പില്യണ്‍ റൈഡ്‌സിന് ഡല്‍ഹിയില്‍ പ്രിയമേറുന്നു

പില്യണ്‍ റൈഡ്‌സിന് ഡല്‍ഹിയില്‍ പ്രിയമേറുന്നു

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പൊതുജനങ്ങല്‍ സുഗമമായ യാത്ര ഒരുക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ടൂ വീലര്‍ ഇലക്ട്രിക് ബൈക്ക് ടാക്‌സി സര്‍വീസ് സ്റ്റാര്‍ട്ടപ്പാണ് പില്യണ്‍ റൈഡ്‌സ്. ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.73 ലക്ഷം യാത്രകള്‍ ഇതിനോടകം നടത്തിയ കമ്പനി ഡല്‍ഹിക്കു പുറമേ മറ്റു പ്രമുഖ നഗരങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

പരിസ്ഥിതിക്കായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള 20 നഗരങ്ങളില്‍ മുന്‍നിരയില്‍ ഡല്‍ഹിയാണ്. ഈ ലേബലില്‍ നിന്നും പുറത്തുകടക്കാന്‍ ഡല്‍ഹിയിലെ സര്‍ക്കാരും മറ്റു പരിസ്ഥിതി പ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും പൂര്‍ണ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 2015ല്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വാഹന നിയന്ത്രണത്തിനായി നടപ്പിലാക്കിയ ഒറ്റ- ഇരട്ട അക്ക നമ്പര്‍ ട്രാഫിക് നിയമത്തിന്റെ പരീക്ഷണവും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുവാനുള്ള ആഹ്വാനവും ഏറെ കോലാഹാലങ്ങള്‍ സൃഷ്ടിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളെ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന ഡല്‍ഹി നിവാസികള്‍ക്കേറ്റ കനത്ത പ്രഹരമായിരുന്നു ഈ നീക്കം. ഈ അവസ്ഥയ്ക്ക് ഒരു ആശ്വാസമായാണ് മൂന്നു ചെറുപ്പക്കാര്‍ ചേര്‍ന്ന് പില്യണ്‍ റൈഡ്‌സ് എന്ന ഗതാഗത സര്‍വീസിന് രൂപം നല്‍കിയത്.

ഡല്‍ഹി ആസ്ഥാനമായ ടൂ വീലര്‍ ഇലക്ട്രിക് ബൈക്ക് ടാക്‌സി സര്‍വീസാണ് പില്യണ്‍ റൈഡ്‌സ്. പരിസ്ഥി സൗഹാര്‍ദ്ദപരമായി നിര്‍മിച്ചിരിക്കുന്ന ഈ ബൈക്ക് യാത്രക്കാരെ യഥേഷ്ടം നിശ്ചിത സ്ഥലങ്ങൡ കൃത്യമായി എത്തിക്കാന്‍ മുന്‍കൈയെടുക്കുകയും ട്രാഫിക് ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഡല്‍ഹിലെ ആദ്യ ടൂവീലര്‍ ഇലക്ട്രിക് ടാക്‌സി സര്‍വീസാണ് പില്യണ്‍ റൈഡ്‌സ്.

പൊതു ജനങ്ങളുടെ യാത്രാനുസരണം പില്യണിന്റെ സേവനം ബസ് സ്റ്റോപ്പുകളിലും മെട്രോ സ്‌റ്റേഷനുകളിലും 5 കിമി പരിധിക്കുള്ളില്‍ ലഭ്യമാണ്. കിലോമീറ്ററിന് 5 രൂപയാണ് പില്യണ്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. സംരംഭം തുടങ്ങി ഒരു വര്‍ഷമാകുമ്പോഴേക്കും ഡല്‍ഹിയിലെ കരോള്‍ ബാഗിലും ജന്തേവാലനിലുമായി ഇന്ന് പില്യണിന് സ്വന്തമായി 40 ബൈക്കുകള്‍ യഥേഷ്ടം സര്‍വീസ് നടത്തുന്നുണ്ട്

പില്യണ്‍ റൈഡ്‌സിന്റെ തുടക്കം

നിഖില്‍ മാലിക്, കരണ്‍ ഛദ്ദ, പവനീഷ് രാംപാല്‍ എന്നിവര്‍ ചേര്‍ന്നാണ് പില്യണ്‍ റൈഡ്‌സിന് പിറവിക്ക് നേതൃത്വം നല്‍കിയത്. ‘ ഗോ ഗ്രീന്‍’ എന്ന ആശയം മുന്‍നിര്‍ത്തിയാണ് യാത്രക്കാര്‍ക്കായി ഈ ഗതാഗത സര്‍വീസ് മൂവരും ചേര്‍ന്ന് തുടങ്ങിയത്. 2016 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ച പില്യണ്‍ റൈഡ്‌സ് ആന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാതെ, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 20 ബൈക്കുകളും വാഹനം ഓടിക്കുന്നതിനായി 25 റൈഡര്‍മാരുമായാണ് ഡല്‍ഹിയിലെ നിരത്തുകള്‍ കീഴടക്കിയത്. ബിസിനസ്, കോര്‍പ്പറേറ്റ് ഫിനാന്‍സ് മേഖലകളിലെ പരിചയ സമ്പത്താണഇവര്‍ മൂവരേയും പില്യണ്‍ റൈഡ്‌സിലേക്ക് നയിച്ചത്. നിഖില്‍ വര്‍ഷങ്ങളായി യന്ത്രനിര്‍മാണ മേഖലയില്‍ ബിസിനസ് ചെയ്യുകയാണ്. കമോഡിറ്റി മേഖലയിലാണ് കരണിന് ഏറെയും പരിചയ സമ്പത്ത്. കോര്‍പ്പറേറ്റ് ഫിനാന്‍സ് മേഖലയില്‍ ഏകദേശം 11 വര്‍ഷമായി ജോലി ചെയ്തിരുന്ന പവനീഷ് ഹീറോ ഫിന്‍കോര്‍പ്, യസ് ബാങ്ക് എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണം

പൊതു ജനങ്ങളുടെ യാത്രാനുസരണം പില്യണിന്റെ സേവനം ബസ് സ്റ്റോപ്പുകളിലും മെട്രോ സ്‌റ്റേഷനുകളിലും 5 കിമി പരിധിക്കുള്ളില്‍ ലഭ്യമാണ്. കിലോമീറ്ററിന് 5 രൂപയാണ് പില്യണ്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. സംരംഭം തുടങ്ങി ഒരു വര്‍ഷമാകുമ്പോഴേക്കും ഡല്‍ഹിയിലെ കരോള്‍ ബാഗിലും ജന്തേവാലനിലുമായി ഇന്ന് പില്യണിന് സ്വന്തമായി 40 ബൈക്കുകള്‍ യഥേഷ്ടം സര്‍വീസ് നടത്തുന്നുണ്ട്. നഗരത്തിന്റെ കേന്ദ്രഭാഗങ്ങളിലും പടിഞ്ഞാറന്‍ മേഖലകളിലുമായി യാത്രക്കാരുടെ ഗതാഗത, ട്രാഫിക് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസം പകരാനും കഴിയുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ സര്‍വീസ് നടത്താനായി 20 ബൈക്കുകള്‍ക്കു കൂടി ഓള്‍ഡര്‍ നല്‍കിയിരിക്കുകയാണിപ്പോള്‍ കമ്പനി. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ പില്യണ്‍ റൈഡേഴ്‌സിലെ ഇക്കോ ഫ്രണ്ട്‌ലി ബൈക്കുകളുടെ എണ്ണം 60ലേക്ക് ഉയരും.

” തുടക്കത്തില്‍ ഇലക്ട്രിക് ബൈക്കുകളേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശരിയായ അവബോധം നല്‍കാന്‍ ഒരുപാട് ബുദ്ധിമുട്ടി. പരിസ്ഥിതിക്ക് ഇണങ്ങും വിധത്തിലുള്ള യാത്രയില്‍ അവര്‍ എത്രത്തോളം സുരക്ഷിതരായിരിക്കും എന്ന മനോഭാവം അവരില്‍തന്നെ സൃഷ്ടിക്കാനായിരുന്നു ഞങ്ങളുടെ ആദ്യ ശ്രമം. ഈ രീതിയിലുള്ള ഗതാഗത സംവിധാനത്തിലേക്ക് ജനങ്ങളെ മാറ്റിയെടുക്കുന്നതിനും നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നു,” കരണ്‍ പറയുന്നു.

മേക്ക് ഇന്‍ ഇന്ത്യയുടെ കൂട്ടാളി

ഇന്ന് പില്യണ്‍ ഒരു ഗതാഗത സംവിധാനം മാത്രമല്ല, മറിച്ച് മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ എന്നിങ്ങനെ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്ന നിരവധി പദ്ധതികളുടെ ഭാഗമാകാനും അവര്‍ക്കു കഴിഞ്ഞിരിക്കുന്നു. പില്യണ്‍ ഉപയോഗിക്കുന്ന ആംപിയര്‍ ഇലക്ട്രിക് വാഹനങ്ങള്‍ കോയമ്പത്തൂരിലാണ് നിര്‍മിക്കുന്നത്. അതുപോലെതന്നെ ബൈക്ക് ഓടിക്കുന്നവര്‍ക്കായി നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാക്കി സ്‌കില്‍ ഇന്ത്യയുടെ ഭാഗഭാകാനും സാധിച്ചു. മാത്രമല്ല സ്ത്രീ യാത്രക്കാര്‍ക്കായി വനിതാ ബൈക്ക് റൈഡര്‍മാരും പില്യണിലുണ്ട്.

” ഈ യാത്രാ സംവിധാനത്തിലേക്ക് വരുന്ന ആദ്യ സംരംഭമാണ് പില്യണ്‍. ഡല്‍ഹിയിലെ യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ളതും റോഡിലെ മലിനീകരണത്തിന്റെ തോത് കുറച്ചും ഒരു ട്രന്‍ഡ് സെറ്റര്‍ ആയി മാറാന്‍ ഞങ്ങള്‍ക്കു സാധിച്ചു. മാത്രമല്ല ഞങ്ങള്‍ക്ക് ഈ മേഖലയില്‍ മത്സരിക്കാന്‍ എതിരാളികളുമില്ല,” നിഖില്‍ പറയുന്നു.

ഭാവിയില്‍ കൂടുതല്‍ നിക്ഷേപം സമാഹരിച്ച് റൈഡര്‍മാരുടെ എണ്ണം 25ല്‍ നിന്നും 100 ആക്കി മാറ്റാനും ഡല്‍ഹിയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സേവനം വിപുലീകരിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. അടുത്ത മാസത്തോടെ ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് കാംപസില്‍ നിന്നും പുതിയ സര്‍വീസ് ആരംഭിക്കും. മറ്റു രണ്ട് പ്രമുഖ നഗരങ്ങളില്‍ കൂടി പില്യണ്‍ സര്‍വീസ് വ്യാപിപ്പിക്കാനും പദ്ധതി തയാറാക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി

യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം

യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വാഹനം ഓടിക്കുന്ന പില്യണ്‍ റൈഡേഴ്‌സിന്റെ ജീവിതം, കുടുംബ പശ്ചാത്തലം എന്നിവ കൃത്യമായി അന്വേഷിച്ചു വിലയിരുത്തിയ ശേഷമാണ് ജോലിക്കായി നിയമിക്കുന്നത്. നിര്‍ദിഷ്ട പരിശീലനവും ഇവര്‍ക്കു നല്‍കുന്നുണ്ട്. യാത്രക്കാര്‍ക്കും ബൈക്ക് റൈഡര്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

” ഡല്‍ഹിയില്‍ ടൂവിലര്‍ യാത്രയാണ് ജനങ്ങള്‍ക്ക് കൂടുതലും പ്രിയം. എന്നാല്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബൈക്കുകള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറംതള്ളല്‍ ഗണ്യമായി കുറയ്ക്കുന്നുണ്ട്. ഒരു ഇ-ബൈക്കിന് മൂന്നു വര്‍ഷംകൊണ്ട് ഒരു ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറംതള്ളല്‍ കുറയ്ക്കാന്‍ കഴിയും,” പവനീഷ് പറയുന്നു.

ഭാവിയില്‍ കൂടുതല്‍ നിക്ഷേപം സമാഹരിച്ച് റൈഡര്‍മാരുടെ എണ്ണം 25ല്‍ നിന്നും 100 ആക്കി മാറ്റാനും ഡല്‍ഹിയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സേവനം വിപുലീകരിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. അടുത്ത മാസത്തോടെ ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് കാംപസില്‍ നിന്നും പുതിയ സര്‍വീസ് ആരംഭിക്കും. മറ്റു രണ്ട് പ്രമുഖ നഗരങ്ങളില്‍ കൂടി പില്യണ്‍ സര്‍വീസ് വ്യാപിപ്പിക്കാനും പദ്ധതി തയാറാക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Comments

comments

Categories: FK Special, Slider