലൂടെയാണ് അവര്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ട്രാക്കറിലൂടെ നിങ്ങള്‍ അന്വേഷിച്ചു നടക്കുന്ന എന്തും കണ്ടെത്താമെന്നു സാരം.

ചെലവേറിയ ജിപിഎസ് സംവിധാനങ്ങള്‍ ഒന്നുമില്ലാതെതന്നെ ട്രാക്കറിലൂടെ നിങ്ങളുടെ നഷ്ടപ്പെട്ടുപോയ വസ്തുക്കള്‍ സെക്കന്റുകള്‍ക്കുള്ളില്‍ കണ്ടെത്താനാകുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ട്രാക്കറിന്റെ നിര്‍മാതാക്കളായ ഫോണ്‍ഹാലോ കമ്പനിയുടെ സ്ഥാപകരായ ക്രിസ് ഹെര്‍ബെര്‍ട്ട്, ക്രിസ്റ്റ്യന്‍ സ്മിത്ത് എന്നിവര്‍ക്ക് ഒരിക്കല്‍ ബീച്ചിലെ സര്‍ഫിംഗിനിടയില്‍ കാറിന്റെ താക്കോല്‍ നഷ്ടമാകാനിടയായി. ഈ ദുരവസ്ഥയാണ് അവരെ ട്രാക്കറിന്റെ ആവശ്യകതയേക്കുറിച്ച് ചിന്തിപ്പിച്ചത്. അതോടെ 2009ല്‍ ട്രാക്കറിന്റെ രൂപകല്പന തയാറാക്കുകയും 2010ല്‍ കമ്പനി സ്ഥാപിച്ച് ഉപകരണം വിപണിയിലെത്തിക്കുകയും ചെയ്തു. 2017 ഓഗസ്റ്റിലെ കണക്കുകള്‍ അനുസരിച്ച് 5 ദശലക്ഷത്തിലധികം ഉപകരണങ്ങള്‍ ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്.

ട്രാക്കര്‍ ഘടിപ്പിച്ച ഒരു വസ്തു അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ ട്രാക്കറിലേക്ക് അടുക്കുന്ന ദൂരവും ക്യത്യമായി അറിയാന്‍ കഴിയും. നിശ്ചിത ദൂരത്ത് എത്തി ഐറ്റം റിംഗര്‍ ഐക്കണ്‍ അമര്‍ത്തിയാല്‍ ട്രാക്കര്‍ റിംഗ് ചെയ്യാനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഏകദേശം 92 ഡെസിബെല്‍ വരെയാണ് ട്രാക്കറിലെ റിംഗിംഗ് വോളിയമായി നിജപ്പെടുത്തിയിരിക്കുന്നത്

എന്താണ് ട്രാക്കര്‍

നഷ്ടമായ നമ്മുടെ പ്രിയപ്പെട്ട വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ചെറു ഉപകരണമാണ് ട്രാക്കര്‍ (Track R). ഒരു നാണയത്തോളം വലിപ്പമുള്ള ലിഥിയം ബാറ്ററി ഘടിപ്പിച്ച, ഏകദേശം 1.22 ഇഞ്ച് വലിപ്പമുള്ള ഉപകരണമാണിത്. കമ്പനിയുടെ വൈബ്‌സൈറ്റിലൂടെ ഓണ്‍ലൈനില്‍ ലഭ്യമായ ഈ ഉപകരണം വെറും 29 ഡോളര്‍ മുതല്‍ ലഭ്യമാണ്.

പ്രവര്‍ത്തനരീതി

ട്രാക്കറിന്റെ പ്രവര്‍ത്തനം വളരെ ലളിതമാണ്. സൗജന്യമായി ലഭിക്കുന്ന ട്രാക്കര്‍ ആപ്ലിക്കേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ (ഐഫോണ്‍ അഥവാ ആന്‍ഡ്രോയ്ഡ്) ഇന്‍സ്റ്റാള്‍ ചെയ്ത് ട്രാക്കര്‍ ഉപകരണവുമായി കണക്റ്റ് ചെയ്യുക. ഏതെങ്കിലും വസ്തുക്കള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട് ഫോണിലെ ആപ്പ് നിങ്ങളെ ഒരു മാപ്പിംഗ് (ഗൂഗിള്‍ മാപ്പിലെ റോഡ് ഡയറക്ഷനു സമാനമായി) പോലെയുള്ള സംവിധാനത്തിലൂടെ ട്രാക്ക്രര്‍ ഉപകരണം ഘടിപ്പിച്ച വസ്തുക്കളിലേക്ക് നയിക്കുന്നു. ട്രാക്കര്‍ ഘടിപ്പിച്ച ഒരു വസ്തു അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ ട്രാക്കറിലേക്ക് അടുക്കുന്ന ദൂരവും ക്യത്യമായി അറിയാന്‍ കഴിയും. നിശ്ചിത ദൂരത്ത് എത്തി ഐറ്റം റിംഗര്‍ ഐക്കണ്‍ അമര്‍ത്തിയാല്‍ ട്രാക്കര്‍ റിംഗ് ചെയ്യാനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഏകദേശം 92 ഡെസിബെല്‍ വരെയാണ് ട്രാക്കറിലെ റിംഗിംഗ് വോളിയമായി നിജപ്പെടുത്തിയിരിക്കുന്നത്.

നിങ്ങള്‍ക്ക് സൂക്ഷിച്ച് വെയ്ക്കാനുള്ള ഏതുതരം വസ്തുക്കളുമായും ഇത് ഘടിപ്പിക്കാവുന്നതാണ്. താക്കോലുകള്‍, ബ്രീഫ്‌കേയ്‌സ്, പഴ്‌സ്, സ്മാര്‍ട്ട് ഫോണ്‍, കാര്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്തിനേറെ വീട്ടിലെ നായ്ക്കുട്ടികളുടെ ബെല്‍റ്റില്‍പോലും ഇവ ഘടിപ്പിക്കാം. മെറ്റാലിക് കവറിംഗിലും വാട്ടര്‍ പ്രൂഫ് കെയ്‌സുകളിലും ഇവ ലഭ്യമാണ്.

Comments

comments

Categories: FK Special