സ്ത്രീകളില്‍ ശ്വാസകോശ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ ഹോര്‍മൊണ്‍ തെറാപ്പി

സ്ത്രീകളില്‍ ശ്വാസകോശ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ ഹോര്‍മൊണ്‍ തെറാപ്പി

സ്ത്രീകളില്‍ ഹോര്‍മോണ്‍ റീപ്ലെയിസ്‌മെന്റ് തെറാപ്പി (എച്ച്ആര്‍ടി) ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തല്‍. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന മധ്യവയസ്‌കരായ സ്ത്രീകളില്‍ എച്ച്ആര്‍ടി ഫലപ്രദമാണെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ശ്വാസകോശ രോഗങ്ങളുള്ള സ്ത്രീകളില്‍ സാധാരണയായി ജോലിചെയ്യാനുള്ള ബുദ്ധിമുട്ടും ക്ഷീണവും വര്‍ധിപ്പിക്കും. ആര്‍ത്തവ വിരാമത്തോടെ ശരീരത്തില്‍ ഇസ്‌ട്രൊജന്റെയും പ്രൊജസ്‌ട്രോണിന്റെ അളവിലുണ്ടാകുന്ന കുറവ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ” സ്ത്രീകളിലെ സെക്‌സ് ഹോര്‍മോണുകള്‍ മധ്യവയസ്‌കരില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ വളരെയധികം സ്വാധീനിക്കുന്നതായി ഞങ്ങളുടെ പഠനത്തിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എച്ച്ആര്‍ടിക്കു വിധേയരായ സ്ത്രീകളില്‍ അനുകൂല മാറ്റങ്ങള്‍ കണ്ടെത്താനായത് മെഡിക്കല്‍ രംഗത്ത് നല്ലൊരു വഴിത്തിരിവാണ്,” നോര്‍വെയിലെ ബെര്‍ജന്‍ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ കായ് ട്രെബ്‌നര്‍ പറഞ്ഞു.

Comments

comments

Categories: FK Special