ഇ- സിഗരറ്റുകള്‍ ഹൃദയാഘാതത്തിനു വഴിവെക്കുമെന്നു പഠനം

ഇ- സിഗരറ്റുകള്‍ ഹൃദയാഘാതത്തിനു വഴിവെക്കുമെന്നു പഠനം

നിക്കോട്ടില്‍ അടങ്ങിയ ഇ- സിഗരറ്റുകള്‍ വഴിയുള്ള പുകവലി ഹൃദയ ധമനികളായ ആര്‍ട്ടറികളുടെ കാഠിന്യം വര്‍ധിപ്പിക്കുന്നതായും ഇത് കാലക്രമേണ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വഴിവെക്കുമെന്നും ഗവേഷകര്‍. മാസത്തില്‍ പത്തോളം സിഗരറ്റുകള്‍ മാത്രം ഉപയോഗിക്കുന്ന 26 വയസിനുള്ളില്‍ പ്രായമായ ചെറുപ്പക്കാരെയാണ് ഗവേഷകര്‍ ഇതു സംബന്ധിച്ച് പഠന വിധേയമാക്കിയത്. നിക്കോട്ടിന്‍ അടങ്ങിയ ഇ- സിഗരറ്റുകള്‍ 30 മിനിട്ടോളം വലിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദം ഉയരുന്നതായും ആര്‍ട്ടറികളുടെ കട്ടി കൂടുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് വര്‍ഷങ്ങള്‍ക്കു ശേഷം ഇവരില്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ നിക്കോട്ടിന്‍ രഹിത ഇ-സിഗരറ്റുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. സ്വീഡനിലെ കരോലിന്‍ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

Comments

comments

Categories: FK Special, Slider