ഐഫോണ്‍ ടെന്‍ യുഎഇയില്‍ എത്തുന്നത് നവംബറില്‍

ഐഫോണ്‍ ടെന്‍ യുഎഇയില്‍ എത്തുന്നത് നവംബറില്‍

ഐഫോണ്‍ 8, ആപ്പിള്‍ വാച്ച് സീരീസ് 3, യുഎഇ, ആപ്പിള്‍ ടിവി 4കെ എന്നിവ ഈ മാസം യുഎഇ വിപണിയില്‍ എത്തും

അബുദാബി: ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ ടെന്നിനായുള്ള യുഎഇയുടെ കാത്തിരിപ്പ് നീളും. നവംബറിന് മുന്‍പായി ഐഫോണിന്റെ ഏറ്റവും പുതിയ സീരീസ് യുഎഇ വിപണിയില്‍ എത്തില്ലെന്ന് ടെക് ഭീമന്‍ വ്യക്തമാക്കി. എന്നാല്‍ കുറഞ്ഞ വിലയില്‍ ഇറക്കിയിരിക്കുന്ന ഐഫോണ്‍ 8 ഈ മാസം തന്നെയെത്തുമെന്നും ആപ്പിള്‍ പറഞ്ഞു.

4099 ദിര്‍ഹത്തിന്റെ ഐഫോണ്‍ ടെന്നില്‍ ഫേയ്‌സ് ഐഡി ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും പണമിടപാടുകള്‍ക്കും സാധിക്കും. നവംബര്‍ നാല് ശനിയാഴ്ചയാണ് യുഎഇയിലെ സ്റ്റോറുകളില്‍ മൊബീല്‍ ലഭിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ ഒക്‌റ്റോബന്‍ 27 മുതല്‍ മൊബീല്‍ ഫോണുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ആപ്പിളിന്റെ സ്റ്റോറുകളിലൂടെയോ യുഎഇയിലെ ആപ്പിളിന്റെ വെബ്‌സൈറ്റ് വഴിയോ, അംഗീകൃത റീസെല്ലേഴ്‌സിലൂടെയോ ആണ് മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.

ഗള്‍ഫിലെ മറ്റ് രാജ്യങ്ങളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ യുഎഇയിലെ ഉപഭോക്താക്കളിലേക്കെത്തും. നാളെ മുതല്‍ ഫോണുകളുടെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിക്കും. സെപ്റ്റംബര്‍ 23 നാണ് യുഎഇയിലെ സ്റ്റോറുകളിലേക്ക് ഫോണ്‍ എത്തുന്നത്. സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലൂള്ളവര്‍ ഐഫോണ്‍ 8 വാങ്ങാന്‍ സെപ്റ്റംബര്‍ 29 വരെ കാത്തിരിക്കണം.

ഗള്‍ഫിലെ മറ്റ് രാജ്യങ്ങളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ യുഎഇയിലെ ഉപഭോക്താക്കളിലേക്കെത്തും. നാളെ മുതല്‍ ഫോണുകളുടെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിക്കും

വാച്ചുകളുടേയും നവീകരിച്ച് പതിപ്പുകള്‍ ആപ്പിള്‍ വിപണിയിലിറക്കിയിട്ടുണ്ട്. 38 മില്ലീമീറ്റര്‍ വലിപ്പത്തിലും 42 മില്ലീമീറ്റര്‍ വലിപ്പത്തിലുമുള്ളതാണ് പുത്തര്‍ ആപ്പിള്‍ വാച്ചുകള്‍. ആപ്പിള്‍ വാച്ച് സീരീസ് 3 ന്റെ വില 1299 ദിര്‍ഹത്തിലാണ് ആരംഭിക്കുന്നത്. വേഗത്തിലുള്ള ഡ്യുവല്‍ കോര്‍ പ്രോസസര്‍, വയര്‍ലസ് ചിപ് എന്നിവയ്‌ക്കൊപ്പം ബാരോമെട്രിക് ആള്‍ട്ടിമീറ്റര്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ വാച്ച് സീരീസ് 3 വെള്ളിയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. സെപ്റ്റംബര്‍ 23ന് യുഎഇ സ്റ്റോറിലും സെപ്റ്റംബര്‍ 30ന് കുവൈറ്റിലേയും സൗദിയിലേയും സ്‌റ്റോറിലും ആപ്പിള്‍ വാച്ച് എത്തും.

വീടിനുള്ളില്‍ സിനിമ അനുഭവം സമ്മാനിക്കുന്ന ആപ്പിള്‍ ടിവി 4കെയും ഈ മാസം വിപണിയില്‍ എത്തും. 32 ജിബി ടിവിക്ക് 699 ദിര്‍ഹത്തിലും 64 ജിബിക്ക് 779 ദിര്‍ഹത്തിലുമാണ് വില ആരംഭിക്കുന്നത്. ആപ്പിള്‍ ഡോട്ട് കോമിലൂടെയും ആപ്പിള്‍ സ്റ്റോറിലൂടെയും അംഗീകൃത റീസെല്ലര്‍മാരിലൂടെയും വെള്ളിയാഴ്ച മുതല്‍ ടിവി മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. സെപ്റ്റംബര്‍ 22നാണ് ഉല്‍പ്പന്നം വിപണിയിലെത്തുന്നത്.

Comments

comments

Categories: Arabia

Related Articles