സിഡ്‌നിയിലേക്ക് എമിറേറ്റ്‌സിന്റെ നാലാമത്തെ സര്‍വീസ്

സിഡ്‌നിയിലേക്ക് എമിറേറ്റ്‌സിന്റെ നാലാമത്തെ സര്‍വീസ്

പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഇരു നഗരങ്ങളിലേക്കുമുള്ള യാത്രക്കാരുടെ കപ്പാസിറ്റി പ്രതിവാരം 6846 സീറ്റാക്കി വര്‍ധിപ്പിക്കാന്‍ സാധിക്കും

ദുബായ്: ദുബായില്‍ നിന്ന് സിഡ്‌നിയിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ നാലാക്കി ഉയര്‍ത്താന്‍ ഒരുങ്ങി എമിറേറ്റ്‌സ്. 2018 മാര്‍ച്ച് 25 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയന്‍ നഗരത്തിലേക്ക് നിലവില്‍ വിമാനകമ്പനി മൂന്ന് സര്‍വീസുകളാണ് നടത്തുന്നുണ്ട്.

നിലവില്‍ സിഡ്‌നിയിലേക്ക് സര്‍വീസ് നടത്തുന്ന എ380 വിമാനം തന്നെയാണ് പുതിയ സര്‍വീസിനായി ഉപയോഗിക്കുക. ഇതിലൂടെ ഇരു നഗരങ്ങളിലേക്കുമുള്ള യാത്രക്കാരുടെ കപ്പാസിറ്റി പ്രതിവാരം 6846 സീറ്റാക്കി വര്‍ധിപ്പിക്കാന്‍ സാധിക്കും. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ യൂറോപ്പില്‍ നിന്നും നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നുമുള്ള യാത്രക്കാരുടെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.

ദുബായില്‍ നിന്ന് ഓസിട്രേലിയയിലെ വിവിധ നഗരങ്ങളിലേക്ക് പ്രതിവാരം 77 വിമാനസര്‍വീസുകളാണുള്ളത്

എമിറേറ്റ്‌സിന്റെ പങ്കാളിയായ ഖ്വണ്ടാസിന്റെ നിലവിലെ സിഡ്‌നി സര്‍വീസിന് പകരം ലണ്ടന്‍ വഴി സിംഗപ്പൂരിലേക്ക് സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് ദുബായ് വിമാനകമ്പനി സിഡ്‌നിയിലേക്കുള്ള സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. പുതിയ സര്‍വീസ് ആരംഭിക്കുന്നത് എമിറേറ്റ്‌സിന്റെ ഓസ്‌ട്രേലിയന്‍ സര്‍വീസുകളുടെ കപ്പാസിറ്റിയില്‍ 7.3 ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കാന്‍ കാരണമാകുമെന്ന് വിമാനകമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു.

ദുബായില്‍ നിന്ന് ഓസിട്രേലിയയിലെ വിവിധ നഗരങ്ങളിലേക്ക് പ്രതിവാരം 77 വിമാനസര്‍വീസുകളാണുള്ളത്. സിഡ്‌നി, മെല്‍ബണ്‍, ബ്രിസിബേന്‍, പെര്‍ത്ത്, അഡെലെയ്‌ഡെ എന്നി നഗരങ്ങളിലേക്കാണ് നിലവില്‍ സര്‍വീസുകളുള്ളത്. ഓസ്‌ട്രേലിയയിലേക്കുള്ള സര്‍വീസുകള്‍ മെച്ചപ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് ഈ വര്‍ഷം ആദ്യം എമിറേറ്റ്‌സ് വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി ബ്രിസ്‌ബേനിലേക്ക് മൂന്നാമത്തെ സര്‍വീസ് ആരംഭിക്കുകയും മെല്‍ബണിലേക്കുള്ള മൂന്നമത്തെ സര്‍വീസിനായി ഉപയോഗിച്ചിരുന്ന ബി 777- 300 ഇആറിനെ മാറ്റി പകരം എ380 നെ കൊണ്ടുവരികയും ചെയ്തു.

Comments

comments

Categories: Arabia

Related Articles