‘ഓള്‍ ലേഡീസ് ലീഗിനെ കേരളത്തില്‍ ശക്തമാക്കും’

‘ഓള്‍ ലേഡീസ് ലീഗിനെ കേരളത്തില്‍ ശക്തമാക്കും’

150 രാജ്യങ്ങളിലെ 70000ത്തിലധികം അംഗങ്ങളുള്ള സംഘടനയാണ് ഓള്‍ ലേഡീസ് ലീഗ് (ഓള്‍). കേരള ചാപ്റ്ററിന്റെ ചെയര്‍പേഴ്‌സണ്‍ നിര്‍മല ലില്ലിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ ഒരുങ്ങുകയാണ് ഓള്‍

ലയണ്‍സ് മുതല്‍ വൈസ്‌മെന്‍സും ടോസ്റ്റ്മാസ്‌റ്റേഴ്‌സും വരെയുള്ള ആഗോള എന്‍ജിഒകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ വനിതകള്‍ക്ക് മാത്രമായി പുതിയൊരു എന്‍ജിഒ ഉദയം കൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള വനിതകളെ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്ന ഓള്‍ ലേഡീസ് ലീഗിന്റെ(ഓള്‍)കേരള ചാപ്റ്റര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുകയാണ്. 150 രാജ്യങ്ങളിലെ 70000ത്തിലധികം അംഗങ്ങളുള്ള സംഘടന ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കേരളത്തിലും സജീവ സാന്നിധ്യമായിക്കഴിഞ്ഞുവെന്ന് ഓള്‍ ലേഡീസ് ലീഗ് കേരള ചാപ്റ്ററിന്റെ ചെയര്‍പേഴ്‌സണ്‍ നിര്‍മല ലില്ലി പറയുന്നു. നിര്‍മലയുടെ നേതൃത്വത്തില്‍ എറണാകുളം, കോട്ടയം തുടങ്ങി രണ്ട് ചാപ്റ്ററുകള്‍ കൂടി ഈ ആഗോള വനിതാ നെറ്റ്‌വര്‍ക്കിലേക്ക് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. പരമാവധി സ്ത്രീകളെ ഓളിന്റെ ഭാഗമാക്കാനാണ് നിര്‍മലയുടെ ശ്രമം. പ്രവര്‍ത്തനം തുടങ്ങി മൂന്നുമാസങ്ങള്‍ കൊണ്ടു തന്നെ 300ഓളം അംഗങ്ങളെ സംഘടനയുടെ ഭാഗമാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് നിര്‍മല പറഞ്ഞു.

2011ല്‍ ഡോ. ഹര്‍ബീന്‍ അറോറയാണ് ഓള്‍ ലേഡീസ് ലീഗ് (ഓള്‍) എന്ന എന്‍ജിഒയ്ക്ക് തുടക്കം കുറിച്ചത്. ലീഗിന്റെ നിലവിലെ ഗ്ലോബല്‍ ചെയര്‍പേഴ്‌സണും ഇവര്‍ തന്നെയാണ്. ചെറുതും വലുതുമായ സംരംഭങ്ങള്‍ നയിക്കുന്ന വനിതകളെ ഒരേ കൂട്ടായ്മയുടെ ഭാഗമാക്കി സമൂഹത്തിന്റെ നേതൃനിരയിലേക്ക് എത്തിക്കുക എന്ന വലിയ ദൗത്യമാണ് സംഘടന നിര്‍വഹിക്കുന്നത്. ലോകത്തിലാകെയായി 500ല്‍ അധികം ചാപ്‌റ്റേഴ്‌സ് സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ”വുമണ്‍ നെറ്റ്‌വര്‍ക്കിംഗ് എന്നതാണ് സംഘടനയുടെ ലക്ഷ്യം. ലോകത്തിലുള്ള എല്ലാ സ്ത്രീകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക, ഒത്തുചേരാന്‍ അവര്‍ക്ക് ഒരു പ്ലാറ്റ്‌ഫോം കൊടുക്കുക തുടങ്ങിയവയാണ് പ്രധാന ഉദ്ദ്യേശം. പുരുഷന്‍മാരെ സംബന്ധിച്ച് ഒത്തുചേരാന്‍ അവര്‍ക്ക് നിരവധി ഫോറങ്ങള്‍ ഉണ്ട്. സ്ത്രീകളെ സംബന്ധിച്ച് ഇത്തരമൊരു അവസരവും സാഹചര്യവും കുറവാണ്,” നിര്‍മല ലില്ലി പറയുന്നു. വ്യക്തിപരമായ ഉയര്‍ച്ച, പ്രഫഷനലായ വളര്‍ച്ച, പൊതുസമൂഹത്തിലെ നേതൃത്വം എന്നിവ ഓരോ സ്ത്രീയിലും സൃഷ്ടിക്കുകയാണ് സംഘടനകൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യാന്തര കൂട്ടായ്മയെന്ന നിലയ്ക്ക് വ്യക്തിപരവും ബിസിനസ് സംബന്ധവുമായ ബന്ധങ്ങള്‍ വര്‍ധിക്കാനും അതിര്‍ത്തിക്കപ്പുറത്തെ പുതിയ സാധ്യതകള്‍ കണ്ടെത്താനും ഇതു സ്ത്രീകളെ സഹായിക്കുന്നു. ഓരോ വര്‍ഷവും പ്രത്യേക സമയക്രമം നിശ്ചയിച്ചു മേഖലാതലത്തിലും ദേശീയ തലത്തിലും ഓരോ രാജ്യത്തും ഓള്‍ ലേഡീസ് ലീഗ് ഒത്തുചേരലുകളും സെമിനാറുകളുമെല്ലാം സംഘടിപ്പിക്കാറുണ്ട്.

2011ല്‍ ഡോ. ഹര്‍ബീന്‍ അറോറയാണ് ഓള്‍ ലേഡീസ് ലീഗ് (ഓള്‍) എന്ന എന്‍ജിഒയ്ക്ക് തുടക്കം കുറിച്ചത്. ലീഗിന്റെ നിലവിലെ ഗ്ലോബല്‍ ചെയര്‍പേഴ്‌സണും ഇവര്‍ തന്നെയാണ്. ചെറുതും വലുതുമായ സംരംഭങ്ങള്‍ നയിക്കുന്ന വനിതകളെ ഒരേ കൂട്ടായ്മയുടെ ഭാഗമാക്കി സമൂഹത്തിന്റെ നേതൃനിരയിലേക്ക് എത്തിക്കുക എന്ന വലിയ ദൗത്യമാണ് സംഘടന നിര്‍വഹിക്കുന്നത്.

വിദ്യാഭ്യാസവും സ്ഥാനമാനങ്ങളുമൊന്നും ഈ സംഘടനയില്‍ അംഗങ്ങളാകാന്‍ മാനദണ്ഡമല്ല. ”നിലവിലെ ഏതെങ്കിലും ഒരംഗത്തിന്റെ ശുപാര്‍ശയോടെയാണ് ഓരോ പുതിയ അംഗവുമെത്തുന്നത്. എല്ലാത്തരം തൊഴില്‍ മേഖലകളില്‍ നിന്നും സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുമുള്ളവരെ സ്വാഗതം ചെയ്യും. അംഗത്വത്തിനു ഫീസ് ഇല്ല. പക്ഷേ, അംഗമായെത്തുന്ന ഓരോ സ്ത്രീക്കും മറ്റുള്ളവരില്‍ പൊസിറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ കഴിയണമെന്നു മാത്രം. സ്ത്രീ സംരംഭകരുടെ നേതൃനിര സൃഷ്ടിക്കുക ലീഗിന്റെ പ്രധാന ഉദ്ദേശ്യമാണ്”. വനിതകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും അവരുടെ സംരംഭങ്ങള്‍ക്ക് പിന്തുണയേകാനും ഇതുവഴി സാധിക്കുന്നുണ്ടെന്ന് നിര്‍മല പറയുന്നു. വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഒരു വിഷയം അവതരിപ്പിച്ചു കഴിഞ്ഞാല്‍ താല്‍പര്യമുള്ളവര്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടും. ഗ്രൂപ്പിലുള്ളവര്‍ക്ക് അവരവരുടെ പ്രത്യേക മേഖലയിലുള്ള ബിസിനസ് ഡെവലപ്പ്‌മെന്റിന് ഇത് സഹായകമാകുമെന്ന് നിര്‍മല പറയുന്നു. വ്യത്യസ്ത മേഖലകളില്‍, വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള വനിതകള്‍ക്ക് പരസ്പരം കാണാനും പരിചയപ്പെടാനുമുള്ള അവസരമാണ് ഇവരുടെ പ്രതിമാസ മീറ്റിംഗുകളിലൂടെ ലഭിക്കുന്നത്. അംഗങ്ങള്‍ക്ക് ഇവിടെ സംസാരിക്കാനുള്ള അവസരവും ഇവര്‍ നല്‍കുന്നു. വിജയകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അത് പല സ്ത്രീകള്‍ക്കും പ്രചോദനമാകും.

ഓളിന്റെ ഭാഗമായി വുമണ്‍ ഇക്കണോമിക് ഫോറം (വെഫ്)എന്ന കോണ്‍ഫറന്‍സ് 2015 മുതല്‍ സംഘടിപ്പിച്ചു വരുന്നു. കേരളത്തില്‍ വെഫിനും നേതൃത്വം നല്‍കുന്നത് നിര്‍മലയാണ്. ലോകത്തങ്ങോളമിങ്ങോളമുള്ള വനിതകളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയാണിത്. ”അടുത്ത വര്‍ഷം വേള്‍ഡ് വുമണ്‍ ഇക്കണോമിക് ഫോറത്തിന്റെ ഒരു കോണ്‍ഫറന്‍സ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരായ ആളുകള്‍ പങ്കെടുക്കുന്ന വലിയൊരു കോണ്‍ഫറന്‍സ് ആയിരിക്കും ഇത്,” നിര്‍മല പറഞ്ഞു.

സ്ത്രീ സംരംഭകരുടെ നേതൃനിര സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായി അഞ്ചു പടികളാണ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കാര്യം സ്വയം ചെയ്യാന്‍ കഴിയുമെന്ന (ഐ കാന്‍ ഡു ഇറ്റ്) ആത്മവിശ്വാസം ആര്‍ജിക്കുകയാണ് ആദ്യപടി. നിങ്ങള്‍ക്കും ചെയ്യാനാകും (യു കാന്‍ ഡു ഇറ്റ്) എന്ന ഊര്‍ജം നിറയ്ക്കലാണു രണ്ടാമത്തേത്. എങ്കില്‍ ഒരേ ലക്ഷ്യത്തിനായി ഒരുമിക്കാം (വീ കാന്‍ ഡൂ ഇറ്റ്) എന്ന കൂട്ടായ്മയുടെ ശബ്ദമാണു മൂന്നാമത്തേത്. വരൂ നമ്മള്‍ തുടങ്ങുകയായി (ലെറ്റ്‌സ് ഡു ഇറ്റ്) എന്ന ആഹ്വാനമാണു നാലാമത്തേത്. ഇങ്ങനെ തന്നെ മുന്നോട്ടു പോകാനാകും (കീപ് ഗോയിങ്) എന്ന ഉറപ്പാണ് അവസാനത്തെ പടി. മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്ന പേരില്‍ എല്ലാ മാസവും ഇവര്‍ ഒത്തു ചേരും. ഓള്‍ സിസ്‌റ്റേഴ്‌സ് എന്നാണ് ഇവര്‍ പരസ്പരം അഭിസംബോധന ചെയ്യുന്നത്.

വിദ്യാഭ്യാസവും സ്ഥാനമാനങ്ങളുമൊന്നും ഈ സംഘടനയില്‍ അംഗങ്ങളാകാന്‍ മാനദണ്ഡമല്ല. ”നിലവിലെ ഏതെങ്കിലും ഒരംഗത്തിന്റെ ശുപാര്‍ശയോടെയാണ് ഓരോ പുതിയ അംഗവുമെത്തുന്നത്. എല്ലാത്തരം തൊഴില്‍ മേഖലകളില്‍ നിന്നും സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുമുള്ളവരെ സ്വാഗതം ചെയ്യും. അംഗത്വത്തിനു ഫീസ് ഇല്ല. പക്ഷേ, അംഗമായെത്തുന്ന ഓരോ സ്ത്രീക്കും മറ്റുള്ളവരില്‍ പൊസിറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ കഴിയണമെന്നു മാത്രം.

ഓളിന്റെ വാര്‍ഷിക സമ്മേളനവും ഇവര്‍ പ്രൗഢഗംഭീരമായി ആഘോഷിക്കാറുണ്ട്. ഇന്ത്യയില്‍ ന്യൂഡല്‍ഹിയും ബെംഗളൂരുവും പോലെയുള്ള വന്‍ നഗരങ്ങളിലും ലേഡീസ് ലീഗിന് സാന്നിധ്യമുണ്ട്. കേരള ചാപ്റ്ററിന്റെ അധ്യക്ഷസ്ഥാനത്ത് ലെ മെറിഡിയന്‍ ഹോട്ടല്‍ ജനറല്‍ മാനേജര്‍ മോനിക്ക സൂരിയാണു ആദ്യം ഉണ്ടായിരുന്നത്. പിന്നീട് ഒരുമാസത്തിനു ശേഷമാണ് നിര്‍മല ലില്ലി പദവി ഏറ്റെടുത്തത്. കൊച്ചി മേയര്‍ സൗമിനി ജെയിനാണ് കേരള ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തത്. ടൂറിസം, കണ്‍സള്‍ട്ടന്‍സി, ട്രെയ്‌നിംഗ് എന്നിവയില്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റി ഹോസ്പിറ്റാലിറ്റി സര്‍വീസിന്റെ സിഇഒയാണ് നിര്‍മല. കെഎംഎ,ടോസ്റ്റ്മാസ്‌റ്റേഴ് പോലുള്ള നിരവധി പ്രമുഖ സംഘടനകളില്‍ അംഗമായ അവര്‍ വനിതകള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന താല്‍പര്യത്തിന്റെ ഫലമായാണ് ഓളിലേക്കെത്തിയത്. സിഎസ്ആര്‍ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി വനിതകള്‍ക്കുവേണ്ടിയൊരു ടൈലറിംഗ് യൂണിറ്റും നിര്‍മലയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

Comments

comments

Categories: FK Special, Slider, Women