സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് അസോചം പുരസ്‌കാരം

സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് അസോചം പുരസ്‌കാരം

മുംബൈ: വ്യവസായ സംഘടനയായ അസോചത്തിന്റെ വ്യാപാര വ്യവസായ രംഗത്തെ മികവിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ സീഗള്‍ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്റ്‌സിന് ലഭിച്ചു.

വിദേശ റിക്രൂട്ട്‌മെന്റ് രംഗത്ത് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് സീഗള്‍ ഗ്രൂപ്പിന് അവാര്‍ഡ് ലഭിച്ചത്. ന്യൂഡെല്‍ഹിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സീഗള്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ സുരേഷ് കുമാര്‍ മധുസൂദനന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അഖിലേന്ത്യ പട്ടികജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ ചെയര്‍മാനും ലോക്‌സഭാംഗവുമായ ഡോ. ഉദിത് രാജ് ആണ് പുരസ്‌കാരം സമ്മാനിച്ചത്.

അസോചം സെക്രട്ടറി ജനറല്‍ ഡിഎസ് റാവത്, ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് സര്‍വീസ് ഇന്‍ഡസ്ട്രി ഡയറക്റ്റര്‍ ജനറല്‍ ഡോ. ഗുല്‍ഷന്‍ ശര്‍മ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Comments

comments

Categories: Business & Economy