ബാന്‍ക്യു സൗദി ഫ്രാന്‍സിന്റെ ഓഹരികള്‍ പ്രിന്‍സി അല്‍വലീദ് വാങ്ങും

ബാന്‍ക്യു സൗദി ഫ്രാന്‍സിന്റെ ഓഹരികള്‍ പ്രിന്‍സി അല്‍വലീദ് വാങ്ങും

അല്‍വലീദിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ കിംഗ്ഡം ഹോള്‍ഡിംഗ് 1.54 ബില്യണ്‍ ഡോളറിനാണ് ഓഹരികള്‍ വാങ്ങുന്നത്

റിയാദ്: സൗദി അറേബ്യന്‍ ബില്യനേയര്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ ക്രെഡിറ്റ് അഗ്രികോളില്‍ നിന്ന് സൗദി ബാങ്കിംഗ് കമ്പനിയായ ബാന്‍ക്യു സൗദി ഫ്രാന്‍സിന്റെ ഓഹരികള്‍ വാങ്ങും. അല്‍വലീദിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ കിംഗ്ഡം ഹോള്‍ഡിംഗ് 1.54 ബില്യണ്‍ ഡോളറിനാണ് ഓഹരികള്‍ വാങ്ങുന്നത്.

ഒരു ഓഹരിക്ക് 29.5 റിയാല്‍ എന്ന കണക്കില്‍ സൗദി ഫ്രാന്‍സിയുടെ 195.3 മില്യണ്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള കരാറില്‍ അല്‍വലീദ് ഒപ്പുവെച്ചെന്ന് സൗദി സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. തിങ്കളാഴ്ചത്തെ ക്ലോസിംഗ് പ്രൈസായ 32.99 റിയാലിന്റെ 11 ശതമാനം ഡിസ്‌കൗണ്ടിലാണ് വില്‍പ്പന നടക്കുന്നത്. കരാര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സൗദി അറേബ്യയിലെ അഞ്ചാമത്തെ വലിയ ബാങ്കായ ഫ്രാന്‍സിയുടെ ഏറ്റവും വലിയ സിംഗിള്‍ ഇന്‍വെസ്റ്ററാകും അല്‍വലീദ്.

അപ്രതീക്ഷിതമായ വൈവിധ്യവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ പദ്ധതിയിലൂടെയും പ്രാദേശിക ബാങ്കുകളിലെ വിദേശ ആധിപത്യം തടസം സൃഷ്ടിച്ചും മുഖം മിനിക്കിക്കൊണ്ടിരിക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെ ഏങ്ങനെ സമീപിക്കണമെന്നറിയാത്ത അവസ്ഥയിലാണ് അന്താരാഷ്ട്ര ബാങ്കുകള്‍. എച്ച്എസ്ബിസി ഹോള്‍ഡിംഗ് പിഎല്‍സിയുടേയും റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലാന്‍ഡ് ഗ്രൂപ്പ് പിഎല്‍സിയുടേയും സൗദി അറേബ്യന്‍ സംരംഭങ്ങള്‍ ചേര്‍ന്ന് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാവാനുള്ള തയാറെടുപ്പിലാണ്. ലയനം പൂര്‍ത്തിയാകുന്നതോടെ ഇരു കമ്പനികള്‍ക്കുമായി 78 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുണ്ടാവുക.

സൗദി ഫ്രാന്‍സിയിലെ 31 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു മാസങ്ങളായി ക്രെഡിറ്റ് അഗ്രിക്കോള്‍. പ്രധാന മാര്‍ക്കറ്റുകളിലെ വളര്‍ച്ച ശക്തമാക്കുന്നതിനായാണ് ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. നിലവിലെ മാര്‍ക്കറ്റ് വിലയുമായി നോക്കുമ്പോള്‍ കിംഗ്ഡം ഹോള്‍ഡിംഗ് മികച്ച ഡിസ്‌കൗണ്ടിലാണ് ഓഹരികള്‍ വാങ്ങുന്നതെന്നും ഇത് കമ്പനിക്ക് ഗുണം ചെയ്യുമെന്നും റിയാദ് കാപ്പിറ്റലിന്റെ ഗവേഷണ മേധാവി മുഹമ്മദ് പോട്രിക് പറഞ്ഞു.

ക്രെഡിറ്റ് അഗ്രികോള്‍ കോര്‍പ്പറേറ്റും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗും ലക്ഷ്യമിടുന്നത് സൗദി അറേബ്യയുടെ സ്ട്രാറ്റജിക് പാര്‍ട്ണറായി നിലനില്‍ക്കാനാണെന്ന് സൗദി യൂണിറ്റിന്റെ മേധാവി ജീന്‍ വൈവെസ് ഹോച്ചര്‍ പറഞ്ഞു. ക്രെഡിറ്റ് അഗ്രികോള്‍ സിഐബി രാജ്യത്ത് ബിസിനസ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് കമ്പനിയുടെ നേരിട്ടുള്ള പ്രവര്‍ത്തനം വളര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രെഡിറ്റ് അഗ്രിക്കോൡ നിന്ന് ശക്തരായ പ്രാദേശിക നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിയത് സൗദി ഫ്രാന്‍സിന് ഗുണം ചെയ്യുമെന്നും ബാങ്കിന്റെ പ്രവര്‍ത്തനം ഇതിലൂടെ മുന്നോട്ടുപോകുമെന്നും അബുദാബിയിലെ എന്‍ബിഎഡി സെക്യൂരിറ്റീസ് എഎല്‍എല്‍സി ഗവേഷണ മേധാവി സുന്യാലക് മണിബന്‍ധു പറഞ്ഞു.

Comments

comments

Categories: Arabia
Tags: Saudi francs

Related Articles