റിയാദ്-ഗുറായത്ത് റെയില്‍ പാത ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

റിയാദ്-ഗുറായത്ത് റെയില്‍ പാത ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

2750 കിലോമാറ്ററില്‍ ഒരുങ്ങുന്ന പുതിയ പാതയിലൂടെ ഇരു നഗരങ്ങളിലേക്കുമുള്ള യാത്രാസമയം 13 മണിക്കൂറില്‍ നിന്ന് എട്ട് മണിക്കൂറായി കുറക്കാന്‍ സാധിക്കും

റിയാദ്: ജോര്‍ദാനിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഗുറായത്തുമായി റിയാദിനെ ബന്ധിപ്പിക്കുന്ന 2,750 കിലോമീറ്ററിന്റെ റെയില്‍വേ ലൈനിന്റെ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2.66 ബില്യണ്‍ ഡോളര്‍ ചെലവാക്കിയാണ് പുതിയ പാത നിര്‍മിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇരു നഗരങ്ങളിലേക്കുമുള്ള യാത്രാസമയം 13 മണിക്കൂറില്‍ നിന്ന് എട്ട് മണിക്കൂറായി കുറക്കാന്‍ സാധിക്കും.

പകലും രാത്രിയിലും രണ്ട് ട്രെയ്‌നുകളാണ് പാതയിലൂടെ സര്‍വീസ് നടത്തുക. അല്‍ മജ്മഅഹ്, അല്‍ ഖ്വാസ്സിം. ഹെയ്ല്‍, അല്‍ ജൗഫ് എന്നിവയിലൂടെയാണ് പാത കടന്നുപോകുന്നത്. റിയാദില്‍ നിന്ന് അല്‍ ഖ്വാസ്സിമിലേക്കുള്ള സര്‍വീസുകള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. സൗദി റെയില്‍വേ കമ്പനിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് സൗദി ഗസെറ്റാണ് പുതിയ പാത ഡിസംബര്‍ 24ന് ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പകല്‍ സര്‍വീസ് നടത്തുന്ന ട്രെയ്‌നിന് ഒന്‍പത് കോച്ചുകളായിരിക്കും ഉണ്ടാവുക. ഇതില്‍ മൂന്നെണ്ണം ബിസിനസ് ക്ലാസും നാലെണ്ണം ഇക്കോണമി ക്ലാസിലെ യാത്രക്കാര്‍ക്കും ഒരെണ്ണം ബാഗേജിനും ഡൈനിംഗിനും വേണ്ടിയുള്ളതുമായിരിക്കും

പകല്‍ സര്‍വീസ് നടത്തുന്ന ട്രെയ്‌നിന് ഒന്‍പത് കോച്ചുകളായിരിക്കും ഉണ്ടാവുക. ഇതില്‍ മൂന്നെണ്ണം ബിസിനസ് ക്ലാസും നാലെണ്ണം ഇക്കോണമി ക്ലാസിലെ യാത്രക്കാര്‍ക്കും ഒരെണ്ണം ബാഗേജിനും ഡൈനിംഗിനും വേണ്ടിയുള്ളതുമായിരിക്കും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയ്‌നില്‍ 377 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

പദ്ധതിയില്‍ ആറ് സ്റ്റേഷനുകളാണുള്ളത്. ഓരോ സ്‌റ്റേഷനിലും അറൈവല്‍, ഡിപ്പാര്‍ച്ചര്‍ മേഖലകളും റീട്ടെയില്‍ ഷോപ്പുകളും റസ്റ്റോറന്റുകളും ടൂറിസ്റ്റ് സര്‍വീസുകളും കാര്‍ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യങ്ങളുമാണ്ടാകും. ഇത് കൂടാതെ 500 വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ക്കിംഗ് ഏരിയയും ഒരുക്കും. കഴിഞ്ഞ വര്‍ഷം നിരവധി പരീക്ഷണ ഓട്ടങ്ങള്‍ നടത്തിയതിന് ശേഷമാണ് ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. പുണ്യനഗരങ്ങളായ മക്കയേയും മദീനയേയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മിക്കുന്ന 450 കിലോമീറ്ററിലെ എക്‌സ്പ്രസ് ലൈന്‍ 2018 ന്റെ ആദ്യ പാദത്തില്‍ ആരംഭിക്കാനാവുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Arabia