വായ്പ പ്രതിസന്ധി ആസന്നമോ?

വായ്പ പ്രതിസന്ധി ആസന്നമോ?

സാമ്പത്തിക വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഘടകമാണ് വായ്പയെന്നതിനാല്‍, അതില്‍ മോശമായി ഒന്നുമില്ല. കടം വാങ്ങിയ തുകയ്‌ക്കൊപ്പം പലിശ കൂടി തിരിച്ചടയ്ക്കാന്‍ കഴിയാത്തവിധം വരുമാനം തികയാതെയാകുമ്പോഴാണ് കടബാധ്യത വര്‍ധിക്കുന്നത് മോശം കാര്യമായി മാറുന്നത്. വികസിത രാജ്യങ്ങളിലെ, പ്രത്യേകിച്ച് യുഎസിലെ ഹൗസിംഗ് വിപണിയില്‍ ഒരു ദശകം മുന്‍പ് സംഭവിച്ചത് ഇതാണ്

ഓര്‍മ്മയില്‍ നില്‍ക്കുന്ന, ലോകത്തെ ഞെരുക്കിയമര്‍ത്തിയ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി സംജാതമായിട്ട് ഒരു പതിറ്റാണ്ടാകുന്നു. തുടക്കം മുതല്‍ പ്രതിസന്ധി രൂക്ഷമായ കാലഘട്ടം വരെ വികസിത രാജ്യങ്ങളിലെ കടബാധ്യതയില്‍ ത്വരിതഗതിയിലെ വളര്‍ച്ചയാണ് കാണാന്‍ കഴിഞ്ഞത്. 2000 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ആഗോള സമ്പദ് വ്യവസ്ഥയിലെ വായ്പ ലഭ്യത പ്രതിവര്‍ഷം 7.5 ശതമാനം എന്ന നിരക്കിലാണ് വളര്‍ച്ച കാഴ്ചവെച്ചുകൊണ്ടിരുന്നത്. ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കിന്റെ ഇരട്ടിയാണ് വായ്പാ വ്യാപനം രേഖപ്പെടുത്തിയിരുന്നത്.

സാമ്പത്തിക വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഘടകമാണ് വായ്പയെന്നതിനാല്‍, അതില്‍ മോശമായി ഒന്നുമില്ല. കടം വാങ്ങിയ തുകയ്‌ക്കൊപ്പം പലിശ കൂടി തിരിച്ചടയ്ക്കാന്‍ കഴിയാത്തവിധം വരുമാനം തികയാതെയാകുമ്പോഴാണ് കടബാധ്യത വര്‍ധിക്കുന്നത് മോശം കാര്യമായി മാറുന്നത്. വികസിത രാജ്യങ്ങളിലെ, പ്രത്യേകിച്ച് യുഎസിലെ ഹൗസിംഗ് വിപണിയില്‍ ഒരു ദശകം മുന്‍പ് സംഭവിച്ചത് ഇതാണ്. ഹൗസിംഗ് വിപണിയിലെ നിഷ്ഫലമായ നിക്ഷേപത്തിന് വേണ്ടി റിയല്‍റ്റി സ്ഥാപനങ്ങള്‍ വലിയ തോതില്‍ വായ്പകളെടുത്തു. 2007ല്‍ ഹൗസിംഗ് വിപണി തകര്‍ന്നപ്പോള്‍, റിയല്‍റ്റി കമ്പനികള്‍ തങ്ങളുടെ ആസ്തി മൂല്യം തകരുന്നതിന് സാക്ഷിയായി. വായ്പകള്‍ തിരിച്ചടയ്ക്കുന്നത് വലിയ പ്രതിസന്ധിയിലാവുകയും ആഴത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

ആഗോള തലത്തിലെ ശരാശരി സര്‍ക്കാര്‍ ബാധ്യത വിവിധ മേഖലകളിലായി ജിഡിപിയുടെ 60 ശതമാനമായിരുന്നത് (പ്രതിസന്ധിക്ക് മുന്‍പ്) ഇപ്പോള്‍ 90 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ആഗോള തലത്തില്‍, നോണ്‍-ഫിനാന്‍ഷ്യല്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചൈനയിലേപ്പോലെ തന്നെ വലിയ കടബാധ്യതയുമുണ്ട്. എന്നിരുന്നാലും അന്താരാഷ്ട്ര തലത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ പണം ലഭ്യമായതിന്റെ നേട്ടം അവര്‍ അനുഭവിച്ചു. പ്രതിസന്ധിക്ക് ശേഷം സമ്പദ് വ്യവസ്ഥയെ തിരികെയെത്തിക്കുന്നതിന് സ്വീകരിച്ച നടപടിയാണിത്

ഫെഡറല്‍ റിസര്‍വിന്റെ കണക്കുകള്‍ പ്രകാരം പ്രതിസന്ധിയുടെ സമയമായപ്പോഴേക്കും, ഒരു ഡോളറിന്റെ സാമ്പത്തിക വളര്‍ച്ച നേടുന്നതിന് നാല് ഡോളര്‍ മുതല്‍ അഞ്ച് ഡോളര്‍ വരെ വായ്പ അമേരിക്കയ്ക്കു വേണ്ടിവന്നു. അതേസമയം, 1950കളില്‍ ജിഡിപിയില്‍ അധികമായി ഒരു ഡോളര്‍ നേടുന്നതിന് യുഎസിന് ഒരു ഡോളര്‍ മുതല്‍ രണ്ട് ഡോളര്‍ വരെ മാത്രമെ വായ്പകള്‍ ആവശ്യമുണ്ടായിരുന്നുള്ളു. മറ്റ് വികസിത രാജ്യങ്ങളിലും സമാനമായ അവസ്ഥയാണുണ്ടായിരുന്നത്. ജിഡിപിയുടെ മൂന്ന് മുതല്‍ നാല് മടങ്ങ് വരെ അധികമായിരുന്നു വായ്പയുടെ അളവ്. ഈയൊരവസ്ഥ ഇതിന് മുന്‍പ് യുദ്ധ സമയത്ത് മാത്രമാണ് സംജാതമായിരുന്നത്. ഉല്‍പ്പാദനക്ഷമമായ നിക്ഷേപങ്ങള്‍ക്കായി നീക്കിവയ്ക്കാത്ത പക്ഷം ഇത്തരം ഉയര്‍ന്ന അളവിലുള്ള വായ്പകള്‍ ചുരുക്കാന്‍ നാം പഠിച്ചിരിക്കണം.

യുഎസില്‍ പ്രതിസന്ധിക്ക് മുന്‍പുണ്ടായിരുന്ന ഭയാനകമായ അവസ്ഥയിലൂടെയാണ് ചൈന ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കൂടാതെ, ചില കാര്യങ്ങളില്‍ ഏറ്റവും മോശമായ സാഹചര്യവുമാണ് നിലനില്‍ക്കുന്നത്. ജിഡിപിയില്‍ ഒരു ഡോളര്‍ വളര്‍ച്ച നേടുന്നതിന് ചൈനയ്ക്ക് നിലവില്‍ ആറ് മുതല്‍ എട്ട് ഡോളറിന്റെ വരെ വായ്പ ആവശ്യമാണ്. ഒരു പതിറ്റാണ്ട് മുന്‍പ് വരെ ഇത് കേവലം ഒരു ഡോളര്‍ മുതല്‍ രണ്ട് ഡോളര്‍ വരെയായിരുന്ന സ്ഥാനത്താണിതെന്നത് ഓര്‍ക്കണം. ചൈനീസ് ജിഡിപിയുടെ ശതമാനമായി വായ്പകളെ കണക്കാക്കുമ്പോള്‍, നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ 150 ശതമാനമായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഇത് 256 ശതമാനമായി കുതിച്ചുയര്‍ന്നു. ഇത്തരത്തില്‍ ബാധ്യതയില്‍ വളരെ വേഗത്തിലുണ്ടായ വ്യാപനം ആ രാജ്യത്ത് പ്രതിസന്ധികള്‍ക്കും അസ്വസ്ഥതകള്‍ക്കും വഴിവെച്ചു. ഇത് ലോക സമ്പദ് വ്യവസ്ഥയിലും നിഴലിച്ചു.

സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇറക്കുമതിയില്‍ കാര്യമായ ഇടിവുണ്ടായി. അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ ചെലവിടല്‍ നടത്തി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ നടത്തി. നഗരങ്ങളും റോഡുകളും നിര്‍മിക്കുന്നതിന് ചൈനയിലെ പ്രാദേശിക സര്‍ക്കാരുകളും സര്‍ക്കാരിന്റെ ഉടമസ്ഥതയിലെ കമ്പനികളും ‘ദൃഷ്ടാന്തമില്ലാതെ’ വലിയതോതില്‍ വായ്പകളെടുത്തു. ‘ദൃഷ്ടാന്തമില്ലാതെ’യെന്ന് ഇവിടെ കുറിച്ചത് ന്യൂനോക്തിയാണ്. 20ാം നൂറ്റാണ്ട് മുഴുവനും യുഎസ് ഉപയോഗിച്ചതിനേക്കാള്‍ ഏറെ സിമന്റാണ് 2011 നും 2013നും ഇടയിലെ മൂന്ന് വര്‍ഷങ്ങളില്‍ ചൈന ഉപയോഗിച്ച് തീര്‍ത്തത്! രാജ്യത്തെ ഗ്രാമ കുടിയേറ്റം കുറച്ച് ചലനാത്മകമാണെന്ന് അറിയാമായിരുന്നെങ്കിലും, ജനങ്ങള്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇത്തരത്തില്‍ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍, സര്‍ക്കാരിന്റെ പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് ത്വരിതഗതിയില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊത്തുയരാത്ത മനോഭാവമാണ് ജനങ്ങള്‍ക്കിടയില്‍ നിന്നുണ്ടായത്. ഇത് ചൈനയിലെ കുപ്രസിദ്ധി നേടിയ ‘ പ്രേത നഗരങ്ങള്‍’ സൃഷ്ടിക്കപ്പെടുന്നതിലേക്കും നയിച്ചു. അടിഞ്ഞു കൂടിയ ഉല്‍പ്പാദനക്ഷമമല്ലാത്ത നിക്ഷേപം ലാഭകരമല്ലാതായി മാറി. 2008ലെ സാമ്പത്തിക പ്രതിസന്ധിയും വീടുകളില്‍ നിക്ഷേപിക്കപ്പെട്ട പണം, വരുമാനം തിരികെ നല്‍കാത്തതും വായ്പയുടെ ഗുണമേന്മയെ കാര്യമായി തന്നെ ബാധിച്ചു.

വളര്‍ച്ചയ്ക്ക് കോട്ടം തട്ടിയിട്ടില്ലെങ്കില്‍, ആസ്തി മൂല്യം വര്‍ധിക്കും. അതിനാല്‍, ഉയര്‍ന്ന ബാധ്യത ആശങ്കയ്ക്ക് ഇടനല്‍കുകയില്ല. ഏതെങ്കിലും കാരണത്താലോ അല്ലെങ്കില്‍ മറ്റെന്തിനാലുമോ ചൈനയുടെ സമ്പദ് വ്യവസ്ഥയില്‍ ഇടര്‍ച്ചയുണ്ടായാല്‍ പ്രശ്‌നങ്ങളുടെ തീവ്രത വര്‍ധിക്കും. ഒപ്പം വായ്പാ തിരിച്ചടവ് സംവിധാനത്തിന് തുരങ്കം വയ്ക്കുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു സാമ്പത്തിക ദുരന്തം ആഴമേറിയതായിരിക്കും.
എങ്കിലും ഇപ്പോഴത്തെ സന്ദര്‍ഭത്തിലെ വ്യത്യാസം ചൈനയുടെ കുന്നുകൂടിയ കരുതല്‍ ധനവും വളര്‍ച്ചയെന്ന ആഡംബര വാഹനത്തില്‍ നിന്ന് ഇറങ്ങാനുള്ള അവരുടെ മടിയുമാണ്.

സുസ്ഥിരമല്ലാത്ത ബാധ്യതകളാല്‍ ചൈനയുടെ വളര്‍ച്ചയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായാല്‍, ആവശ്യം വരികയാണെങ്കില്‍ സ്വകാര്യ കമ്പനികള്‍ പോലും സമാനമായ ബെയ്ല്‍ഔട്ട് പാക്കേജുകള്‍ കൈകാര്യം ചെയ്യേണ്ടതായി വരും. വളര്‍ച്ച അപകടത്തിലാണെങ്കില്‍ 2008ല്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് യുഎസ് സര്‍ക്കാരിന് വിഘാതം സൃഷ്ടിച്ച ഇന്‍സെന്റീവ് പ്രശ്‌നം ചൈനയ്ക്ക് ഒരു പരിമിതിയായി തീരുകയില്ല.
ബാധ്യത പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാരും ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കടങ്ങള്‍ക്ക് പകരം ഓഹരികള്‍ കൈമാറുന്ന (കടബാധ്യതകളെ ഓഹരികളാക്കി മാറ്റും. അതിനുശേഷം അതിന്റെ അപകടസാധ്യത ബാധ്യതയുള്ളവരുടെ മേല്‍ വയ്ക്കാതെ ഓഹരി ഉടമകളെ ഏല്‍പ്പിക്കും) ചില മാര്‍ഗങ്ങളിലൂടെ കോര്‍പ്പറേറ്റ് കടം കുറയ്ക്കുന്നതിന് ചൈനീസ് ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണമായും ചൈനീസ് സര്‍ക്കാര്‍ കരകയറിയോ എന്നത് കാലം തന്നെ തെളിയിക്കേണ്ടതായിവരും.

ഫെഡറല്‍ റിസര്‍വിന്റെ കണക്കുകള്‍ പ്രകാരം പ്രതിസന്ധിയുടെ സമയമായപ്പോഴേക്കും, ഒരു ഡോളറിന്റെ സാമ്പത്തിക വളര്‍ച്ച നേടുന്നതിന് നാല് ഡോളര്‍ മുതല്‍ അഞ്ച് ഡോളര്‍ വരെ വായ്പ അമേരിക്കയ്ക്കു വേണ്ടിവന്നു. അതേസമയം, 1950കളില്‍ ജിഡിപിയില്‍ അധികമായി ഒരു ഡോളര്‍ നേടുന്നതിന് യുഎസിന് ഒരു ഡോളര്‍ മുതല്‍ രണ്ട് ഡോളര്‍ വരെ മാത്രമെ വായ്പകള്‍ ആവശ്യമുണ്ടായിരുന്നുള്ളു. മറ്റ് വികസിത രാജ്യങ്ങളിലും സമാനമായ അവസ്ഥയാണുണ്ടായിരുന്നത്. ജിഡിപിയുടെ മൂന്ന് മുതല്‍ നാല് മടങ്ങ് വരെ അധികമായിരുന്നു വായ്പയുടെ അളവ്

ചൈനയെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്താം. എങ്കിലും, ആഗോള പരിതസ്ഥിതിയും അത്ര മെച്ചപ്പെട്ട നിലയിലല്ല ഉള്ളത്. ആഗോളതലത്തിലെ ബാധ്യത എക്കാലത്തെയും ഉയര്‍ന്ന നിരക്കായ ജിഡിപിയുടെ 325 ശതമാനമെന്ന നിലയിലാണ്. പ്രധാനമായും സര്‍ക്കാരിന്റെ കടബാധ്യത മൂലം ഉണ്ടായതാണിത്. സര്‍ക്കാരിനൊപ്പം കോര്‍പ്പറേറ്റുകള്‍ കൂടി വലിയ വായ്പകള്‍ എടുത്ത ചൈനയിലെ സാഹചര്യത്തെ ഇവിടെ മാറ്റി നിര്‍ത്തേണ്ടിവരും. ആഗോള തലത്തിലെ ശരാശരി സര്‍ക്കാര്‍ ബാധ്യത വിവിധ മേഖലകളിലായി ജിഡിപിയുടെ 60 ശതമാനമായിരുന്നത് (പ്രതിസന്ധിക്ക് മുന്‍പ്) ഇപ്പോള്‍ 90 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ആഗോള തലത്തില്‍, നോണ്‍-ഫിനാന്‍ഷ്യല്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചൈനയിലേപ്പോലെ തന്നെ വലിയ കടബാധ്യതയുമുണ്ട്.

എന്നിരുന്നാലും അന്താരാഷ്ട്ര തലത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ പണം ലഭ്യമായതിന്റെ നേട്ടം അവര്‍ അനുഭവിച്ചു. പ്രതിസന്ധിക്ക് ശേഷം സമ്പദ് വ്യവസ്ഥയെ തിരികെയെത്തിക്കുന്നതിന് സ്വീകരിച്ച നടപടിയാണിത്.
കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ ബാധ്യത താരതമ്യേന കുറഞ്ഞതായിട്ടു പോലും 2008ല്‍ 59 ബില്ല്യണ്‍ ആയിരുന്നത് ഇപ്പോള്‍ 105 ബില്ല്യണ്‍ ആയി വര്‍ധിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങള്‍ കടപത്രങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കുകയും പലിശ നിരക്കുകള്‍ ക്രമേണ ഉയരുകയും ചെയ്യുമ്പോള്‍ കടബാധ്യതകള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതായി മാറും. വളര്‍ച്ച ആസന്നമായിട്ടില്ലെങ്കില്‍, അതുവരെ കെട്ടിപ്പടുത്ത എല്ലാ കാര്യങ്ങളും ചിന്നഭിന്നമായി പോകും. നിലവിലെ തങ്ങളുടെ ബാധ്യതകളോടുള്ള വിവിധ സമ്പദ് വ്യവസ്ഥകളുടെ പ്രതികരണം പോലെയിരിക്കും അടുത്തഘട്ട പ്രതിസന്ധിയുടെ സാധ്യതകള്‍. ഇത്തവണത്തെ ക്രിസ്തുമസ് കാലത്ത് മുന്‍കാല പ്രതിസന്ധിയുടെ പ്രേതം നമ്മെ തേടി വരില്ലെന്ന് പ്രതീക്ഷിക്കാം.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റിറ്റീവ്‌നെസിന്റെ അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider