യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആറ് ധനകാര്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡുകളുള്ളവര്ക്കാണ് സര്‍വീസുകള്‍ ലഭ്യമാക്കുക
അബുദാബി: മൊബീല്‍ ഫോണുകളിലൂടെ പണ ഇടപാടുകള്‍ നടത്തുന്നതിനുള്ള ആപ്പളിന്റെ നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്സി) സര്‍വീസായ ആപ്പിള്‍ പേ യുഎഇയിലേക്ക് വരുന്നു. ആറ് ധനകാര്യ സ്ഥാപനങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ആപ്പിള്‍ പേയുടെ സേവനങ്ങള്‍ ലഭ്യമാകുക.
ആപ്പിള്‍ പേ കൊണ്ടുവരുന്നതിലൂടെ ലഭിക്കുന്ന അധിക സര്‍വീസുകളും സുരക്ഷയും യുഎഇയിലെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെടുമെന്നും വളരെ എളുപ്പത്തില്‍ കൂടുതല്‍ മികച്ച സ്വകാര്യ പണമിടപാടുകള്‍ നടത്താന്‍ ഇനി കാത്തിരിക്കേണ്ടിവരില്ലെന്നും ആപ്പിള്‍ പേയുടെ വൈസ് പ്രസിഡന്റ് ജനീഫര്‍ ബൈലേ പറഞ്ഞു. ആപ്പിള്‍ പേ നിലവില്‍ 16 മാര്‍ക്കറ്റുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം അവസാനത്തിന് മുമ്പായി യുഎഇയിലേക്ക് സേവനം കൊണ്ടുവരാനാണ് പദ്ധതിയിടുന്നതെന്ന് ടെക് ഭീമന് വ്യക്തമാക്കി.
എമിറേറ്റ്സ് എന്‍ബിഡി, മഷ്റെഖ് ബാങ്ക്, എച്ച്എസ്ബിസി, റാക്ബാങ്ക്, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ്, എമിറേറ്റ്സ് ഇസ്ലാമിക് എന്നീ സ്ഥാപനങ്ങളെയാണ് ആപ്പിള്‍ പേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആറ് ധനകാര്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡുകളുള്ളവര്ക്കാണ് സര്‍വീസുകള്‍ ലഭ്യമാകുക. എമിറേറ്റ്സ് എന്‍ബിഡി, മഷ്റെഖ് ബാങ്ക്, എച്ച്എസ്ബിസി, റാക്ബാങ്ക്, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ്, എമിറേറ്റ്സ് ഇസ്ലാമിക് എന്നീ സ്ഥാപനങ്ങളെയാണ് ആപ്പിള്‍ പേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഗോളതലത്തില്‍ നിലവില്‍ 20 മില്യണില്‍ അധികം സ്ഥലങ്ങളിലാണ് ആപ്പിള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ 4.5 മില്യണ്‍ ഇടങ്ങളും യുഎസിലാണ്. യുഎസിനേക്കാള്‍ വേഗത്തിലാണ് മൊബീല്‍ ഫോണിലൂടെയുള്ള പണമിടപാടിന് യോജിക്കുന്ന അടിസ്ഥാനസൗകര്യങ്ങളുള്ള അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ ആപ്പിള്‍ പേ മുന്നേറ്റം നടത്തുന്നത്. ഇതിലൂടെ നടക്കുന്ന നാല് ഇടപാടുകളില്‍ മൂന്നും വടക്കേ അമേരിക്കയ്ക്ക് പുറത്താണെന്നും ആപ്പിള്‍ പേ വ്യക്തമാക്കി.