ഹാന്‍ഡ്‌മേഡ് ഹാപ്പിനസ്

ഹാന്‍ഡ്‌മേഡ് ഹാപ്പിനസ്

ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്കും സംഘടിപ്പിച്ചവര്‍ക്കും എന്നും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള അനുഭവമാക്കി അതിനെ മാറ്റിയെടുക്കുകയെന്ന ദൗത്യമാണ് ഇവന്റ് സ്‌റ്റൈലിസ്റ്റുകള്‍ നിര്‍വഹിക്കുന്നത്. സ്വന്തം കൈകൊണ്ടു നിര്‍മിച്ച കൗതുകമുണര്‍ത്തുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഇവന്റുകളെ മനോഹരമാക്കുതയാണ് നീനു ജോസിന്റെ ഹാന്‍ഡ്‌മേഡ് ഹാപ്പിനസ് എന്ന സംരംഭം

ഇവന്റ്മാനേജ്‌മെന്റിന്റെ സ്പര്‍ശമേല്‍ക്കാത്ത ആഘോഷങ്ങള്‍ ഇന്ന് കേരളത്തില്‍ കുറവാണ്. കൊച്ചി പോലൊരു നഗരത്തില്‍ പ്രത്യേകിച്ചും. ആഘോഷം എന്തുമാകട്ടെ അത് ഗംഭീരമായി നടത്തണമെങ്കില്‍ ഇവന്റ്മാനേജ്‌മെന്റ് കൂടിയേ കഴിയൂ. വിവാഹം, ജന്‍മദിനം, മാമോദീസ തുടങ്ങി ജീവിതത്തിലെ സവിശേഷമായ നിമിഷങ്ങള്‍ എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതാക്കാന്‍ ഓരോരുത്തരും ശ്രമിക്കുന്നിടത്താണ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളുടെ പ്രസക്തി. ഇപ്പോള്‍ ഇവന്റ്മാനേജ്‌മെന്റില്‍ നിന്ന് ഒരുപടി കൂടി മുന്നോട്ടു കടന്ന് ഇവന്റ് സ്റ്റൈലിസ്റ്റുകളും രംഗപ്രവേശം ചെയ്തിരിക്കുന്നു. ജീവിത്തിലെ ഓരോ സുന്ദര നിമിഷങ്ങളും കൂടുതല്‍ സ്‌റ്റൈലിഷാക്കാനാണ് ഇവര്‍ സഹായിക്കുന്നത്.

ചടങ്ങുകള്‍ ഒരു വേറിട്ട ദൃശ്യാനുഭവമാക്കിയെടുക്കുകയെന്നതാണ് സ്റ്റൈലിസ്റ്റിന്റെ ഏറ്റവും പ്രധാന ഉത്തരവാദിത്തം. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും സംഘടിപ്പിച്ചവര്‍ക്കും എന്നും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള കാഴ്ചകള്‍ കലയും കരവിരുതുമുപയോഗിച്ച് സമ്മാനിക്കുക എന്ന ദൗത്യമാണ് ഇവര്‍ നിര്‍വഹിക്കുന്നത്. ചടങ്ങിന് അവര്‍ നല്‍കാന്‍ ഉദ്യേശിക്കുന്ന തീം, നിറവൈവിധ്യങ്ങള്‍, താല്‍പര്യങ്ങള്‍, വിഷന്‍ എന്നിവയെല്ലാം ക്ലയന്റുമായി നേരിട്ട് സംസാരിച്ച് മനസിലാക്കിയതിനു ശേഷമാണ് സ്റ്റൈലിസ്റ്റ് തന്റെ ജോലികള്‍ തുടങ്ങുന്നത്. കൈകൊണ്ടുണ്ടാക്കുന്ന കരകൗശലവസ്തുക്കള്‍, വ്യത്യസ്തമായ പശ്ചാത്തലങ്ങള്‍, കടലാസുകൊണ്ടു നിര്‍മിച്ച വസ്തുക്കള്‍, കസേരകള്‍, ഡെസേര്‍ട്ട് ടേബിള്‍, തുടങ്ങിയവയിലെല്ലാം കലയുടെ സ്പര്‍ശമേകി ചടങ്ങിനെ ഇവര്‍ ഒരു കവിത പോലെ മനോഹരമാക്കുന്നു.

ഇക്കൂട്ടത്തില്‍ വേറിട്ട ശൈലിയില്‍ ഇവന്റുകളെ അണിയിച്ചൊരുക്കുന്ന ഒരു സംരംഭമുണ്ട് കൊച്ചിയില്‍. ഹാന്‍ഡ്‌മേഡ് ഹാപ്പിനസ് എന്ന ഈ സംരംഭത്തിന്റെ പിന്നില്‍ നീനു ജോസ് എന്ന വനിതയാണെന്നത് ആശയത്തെ കൂടുതല്‍ മനോഹരമാക്കുന്നു. നീനു സ്വന്തം കൈകൊണ്ടു നിര്‍മിച്ച കൗതുകമുണര്‍ത്തുന്ന വസ്തുക്കള്‍ കൊണ്ടാണ് ഇവന്റുകളെ മനോഹരമാക്കുന്നത്. ജന്‍മദിനങ്ങള്‍, മാമോദീസകള്‍ പോലുള്ള ചടങ്ങുകളാണ് ഇവര്‍ പ്രധാനമായും ഏറ്റെടുക്കുന്നത്. വ്യത്യസ്തമായ ആശയവുമായി പുതിയ സംരംഭം ആവിഷ്‌കരിച്ച് നീനു മുന്നോട്ട് വന്നിട്ടിപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞു. വലിയ സ്വീകാര്യതയാണ് ഇക്കാലയളവില്‍ ഹാന്‍ഡ്‌മേഡ് ഹാപ്പിനസിനു ലഭിച്ചത്. ഇന്‍ഫോ പാര്‍ക്കില്‍ ഒരു കമ്പനിയുടെ എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സമയത്ത് ചില യുട്യൂബ് വീഡിയോകള്‍ കണ്ടാണ് നീനുവിന് ക്രാഫ്റ്റിംഗില്‍ താല്‍പര്യം ജനിച്ചത്. സുഹൃത്തിന്റെ കുഞ്ഞിന്റെ മാമോദീസയ്ക്കാണ് ആദ്യമായി നീനു തന്റെ ക്രാഫ്റ്റ് അവതരിപ്പിച്ചത്. ആ ഇവന്റ് വളരെ ഗംഭീരമായി ചെയ്യാന്‍ സാധിച്ചു. അവിടെ നിന്നാണ് മുഴുവന്‍ സമയ ഇവന്റ് സ്റ്റൈലിസ്റ്റ് എന്നതിലേക്ക് നീനു മാറിയത്.

വേറിട്ട ശൈലിയില്‍ ഇവന്റുകളെ അണിയിച്ചൊരുക്കുന്ന ഒരു സംരംഭമുണ്ട് കൊച്ചിയില്‍. ഹാന്‍ഡ്‌മേഡ് ഹാപ്പിനസ് എന്ന ഈ സംരംഭത്തിന്റെ പിന്നില്‍ നീനു ജോസ് എന്ന വനിതയാണെന്നത് ആശയത്തെ കൂടുതല്‍ മനോഹരമാക്കുന്നു. നീനു സ്വന്തം കൈകൊണ്ടു നിര്‍മിച്ച കൗതുകമുണര്‍ത്തുന്ന വസ്തുക്കള്‍ കൊണ്ടാണ് ഇവന്റുകളെ മനോഹരമാക്കുന്നത്. ജന്‍മദിനങ്ങള്‍, മാമോദീസകള്‍ പോലുള്ള ചടങ്ങുകളാണ് ഇവര്‍ പ്രധാനമായും ഏറ്റെടുക്കുന്നത്.

ഇവന്റ് സ്റ്റൈലിസ്റ്റ് എന്ന നിലയില്‍ അവസരങ്ങള്‍ ഈ മേഖലയില്‍ ധാരാളമാണെന്ന് നീനു പറയുന്നു. ” ആഘോഷിക്കാന്‍ ഒരു കാരണം നോക്കിനില്‍ക്കുന്നവരാണ് ഇന്ന് ഏറെയും. വ്യത്യസ്തയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. ഹാന്‍ഡ്‌മേഡാണെന്നതിനാല്‍ ഹാന്‍ഡ്‌മേഡ് ഹാപ്പിനസിനെ ആളുകള്‍ സ്വീകരിക്കുന്നുണ്ട്. ഒരേ സമയം കൂടുതല്‍ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നില്ലെങ്കിലും ചെയ്യുന്നത് ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.” നീനു വ്യക്തമാക്കി. ഡെക്കറേറ്റ് ചെയ്യുന്നതിനുള്ള മനോഹരമായ വസ്തുക്കള്‍ ഉണ്ടാക്കിയെടുക്കുന്നതിനുള്ള സമയം കൂടി പരിഗണിച്ചുകൊണ്ടാണ് നീനു വര്‍ക്കുകള്‍ ഏറ്റെടുക്കുന്നത്. ”ഇവന്റ് മാനേജ്‌മെന്റ് ടീമിനെയും മറ്റും ഒരു വര്‍ക്ക് ഏല്‍പ്പിക്കുമ്പോള്‍ കണ്ടു മടുത്ത കുറേ ഡിസൈനുകളും പാറ്റേണുകളും പൂക്കളുമൊക്കെവച്ചായിരിക്കും അവര്‍ വേദി അലങ്കരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ചെയ്യുന്നത് ഓരോരുത്തര്‍ക്കും ആവശ്യമുള്ള അവര്‍ സ്വപ്‌നം കാണുന്ന രീതിയിലുള്ള ഒരു ഇവന്റ് സൃഷ്ടിച്ചെടുക്കുകയാണ്. പൊതുവായി കണ്ടുവരുന്ന രീതികളോട് ഇപ്പോള്‍ ആളുകള്‍ക്ക് താല്‍പര്യം കുറവാണ്. വ്യത്യസ്ത തേടുന്നവരാണ് എല്ലാവരും. അവരുടെ സങ്കല്‍പ്പത്തിനനുസരിച്ച് ഞങ്ങള്‍ ഇവന്റുകള്‍ സ്റ്റൈലിഷാക്കുന്നു, ” നീനു പറഞ്ഞു. കൈകള്‍കൊണ്ട് നിര്‍മിക്കുന്നതും പരിസ്ഥിതിക്കിണങ്ങിയതുമാണ് ഇവരുടെ ഉല്‍പ്പന്നങ്ങളെല്ലാം. പരിസ്ഥിതി സൗഹൃദപരമായതു കൊണ്ടു തന്നെ ആഘോഷങ്ങളിലൂടെ ഒരു സന്ദേശം നല്‍കാനും ഇവര്‍ക്ക് കഴിയുന്നു. ചിത്രങ്ങളും മറ്റും കൂടുതലായി ഉപയോഗിച്ച് ഇവന്റുകളെ ഇവര്‍ പേഴ്‌സണലൈസ് ചെയ്യുന്നതും പ്രത്യേകതയാണ്.

വനിതാ സംരംഭകയെന്നതില്‍ ഏറെ അഭിമാനിക്കുന്ന നീനു എല്ലാവരും ഏറെ സൗഹൃദപരമായാണ് തന്നോട് ഇടപഴകുന്നതെന്നും കൂട്ടിച്ചേര്‍ത്തു. വളരെ ആസ്വദിച്ചു തന്നെയാണ് ഓരോ വര്‍ക്കും ഇവര്‍ ഏറ്റെടുക്കുന്നത്. ഫേസ്ബുക്ക് പേജ് വഴിയാണ് ഇവര്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. പാര്‍ട്ടികള്‍ കണ്ട് ഇഷ്ടപ്പെട്ട് തങ്ങളെ സമീപിക്കുന്നവരുമുണ്ടെന്ന് നീനു പറയുന്നു. നേരത്തെ തീരുമാനിച്ച നിരക്കുകളല്ല ഇവര്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ക്ലയന്റിന്റെ ബജറ്റിനെ ആശ്രയിച്ചാണ് ഇവര്‍ ചാര്‍ജ് ചെയ്യുന്നത്. പാര്‍ട്ടിക്ക് അവര്‍ ഡിമാന്‍ഡ ചെയ്യുന്ന അലങ്കാരം, പാര്‍ട്ടിയുടെ തീം, സ്വഭാവം എന്നിവയെ ആശ്രയിച്ചാണ് നിരക്കുകള്‍ നിശ്ചയിക്കുക.

കൈകള്‍കൊണ്ട് നിര്‍മിക്കുന്നതും പരിസ്ഥിതിക്കിണങ്ങിയതുമാണ് ഇവരുടെ ഉല്‍പ്പന്നങ്ങളെല്ലാം. പരിസ്ഥിതി സൗഹൃദപരമായതു കൊണ്ടു തന്നെ ആഘോഷങ്ങളിലൂടെ ഒരു സന്ദേശം നല്‍കാനും ഇവര്‍ക്ക് കഴിയുന്നു. ചിത്രങ്ങളും മറ്റും കൂടുതലായി ഉപയോഗിച്ച് ഇവന്റുകളെ ഇവര്‍ പേഴ്‌സണലൈസ് ചെയ്യുന്നതും പ്രത്യേകതയാണ്.

രണ്ട് വര്‍ഷത്തിനുള്ളില്‍ 65ഓളം പാര്‍ട്ടികള്‍ ഹാന്‍ഡ്‌മേഡ് ഹാപ്പിസിന്റെ നേതൃത്വത്തില്‍ ചെയ്തു കഴിഞ്ഞു. വലിയ ടീമൊന്നും ഈ സംരംഭത്തിനു പിന്നിലില്ല എന്നതാണ് എടുത്തു പറയേണ്ടകാര്യം. ക്രാഫ്റ്റുകള്‍ ഉണ്ടാക്കുന്നതെല്ലാം നീനു തന്നെയാണ്. കൂട്ടുകാരും മാതാപിതാക്കളും നീനുവിനെ ഈ ഉദ്യമത്തില്‍ സഹായിക്കുന്നുണ്ട്. കലപരമായ പ്രവര്‍ത്തിയാണെന്നതുകൊണ്ടുതന്നെ തോന്നുയാള്‍ക്കാരെയാരെയെങ്കിലും വച്ച് ഇത് ചെയ്യിക്കാന്‍ സാധിക്കില്ലെന്ന് നീനു പറയുന്നു.

Comments

comments