Archive

Back to homepage
Arabia

റിയാദ്-ഗുറായത്ത് റെയില്‍ പാത ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

റിയാദ്: ജോര്‍ദാനിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഗുറായത്തുമായി റിയാദിനെ ബന്ധിപ്പിക്കുന്ന 2,750 കിലോമീറ്ററിന്റെ റെയില്‍വേ ലൈനിന്റെ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2.66 ബില്യണ്‍ ഡോളര്‍ ചെലവാക്കിയാണ് പുതിയ പാത നിര്‍മിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇരു നഗരങ്ങളിലേക്കുമുള്ള യാത്രാസമയം

Arabia

ജെദ്ദയിലെ ഹോട്ടല്‍ റൂമുകളുടെ നിരക്ക് ഉയര്‍ന്നു

ജെദ്ദ: പുതുതായി കൂടുതല്‍ ഹോട്ടല്‍ റൂമുകള്‍ ലഭ്യമായതിനെത്തുടര്‍ന്ന് ഓഗസ്റ്റില്‍ ജെദ്ദയിലെ ഹോട്ടല്‍ റൂമുകളുടെ നിരക്കില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഓഗസ്റ്റിലെ പ്രാഥമിക വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നിരീക്ഷകരായ എസ്ടിആറാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മുറികളുടെ നിരക്കില്‍ വര്‍ധനവുണ്ടായെങ്കിലും ഒക്കുപ്പന്‍സി നിരക്ക് കുറവായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിദിന

Arabia

പറന്നിറങ്ങുന്നവരില്‍ നിന്ന് എക്‌സൈസ് ടാക്‌സ് ഈടാക്കുമെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്ന എല്ലാ യാത്രികരില്‍ നിന്നും ദുബായ് ഡ്യൂട്ടി ഫ്രീ എക്‌സൈസ് നികുതി ഈടാക്കുമെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കോം മക്‌ലൗഗ്ലിന്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തുനിന്ന് മടങ്ങുന്നവരെ നികുതിയില്‍ നിന്ന് പൂര്‍ണായി ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tech

അണ്‍സെന്‍ഡ് ഫീച്ചറുമായി വാട്ട്‌സാപ്പ്

അയച്ച സന്ദേശങ്ങള്‍ തിരിച്ചുവിളിക്കുന്നതിനുള്ള അവസരം വാട്ട്‌സാപ്പ് ഉടന്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. അബദ്ധത്തില്‍ അയച്ച സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോയോ എല്ലാം തിരിച്ചുവിളിക്കാന്‍ അവസരം നല്‍കുന്ന അണ്‍സെന്‍ഡ് ഫീച്ചറില്‍ വാട്ട്‌സാപ്പ് പരീക്ഷണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അഞ്ചു മിനിറ്റിനുള്ളില്‍ അയച്ച സന്ദേശങ്ങളാണ് റദ്ദ് ചെയ്യാനാകുക.

More

20000 കിലോ പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുത്തു

50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗിച്ച് തയാറാക്കിയ 20,000 കിലോ പ്ലാസ്റ്റിക് ബാഗുകളാണ് ഒരു മാസത്തിനുള്ളില്‍ വിവിധ ഏജന്‍സികള്‍ രാജ്യ തലസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത്. ഓഗസ്റ്റ് 10ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡെല്‍ഹിയില്‍ ഇത്തരം പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട്

Tech

ഇന്‍ഫോക്കസിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍

സ്‌നാപ് 4, ടര്‍ബോ 5 പ്ലസ് എന്നീ പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ യുഎസ് ആസ്ഥാനമായ ഇന്‍ഫോക്കസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ക്യാമറ സവിശേഷതകളുമായി എത്തുന്ന ഇവയുടെ വില യഥാക്രമം 11,999രൂപയും 8,999 രൂപയുമാണ്. സെപ്റ്റംബര്‍ 21 മുതല്‍ ടര്‍ബോ

World

കാലാവസ്ഥാ വ്യതിയാനവും കാപ്പികുടിയും

കാലാവസ്ഥാ വ്യതിയാനം മൂലം കാപ്പി ഉല്‍പ്പാദനത്തില്‍ വലിയ കുറവുണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലാറ്റിന്‍ അമേരിക്കയിലെ കാപ്പി ഉല്‍പ്പാദന പ്രദേശങ്ങളുടെ വ്യാപ്തിയില്‍ 2050ഓടെ 88 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് വെര്‍മോണ്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വിലയിരുത്തുന്നത്.

More

ബിഎസ്എന്‍എല്‍ മൊബില്‍ ടവര്‍ ആസ്തികളെ പ്രത്യേക യൂണിറ്റാക്കുന്നതിന് അനുമതി

ന്യൂഡെല്‍ഹി: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി (ബിഎസ്എന്‍എല്‍)ന്റെ മൊബില്‍ ടവര്‍ ആസ്തികളെ പ്രത്യേക യൂണിറ്റായി വിഭജിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഈ നീക്കം വഴി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എലിന്റെ വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് വി ലയിരുത്തല്‍.

More Tech

ടെലികോം മേഖലയക്ക് കൂടുതല്‍ ആശ്വാസനടപടികള്‍ നിര്‍ദേശിക്കണം: ടെലികോം കമ്മീഷന്‍

ന്യൂഡെല്‍ഹി: ഉയര്‍ന്ന കടബാധ്യതകളും വരുമാനത്തിലെ ഇടിവും മൂലം സമ്മര്‍ദ്ദത്തിലായ ടെലികോം മേഖലയ്ക്ക് ഉടനടി ആശ്വാസം നല്‍കുന്നതിനായുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കണമെന്ന് ടെലികോം കമ്മീഷന്‍. വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയോടാണ് ടെലികോം കമ്മീഷന്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ടെലികോം കമ്മീഷന്റെ അപ്രതീക്ഷിത നീക്കം

Banking

എസ്ബിഐ ലൈഫ് ഐപിഒ സെപ്റ്റംബര്‍ 20 മുതല്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെയും ഫ്രഞ്ച് കമ്പനിയായ ബിഎന്‍പി പാരിബ കാര്‍ഡിഫിന്റെയും സംയുക്ത സംരംഭമായ എസ്ബിഐ ലൈഫ് പ്രാഥമിക ഓഹരി വില്‍പ്പന വഴി ലക്ഷ്യമിടുന്നത് 8,000 കോടി രൂപയുടെ സമാഹരണം.

Business & Economy

ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 3.36% വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധന ഓഗസ്റ്റില്‍ ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം 3.36 ശതമാനത്തിലേക്കുയര്‍ത്തിയതായി ഒദ്യോഗിക റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂലൈ മാസത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം 2.36 ശതമാനമായിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് റിപ്പോര്‍ട്ട്

Business & Economy

സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ഫഌപ്കാര്‍ട്ടും ആമസോണും മത്സരം ശക്തമാക്കും

മുംബൈ: ഈ ഉത്സവകാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ശക്തമായ മത്സരം നടത്താനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ മുഖ്യ എതിരാളികളായ ഫഌപ്കാര്‍ട്ടും ആമസോണ്‍ ഇന്ത്യയും. സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ നാലിരട്ടി വില്‍പ്പന എന്ന ലക്ഷ്യമാണ് ഫഌപ്കാര്‍ട്ടിനുള്ളത്. ഉത്സവകാല വില്‍പ്പനയിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ 100 ശതമാനത്തിലധികം

Auto

2030 ഓടെ എല്ലാ മോഡലുകളും ഇലക്ട്രിക് എന്ന് ഫോക്‌സ്‌വാഗണ്‍

ഫ്രാങ്ക്ഫര്‍ട്ട് : ഡീസല്‍ഗേറ്റ് വരുത്തിവെച്ച പാപക്കറ കഴുകിക്കളയാന്‍ ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ദൃഢനിശ്ചയമെടുത്തു. 2030 ഓടെ എല്ലാ മോഡലുകളും ഇലക്ട്രിക് ആയിരിക്കുമെന്ന് ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയ്ക്കു മുന്നോടിയായി കമ്പനി ആണയിട്ടു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴിലെ മുന്നൂറോളം മോഡലുകളുടെ ഒരു ഇലക്ട്രിക് വേരിയന്റ്

Tech

ഷഓമി മീ മിക്‌സ് 2 പുറത്തിറങ്ങി

ബെയ്ജിംഗ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മീ മിക്‌സ് സ്മാര്‍ട്ട്‌ഫോണിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറങ്ങി. ഈ മാസം 15 മുതല്‍ ചൈനീസ് വിപണിയില്‍ ലഭ്യമാകുന്ന ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള മീ മിക്‌സ് 2വിന് ആറു ജിബി റാമാണുള്ളത്.

Business & Economy

വലിയ കാറുകളുടെ ജിഎസ്ടി നിരക്ക് വര്‍ധന നിര്‍ഭാഗ്യകരം

കൊച്ചി : വലിയ കാറുകളുടേയും എസ്‌യുവികളുടേയും ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കാനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം നിര്‍ഭാഗ്യകരവും കാര്‍ നിര്‍മാതാക്കള്‍ വ്യവസായത്തിനും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും നല്‍കി വരുന്ന സംഭാവന പരിഗണിക്കാതെയുള്ളതുമാണെന്ന് മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ റോളാണ്ട് ഫോഗര്‍ അഭിപ്രായപ്പെട്ടു. നിരക്ക് വര്‍ധനവോടെ